കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൺവീറിന്റെ നിതംബമാണല്ലോ ദേശീയ പ്രശ്നം, ചർച്ചയിൽ ചിരി അടക്കാനാവാതെ അവതാരക, വീഡിയോ വൈറൽ

Google Oneindia Malayalam News

മുംബൈ: സോഷ്യല്‍ മീഡിയയിലും ബി ടൗണിലും ഏതാനും ദിവസങ്ങളായുളള ചൂടുപിടിച്ച ചര്‍ച്ചാ വിഷയമാണ് നടന്‍ രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട്. രണ്‍വീറിനെ അഭിനന്ദിച്ചും വിമര്‍ശിച്ചുമുളള അഭിപ്രായ പ്രകടനങ്ങള്‍ ഉയരുന്നുണ്ട്.

രണ്‍വീര്‍ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കൊണ്ടുളള പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. അതിനിടെ ഈ വിഷയം എന്‍ഡിടിവിയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ അവതാരകയ്ക്ക് ചിരി അടക്കാന്‍ പറ്റാതിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

1

നഗ്ന ഫോട്ടോഷൂട്ടിന്റെ പേരില്‍ രണ്‍വീര്‍ സിംഗിന് എതിരെ കേസെടുത്തതിനെ കുറിച്ചായിരുന്നു എന്‍ഡിടിവി ചര്‍ച്ച. നിധി റസ്ദാന്‍ ആയിരുന്നു ചര്‍ച്ച നയിച്ചത്. രണ്‍വീര്‍ സിംഗിന് എതിരെ പരാതി നല്‍കിയ എന്‍ജിഒ ഭാരവാഹിയായ വേദിക ചൗബേയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കിടെ എന്തുകൊണ്ടാണ് രണ്‍വീറിന്റെ ചിത്രങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കിയതെന്നും അതില്‍ വള്‍ഗറായി ഉളളത് എന്താണ് എന്നും നിധി ചോദിച്ചു.

2

പരാതിക്കാരിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ''രണ്‍വീറിന്റെ ചിത്രങ്ങള്‍ ഉറപ്പായും വള്‍ഗര്‍ തന്നെയാണ്. കാരണം രണ്‍വീറിന്റെ നിതംബം കാണാമായിരുന്നു. വീഡിയോ തന്റെ കൈവശമുണ്ട്. അതില്‍ രണ്‍വീര്‍ പൂര്‍ണമായും നഗ്നനാണ്''. ഇത് കേട്ടപ്പോഴാണ് അവതാരകയ്ക്ക് ചിരി അടക്കാനാകാതെ പോയത്. ചിരിക്കുന്നതിന് ക്ഷമിക്കണം എന്ന് പറഞ്ഞാണ് നിധി മുഖം പൊത്തി ചിരിച്ചത്.

3

ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അതിഥികളും ചിരിക്കുന്നത് കാണാം. നിങ്ങള്‍ ചിരിക്കൂ എന്നും ഇതൊരു ദേശീയ പ്രശ്‌നമാണ് എന്നുമാണ് പരാതിക്കാരിയുടെ മറുപടി. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം രണ്‍വീര്‍ സിംഗിന്റെ നഗ്ന ചിത്രം ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി ട്രോളുകളും ഇതിനകം വൈറലായിട്ടുണ്ട്.

'കോടതി ഈയൊരു കാര്യം മാത്രം ചെയ്താല്‍ മാത്രം മതി...അത് വഴിത്തിരിവാകും'; ടിബി മിനി'കോടതി ഈയൊരു കാര്യം മാത്രം ചെയ്താല്‍ മാത്രം മതി...അത് വഴിത്തിരിവാകും'; ടിബി മിനി

4

പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ വൈറലായതോടെ മുംബൈയിലുളള എന്‍ജിഒ ഭാരവാഹി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നുമാണ് രണ്‍വീര്‍ സിംഗിന് എതിരെയുളള പരാതി. ചേമ്പൂര്‍ പോലീസ് ആണ് രണ്‍വീറിന് എതിരെ കേസെടുത്തിരിക്കുന്നത്.

5

കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് രണ്‍വീര്‍ സിംഗിന്റെ നഗ്നഫോട്ടോകള്‍ എന്ന് പരാതിക്കാരിയുടെ അഭിഭാഷകനായ അഖിലേഷ് ചൗബേ പറയുന്നു. ഉചിതമായ നടപടിയെടുത്ത മുംബൈ പോലീസിന് നന്ദി അറിയിക്കുന്നുവെന്നും നടനെ വേഗത്തില്‍ തന്നെ അറസ്റ്റ് ചെയ്യണം എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഒരു വനിതാ അഭിഭാഷകയും രണ്‍വീര്‍ സിംഗിന് എതിരെ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

6

അതിനിടെ ഇന്‍ഡോറില്‍ ഒരു കൂട്ടം ആളുകള്‍ രണ്‍വീര്‍ സിംഗിന് എതിരെ പ്രതിഷേധവുമായി തെരുവിലേക്കുമിറങ്ങി. നഗ്ന ഫോട്ടോഷൂട്ട് നടത്തിയ രണ്‍വീറിന് വസ്ത്രം വാങ്ങാന്‍ ക്യാംപെയ്‌നും തുടക്കമിട്ടു ഇന്‍ഡോറിലെ ഒരു എന്‍ജിഒ. രണ്‍വീറിന്റെ വൈറല്‍ ചിത്രം അച്ചടിച്ച ബാനറും വെച്ചാണ് സംഘടന വസ്ത്രങ്ങള്‍ താരത്തിന് വേണ്ടി ശേഖരിച്ചത്. ഇത് പ്രശസ്തിക്ക് വേണ്ടിയുളള ചീപ്പ് ഷോ ആണെന്നാണ് ഇവര്‍ പറയുന്നത്.

അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
NDTV anchor Nidhi Razdan laughing video during debate over Ranveer Singh's photoshoot goes trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X