• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഘികളുടെ തള്ളുകാരണം 22 ഡാമുകൾ പൊട്ടി; കെ സുരേന്ദ്രന് ചുട്ടമറുപടിയുമായി സുനിതാ ദേവദാസ്

 • By Desk

കേരളം മഹാപ്രളയത്തെ അതിജീവിക്കുകയാണ്. പ്രളയകാലത്ത് ഒറ്റക്കെട്ടായി നിന്നവർ വീണ്ടും വിഴുപ്പലക്കലുകൾ തുടങ്ങിയിരിക്കുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആരുടെ തലയിലാണ് കെട്ടിവെയ്ക്കേണ്ടത് എന്നതിലാണ് ഇപ്പോൾ ചർച്ചകളിലധികവും. തുടക്കം മുതൽ പ്രളയത്തിന് ഉത്തരവാദി സർക്കാരാണെന്ന നിലപാടിലായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രൻ.

ഞങ്ങള് മലയാളികൾ ബീഫ് കഴിക്കും, ലുങ്കി മടക്കിക്കുത്തും, ട്രോളിക്കൊല്ലും.. പക്ഷേ ചാണകത്തിൽ ചവിട്ടില്ല

15 ചോദ്യങ്ങളായിരുന്നു കെ സുരേന്ദ്രന് ചോദിക്കാനുണ്ടായിരുന്നത്. മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടുന്നവർ അതിന് മറുപടി നൽകണമെന്നായിരുന്നു ആവശ്യം. സുരേന്ദ്രന്റെ ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് മാധ്യമപ്രവർത്തക സുനിതാ ദേവദാസ്. സുനിതയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ജോബിയുടെ 'ജോയ് റൈഡ്' പണി പാളും; വീണ്ടും അസത്യപ്രചരണം നടത്തിയാൽ നടപടിയെടുക്കാനും സാധ്യത? മുന്നറിപ്പ്

ഉത്തരം കൊടുത്തേക്കാം

ഉത്തരം കൊടുത്തേക്കാം

സംഘിഫലിതങ്ങൾ - കാക്കതൊള്ളായിരാമത്തേത്
ബി ജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കുറെ ചോദ്യങ്ങൾ ചോദിച്ചിട്ട് ഒന്ന് രണ്ടു ദിവസമായി. "പിണറായി വിജയനെ വാഴ്ത്തിപ്പാടുന്നവർ ഇതിനൊക്കെ ഒരു മറുപടി തരണം. വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമാണ്." ഈ ചോദ്യങ്ങൾ ചോദിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പാവല്ലേ ! ഉത്തരം കൊടുത്തേക്കാം.

ചോദ്യം : 1

ചോദ്യം : 1

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് എത്ര രൂപ ചെലവഴിച്ചു?

ഉത്തരം: എത്ര രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘികൾ കൊടുത്തു? അഞ്ചു പൈസ കൊടുക്കരുതെന്ന് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രചാരണം നടത്തിയവർക്ക് ദുരിതാശ്വാസ നിധി എന്ന വാക്ക് മിണ്ടാൻ യോഗ്യതയില്ല. ഞങ്ങളൊക്കെയാണ് പൈസ കൊടുത്തത്. അത് മുഖ്യമന്ത്രി ഇഷ്ടമുള്ള പോലെ ചെലവഴിക്കും. ചിലപ്പോ മുഴുവനും ഒറ്റക്ക് പുഴുങ്ങി തിന്നും. സംഘികൾക്കെന്താ ഇതിൽ കാര്യം?

ചോദ്യം : 2

ചോദ്യം : 2

മരണമടഞ്ഞവരുടെ കുടുംബത്തിന് കേരള സർക്കാർ എത്ര രൂപ കൊടുത്തു?

ഉത്തരം: എത്ര രൂപ കൊടുക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം ? അതിനായി പൈസ ഉണ്ടാക്കാൻ നിങ്ങൾ സർക്കാരിനെ എങ്ങനെയൊക്കെ സഹായിച്ചു ? യു എ ഇ അടക്കമുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത പണം പോലും നിരസിച്ചവർക്ക് എന്ത് യോഗ്യതയാണുള്ളത് ഇത് ചോദിയ്ക്കാൻ? പൈസക്ക് പൈസ തന്നെ വേണം. ചക്കക്കുരു ചുട്ടത് മരിച്ചവരുടെ കുടുംബത്തിനു കൊടുക്കാൻ പറ്റില്ല.

