'ജോർജ്ജിനെ വീട്ടുകാർ ചികിത്സിക്കുന്നില്ലെങ്കിൽ ആരോഗ്യവകുപ്പ് ഇടപെട്ട് മാനസിക ചികിത്സാകേന്ദ്രത്തിൽ എത്തിക്കണം'
ഈശോ സിനിമ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇപ്പോൾ ഇ ബുൾ ജെറ്റ് വിവാദം വന്നത്. അതോടെ ഈശോ വിവാദത്തിന് ഒരൽപം ആശ്വാസം കിട്ടിയിട്ടുണ്ട് എന്ന് പറയാം. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് പിസി ജോർജ്ജ് പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിൽ എന്നും മായാതെ കിടക്കും എന്ന് ഉറപ്പാണ്.
മണിയറയിലെ അശോകൻ എന്ന സിനിമയിലെ പാട്ടിലെ കുറിച്ച് പിസി ജോർജ്ജ് പറഞ്ഞത് കേട്ട് തലയിൽ കൈവച്ചുപോയി എന്നാണ് എഴുത്തുകാരനായ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ എഴുതുന്നത്. പിസി ജോർജ്ജിന് മാസിക ചികിത്സ നൽകണം എന്നും അദ്ദേഹം പറയുന്നുണ്ട്.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

പിസി ജോർജ്ജ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പാട്ട് ജിഹാദുമായിട്ടാണ് (സോങ് ജിഹാദ്) എന്നാണ് ബഷീർ വള്ളിക്കുന്ന് പറയുന്നത്. ചാനൽ ചർച്ചയിൽ ജോർജ്ജ് പറഞ്ഞതുകേട്ടപ്പോൾ തലയിൽ കൈവച്ചുപോയി. നമ്മുടെ നാടിനെ ഇതുപോലുള്ള രാഷ്ട്രീയ വിഴുപ്പുകൾ എങ്ങോട്ടാണ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

മണിയറയിലെ അശോകൻ എന്ന സിനിമയിലെ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ, തഞ്ചത്തിലൊപ്പന പാടിവായോ' എന്ന പാട്ടിനെ ആണ് പിസി ജോർജ്ജ് വിമർശിച്ചത്. ഹിന്ദു സ്ത്രീ ആയ ഉണ്ണിമായയോട് ഒപ്പന പാടിവരാൻ പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ജോർജ്ജിന്റെ ചോദ്യം. പാട്ടെഴുതിയ ആളുടെ മതത്തെ കുറിച്ചും പറയുന്നുണ്ട്. ഇതിൽ ഒരു ഹിഡൺ അജണ്ടയുണ്ട് എന്നും ജോർജ്ജ് പറഞ്ഞുവയ്ക്കുന്നു.

ഇങ്ങനെയൊക്കെ പറയുന്ന പിസി ജോർജ്ജിനെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയനാക്കണം എന്നാണ് ബഷീർ വള്ളിക്കുന്ന് പറയുന്നത്.
'എനിക്ക് ആരോഗ്യവകുപ്പിനോട് പറയാനുള്ളത്, ഇയാളെ ഇയാളുടെ കുടുംബക്കാർ ചികിത്സിക്കുന്നില്ല എങ്കിൽ ആരോഗ്യവകുപ്പ് ഇടപെട്ട് അടിയന്തിരമായി ഒരു മാനസിക ചികിത്സാ കേന്ദ്രത്തിൽ എത്തിക്കണമെന്നാണ്.' - ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ബഷീർ വള്ളിക്കുന്ന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗുരുതരമായ വിദ്വേഷ പരാമർശങ്ങളായിരുന്നു രണ്ട് ദിവസങ്ങളായി പിസി ജോർജ്ജ് വാർത്താ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമ ആയിരുന്നു പ്രകോപനം. 'ഈശോ- നോട്ട് ഫ്രം ബൈബിൾ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് ചില ക്രിസ്ത്യൻ സംഘടനകൾ ആയിരുന്നു. പിറകെ ആയിരുന്നു പിസി ജോർജ്ജിന്റെ രംഗപ്രവേശനം.

ഈ പേരിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയും പിസി ജോർജ്ജ് നടത്തിയിരുന്നു. സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ താൻ കേരളം മുഴുവൻ ഇറങ്ങുമെന്നും നാദിർഷ അടക്കമുള്ളവരെ നന്നാക്കിയിട്ടേ താൻ പോകൂ എന്നുമൊക്കെ പിസി ജോർജ്ജ് വെല്ലുവിളിച്ചിട്ടുണ്ട്.

ഇതിനിടെ ചാനൽ ചർച്ചയിൽ നടൻ ജയസൂര്യ പിസി ജോർജ്ജിന് കുറിയ്ക്കുകൊള്ളുന്ന മറുപടിയും നൽകിയിരുന്നു. 'ജോർജ്ജേട്ടൻ എത്രയോ തവണ എംഎൽഎ ആയ വ്യക്തിയല്ലേ. എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോർജ്ജേട്ടൻ എംഎൽഎ ആയത്' എന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. മര്യാദയെ കുറിച്ച് പറഞ്ഞപ്പോൾ സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം എന്നായിരുന്നു ജയസൂര്യയുടെ മറുപടി.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു


Click it and Unblock the Notifications