കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടി രമേശിനെ 'എയറില്‍ നിര്‍ത്തി' സോഷ്യല്‍ മീഡിയ! സൗജന്യ കിറ്റിലേക്ക് കേന്ദ്ര അരിയെന്ന്... ഉറപ്പായ പൊങ്കാല

Google Oneindia Malayalam News

എന്തുകൊണ്ടാണ് കേരളത്തില്‍ ബിജെപി ക്ലച്ച് പിടിക്കാത്തത് എന്നത് കുറച്ച് കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. അതിന് ഒ രാജഗോപാല്‍ പറഞ്ഞ ഒരു ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല'... സാങ്കേതിക ന്യായീകരണവുമായി ശ്രീജിത്ത് പണിക്കര്‍; പരാതിയുമായി രേഖയും'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല'... സാങ്കേതിക ന്യായീകരണവുമായി ശ്രീജിത്ത് പണിക്കര്‍; പരാതിയുമായി രേഖയും

ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?

കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ എംടി രമേശ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഈ ചര്‍ച്ച വീണ്ടും ചൂടുപിടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി കേരളത്തിന് അരി എത്തിയെന്നും സൗജന്യ കിറ്റ് വിതരണം ഈ മാസം തുടരും എന്നും പറയുന്ന ഒരു പോസ്റ്റര്‍ ആയിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അപ്പോള്‍ എയറില്‍ കയറിയതാണ് അദ്ദേഹം. കാരണം കൂടി നോക്കാം...

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

സൗജന്യ കിറ്റ്

സൗജന്യ കിറ്റ്

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ കിറ്റില്‍ അരി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മനസ്സിലാക്കാതെ ആണ് എംടി രമേശ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. അപ്പോള്‍ പിന്നെ പൊങ്കാല കിട്ടുന്നതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ എന്നാണ് ചോദ്യം.

അരി വേറെ, കിറ്റ് വേറെ

അരി വേറെ, കിറ്റ് വേറെ

അരി വേറെ, കിറ്റ് വേറെ എന്നത് പോലും രമേശ്ജിയ്ക്ക് അറിയില്ലേ എന്നാണ് ചിലര്‍ പുച്ഛത്തോടെ ചോദിക്കുന്നത്. റേഷന്‍ കട വഴിയുള്ള സൗജന്യ അരി വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം തിരിച്ചുള്ള കണക്കും ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

പൊങ്കാലയോടെ പൊങ്കാല

പൊങ്കാലയോടെ പൊങ്കാല

ഒന്നും രണ്ടും പേരൊന്നും അല്ല എംടി രമേശിന്റെ ഈ പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നത്. നാലായിരത്തി അഞ്ഞൂറിലേറെ പേരാണ്. അതില്‍ ഭൂരിപക്ഷം പേരും നല്ല 'പൊങ്കാല' ഇട്ടാണ് പോസ്റ്റില്‍ നിന്ന് മടങ്ങിയിട്ടുള്ളതും.

നാട്ടില്‍ ഇറങ്ങണം

നാട്ടില്‍ ഇറങ്ങണം

രാഷ്ട്രീയ നേതാവാണ് എന്ന് പറഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല. എന്താണ് നാട്ടില്‍ നടക്കുന്നത് എന്നെങ്കിലും മിനിമം അറിയണം എന്നാണ് ചിലരുടെ വിമര്‍ശനം. സ്വന്തം വീട്ടില്‍ കിട്ടിയ കിറ്റില്‍ എന്തായിരുന്നു ഉണ്ടായിരുന്നത് എന്നെങ്കിലും നോക്കിയിട്ട് വേണം ഇങ്ങനെ വ്യാജവിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എന്നും ചിലര്‍ പറയുന്നുണ്ട്.

അറിയാഞ്ഞിട്ടല്ല

അറിയാഞ്ഞിട്ടല്ല

എംടി രമേശ് ഇത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാര്യങ്ങള്‍ അറിയാഞ്ഞിട്ടല്ല എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. മനപ്പൂര്‍വ്വം കുത്തിത്തിരിപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഇവര്‍ പറയുന്നു. കേന്ദ്ര വിഹിതമായ കിട്ടുന്ന അരി, റേഷന്‍ കടകള്‍ വഴി നിര്‍ദ്ദിഷ്ട കാര്‍ഡ് ഉടമകള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ട് എന്നും ഇവര്‍ പറയുന്നു.

ഗ്യാസ് സബ്‌സിഡിയുടെ കാര്യം

ഗ്യാസ് സബ്‌സിഡിയുടെ കാര്യം

മുമ്പ് പാചക വാതക സബ്‌സിഡിയുടെ കാര്യം ചോദിച്ചപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞ മറുപടിയും മലയാളികള്‍ മറന്നിട്ടില്ല. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്നും രണ്ട് മാസം മുമ്പ് വരെ തനിക്ക് കിട്ടിയിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പാചകവാതക സബ്‌സിഡി കിട്ടിയിട്ട് അപ്പോള്‍ തന്നെ മാസങ്ങള്‍ ആയിരുന്നു.

കേന്ദ്രത്തിന്റെ അരി

കേന്ദ്രത്തിന്റെ അരി

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരി കേരളത്തില്‍ ബിപിഎല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത് എന്നും ചിലര്‍ എംടി രമേശിനെ ഓര്‍മിപ്പിക്കുന്നുണ്ട്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ കിറ്റ് നല്‍കുന്ന കാര്യവും ഓര്‍മിപ്പിക്കുന്നുണ്ട്.

ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍

അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നുഅമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

English summary
Social Media Mock MT Ramesh for posting centre aid of 70000 metric ton rice will help distribution of free kits in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X