ചോദ്യം : 3

ചോദ്യം : 3

പരിക്കേറ്റവർക്ക് എത്ര രൂപ കൊടുത്തു?

ഉത്തരം: എത്ര കൊടുത്തു, എത്ര കിട്ടും എന്ന് കൈക്കോട്ടിനെ പോലെ ഇങ്ങോട്ട് ഇങ്ങോട്ട് എന്ന് പറയാതെ എത്ര പണം സ്വരൂപിക്കാൻ നിങ്ങളുടെ സഹകരണവും സഹായവും ഉണ്ടായി? കിട്ടിയതും കിട്ടുന്നതും മുടക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് ഇത്തരം ചോദ്യം ചോദിയ്ക്കാൻ ഒരു യോഗ്യതയുമില്ല.

ചോദ്യം : 4

ചോദ്യം : 4

എത്ര കിലോ അരി കേരളം കൊടുത്തു?

ഉത്തരം: എത്ര കിലോ കൊടുക്കണം ? ചേട്ടൻ പറ. അത്രേം കൊടുക്കാം. ഇത്തവണ നല്ല വിളവെടുപ്പുണ്ടാമെന്നാണ് കാണിപ്പയ്യൂർ പറയുന്നത്. അതുകൊണ്ട് നമുക്ക് എത്രയും കൊടുക്കാൻ കഴിയും.

ചോദ്യം : 5

ചോദ്യം : 5

എത്ര കിലോ ധാന്യങ്ങൾ കേരളം കൊടുത്തു?
ഉത്തരം: അതും ഇത്തവണ നമ്മുടെ പാടത്തു വിളഞ്ഞു നിൽക്കുകയാണ്. ഈ മാസം വിളവെടുക്കും. ഓണത്തിന് മുന്പായിട്ട്. എത്ര വേണേലും കൊടുക്കാം. പറഞ്ഞാൽ മതി. അത് പോലെ ചെയ്യാം.

ചോദ്യം : 6

ചോദ്യം : 6

എത്ര ടൺ മരുന്ന് കേരളം കൊടുത്തു?

ഉത്തരം: എത്ര കൊടുത്താലും അതിൽ സംഘികൾക്ക് മുഴുവൻ നെല്ലിക്കാത്തളം വെക്കാനുള്ള നെല്ലിക്ക ഉണ്ടാവുമെന്ന് തോന്നുന്നില്ല. ബാക്കിയൊക്കെ കൊടുക്കാം. നെല്ലിക്ക നിങ്ങൾ തന്നെ സംഘടിപ്പിക്കേണ്ടി വരും. ബുദ്ധിമുട്ടാവുമോ?

ചോദ്യം : 7

ചോദ്യം : 7

എത്ര ലിറ്റർ കുടിവെള്ളം കേരളം കൊടുത്തു?

ഉത്തരം: ഒരു രണ്ടു ലക്ഷത്തി പതിനേഴായിരം ലിറ്റർ കൊടുത്തു. കൂടുതലായി പോയോ ?

ചോദ്യം : 8

ചോദ്യം : 8

എത്ര ടൺ ബ്ളീച്ചിംഗ് പൗഡർ കേരളം കൊടുത്തു?

ഉത്തരം: അതാവശ്യത്തിനു കൊടുത്തിട്ടുണ്ട്. ഏകദേശം അഞ്ചു ലക്ഷം ടൺ വരും. വിഢിത്തരം വിളമ്പുന്നവരുടെ അണ്ണാക്കിൽ തള്ളാനും അതിൽ നിന്നെടുക്കാം. എന്നാലും തികയും.

 ചോദ്യം : 9

ചോദ്യം : 9

എത്ര വീടുകൾ കേരളം പുനർ നിർമ്മിക്കും?

ഉത്തരം: ഒരു സംഘിയുടെയും കേന്ദ്രത്തിന്റെയും സഹായമില്ലെങ്കിലും വരുന്ന സഹായങ്ങളൊക്കെ നിങ്ങൾ മുടക്കിയാലും മുഴുവൻ വീടുകളും പുനർനിർമിക്കും. വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട സംഘികളുടേതുൾപ്പെടെ മുഴുവനും പുനർനിർമിക്കും.

ചോദ്യം : 10

ചോദ്യം : 10

എത്ര കിലോ മീറ്റർ റോഡ് കേരളം നന്നാക്കും?

ഉത്തരം: അതിപ്പോ കൃത്യമായി പറഞ്ഞാൽ , 11 national highways, 72 State Highways and many district roads ആണല്ലോ നമുക്കുള്ളത്. അതിൽ 10 നാഷണൽ ഹൈവേയും 70 സ്റ്റേറ്റ് ഹൈവെയും എല്ലാ കുഞ്ഞു റോഡുകളും കേരളം നന്നാക്കും. ബാക്കി മൂന്നെണ്ണം നന്നാക്കാൻ കേന്ദ്രത്തിന്റെ സഹായം കിട്ടുമെങ്കിൽ ചേട്ടൻ വാങ്ങിച്ചു തരണം.കിട്ടിയാൽ വല്യ ഉപകാരമായിരിക്കും.

ചോദ്യം : 11

ചോദ്യം : 11

എത്ര പാലം കേരളം പണിയും?

ഉത്തരം: പാലം എന്നുദ്ദേശിച്ചത് നമ്മുടെ പ്രധാനപ്പെട്ട പ്രധാന പാലങ്ങൾ മാത്രമാണോ? അതോ കലുങ്കുകളൊക്കെ അതിൽ വരുമോ? ചോദ്യം ഒന്ന് കൂടി വ്യക്തമാക്കാമോ ? ചോദ്യം മനസ്സിലാവാത്തത് കൊണ്ട് ഉത്തരം പെട്ടന്ന് പറയാൻ പറ്റുന്നില്ല.

ചോദ്യം : 12

ചോദ്യം : 12

എത്ര രൂപ ഈയിനത്തിൽ ആകെ കേരളത്തിനു ചെലവായി?

ഉത്തരം: ഏതിനത്തിൽ? യു മീൻ പ്രളയം ?അത് ചില്ലറ പൈസയെ ചെലവായുള്ളു. അതിനു ഇപ്പോ കണക്കൊന്നും നോക്കാനില്ല. അകെ ചെലവ് ഒരു രൂപ തൊണ്ണൂറ്റഞ്ചു പൈസ.

ചോദ്യം : 13

ചോദ്യം : 13

ഈ ദുരന്തം പ്രകൃതിക്ഷോഭം മൂലമാണോ?

ഉത്തരം: അല്ല. സംഘികളുടെ തള്ളു കാരണം 22 ഡാം പൊട്ടി. അങ്ങനെ ഉണ്ടായതാ.

ചോദ്യം : 14

ചോദ്യം : 14

ഇവിടെ ഭൂകമ്പമുണ്ടായോ?

ഉത്തരം: പിന്നില്ലാതെ? ആകെ 48 ഭൂകമ്പങ്ങൾ ഉണ്ടായി. ചേട്ടൻ ഈ സമയത്തൊന്നും കേരളത്തിൽ ഉണ്ടായിരുന്നില്ലേ ? പത്രം വായിക്കുകയും ടി വി കാണുകയും ഒന്നും ചെയ്യാറില്ലേ ?

cmsvideo
  പ്രളയത്തിലെ നാണംകെട്ട ദുരന്തമായി BJP നേതാക്കൾ | Oneindia Malayalam
  ചോദ്യം : 15

  ചോദ്യം : 15

  ഉത്തരം: എവിടുന്ന്? ഒരു കുഞ്ഞു കാറ്റു പോലും അടിച്ചില്ല. ഒരു ഇല പോലും അനങ്ങിയില്ല. ചേട്ടൻ പേടിച്ചോ ? പേടിക്കേണ്ട ട്ടോ. ഇത്രയുമാണ് എനിക്ക് അറിയാവുന്നത്. ഇനിയും സംശയമുണ്ടേൽ ചോദിയ്ക്കാൻ മടിക്കരുത്. ഇതിനൊക്കെ ഉത്തരം തരാൻ ഞാൻ തന്നെ ധാരാളം . അഞ്ചു പൈസ ആരും ദുരിതാശ്വാസ നിധിയിലേക്ക് നൽകരുതെന്ന് ഇപ്പോഴും ഇവർ കാംപൈൻ നടത്തുന്നുണ്ട്. വരുന്ന സഹായങ്ങൾ മുഴുവൻ മുടക്കുന്നുണ്ട്. എന്നാലും ചോദ്യവുമായി ഇറങ്ങാൻ ഒരു ഉളുപ്പുമില്ല. ഇനിയും ഇതുവഴി വരില്ലേ സുരേന്ദ്രാ ചോദ്യങ്ങളും തെളിച്ചു കൊണ്ട് ?

  ഫേസ് ബുക്ക് പോസ്റ്റ്

  സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  lok-sabha-home

  English summary
  sunitha devadas reply to the 15 questions raised by k surendran

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more