Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍ തുണയില്ലാതെ പുറത്തിറങ്ങരുത്, ഐസ്‌ക്രീം വാങ്ങിയാല്‍ തല്ലും, താലിബാന്റെ ക്രൂര നിയമം ഇങ്ങനെ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഇന്നൊരു തടങ്കല്‍ പാളയത്തിന് സമാനമാണ്. പ്രത്യേകിച്ച് താലിബാന്‍ ശരിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ നിയന്ത്രണങ്ങള്‍ ഈ നിയമം കൊണ്ടുണ്ടാവും. സ്ത്രീകള്‍ക്ക് ശരിക്കും താലിബാന്‍ നിയമത്തില്‍ യാതൊരു സ്ഥാനവും ഇല്ലെന്ന് ശരിയ നിയമം ഉറപ്പാക്കുന്നുണ്ട്.

എന്താണ് ഈ ശരിയ നിയമം. എന്തൊക്കെ നിയന്ത്രണങ്ങളാണ് ഈ ഇസ്ലാമിക നിയമപ്രകാരം കൊണ്ടുവരികയെന്ന് അവ്യക്തമാണ്. പക്ഷേ എന്തായാലും അത് പുരോഗമനപരമായിരിക്കില്ലെന്ന് ഉറപ്പാണ്. ശരിയ നിയമം തന്നെയാണ് നടപ്പാക്കുക എന്ന് താലിബാന്‍ ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളും സാധാരണ മനുഷ്യരും ഭയപ്പെടുത്തുന്ന ആ നിയമത്തെ കുറിച്ചറിയാം.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

1

മുസ്ലീങ്ങളുടെ നിത്യ ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളാണ് ശരിയ നിയമം. ഖുറാനിലെ വചനങ്ങളെയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും പാഠങ്ങളെ ചേര്‍ത്താണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ശരിയ എന്നത് ഇന്നത്തെ കാലത്ത് വിവാദമായതും, അതുപോലെ വളച്ചൊടിച്ചതുമാണെന്ന് മതപണ്ഡിതര്‍ പറയുന്നു. ശരിയാ എന്നത് പാത എന്നാണ് അര്‍ത്ഥമാക്കുന്നത്. എല്ലാ മതങ്ങളും സന്തോഷവും സമാധാനപരവുമായ ജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. ഇസ്ലാമിക നിയമങ്ങള്‍ ഒരു രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുമായി ചേര്‍ക്കാവുന്നത്. വിവാഹവും, പൈതൃകാവകാശം എന്നിവയൊക്കെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്താനാവുക.

2

യഥാര്‍ത്ഥ ശരിയ നിയമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നിയമം തുല്യമാണ്. എന്നാല്‍ പലയിടത്തും ഇത് പല മാറ്റങ്ങളോടെയാണ് ഉപയോഗിക്കുന്നത്. താലിബാനെ പോലെ കിരാതമായ ഭീകര സംഘടനകള്‍ സ്ത്രീകള്‍ക്ക് ഒരു അവകാശവും നല്‍കില്ലെന്ന് ശരിയ നിയമപ്രകാരം നിഷ്‌കര്‍ശിക്കുന്നു. ചികിത്സാ സൗകര്യ പോലും ശരിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മുമ്പ് ലഭിച്ചിരുന്നില്ല. കാരണം സ്ത്രീയും പുരുഷനും നേരിട്ട് കാണുന്നതിന് വിലക്കുണ്ടായിരുന്നു. പുരുഷന്മാര്‍ക്ക് സ്ത്രീകളെ ചികിത്സിക്കാന്‍ അനുവാദമില്ലായിരുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരുന്നു. വളരെ പരിമിതമായ ആരോഗ്യ മേഖലയായിരുന്നു അഫ്ഗാനിസ്താന് ഉണ്ടായിരുന്നത്.

3

സ്ത്രീകള്‍ക്കായി ഒരു മെഡിക്കല്‍ കേന്ദ്രമാണ് ഉണ്ടായിരുന്നത്. 35 കിടക്കകളാണ് ആകെ ഇവിടെയുള്ളത്. ശുദ്ധ ജലം, വൈദ്യുതി, ഓക്‌സിജന്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇവയൊന്നും കിട്ടാനില്ലായിരുന്നു. ഇവിടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. ഇനി വന്നാല്‍ തന്നെ ചികിത്സിക്കുന്നതിന് താലിബാന്‍ രീതികളുമുണ്ട്. സ്ത്രീകളുടെ ബുര്‍ഖകള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദമില്ല. ധരിച്ചിരിക്കുന്ന തുണി മാറ്റി പരിശോധിക്കാന്‍ പാടില്ല. സ്ത്രീകളുടെ ശരീരത്തില്‍ നോക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഡെന്റിസ്റ്റുകളാണ് കടുത്ത ശിക്ഷ വാങ്ങിയിരുന്നത്. ഇവര്‍ക്ക് ചികിത്സിക്കണമെങ്കില്‍ ഇതൊക്കെ മറികടക്കണമായിരുന്നു.

4

ഡെന്റിസ്റ്റുകളും മറ്റ് ഡോക്ടര്‍മാരും നിയമം ലംഘിക്കുന്നത് ക്രൂരമായ മര്‍ദനവും ഒപ്പം തടങ്കലില്‍ ഇടുന്നതും പതിവായിരുന്നു. സ്ത്രീകളുടെ പല്ലുകളോ വായയോ ഇവര്‍ പരിശോധിക്കാന്‍ പോലും ഭയന്നിരുന്നു. മറ്റൊന്ന് വീടിന് പുറത്തിറങ്ങാനുള്ള നിയന്ത്രണമാണ്. അങ്ങനെ പുറത്തിറങ്ങുന്നുണ്ടെങ്കില്‍ ബുര്‍ഖ ധരിച്ച് മുഖം പൂര്‍ണമായും സ്ത്രീകള്‍ മറയ്ക്കണം. മാര്‍ക്കറ്റില്‍ പോകണമെങ്കില്‍ 12 വയസ്സിന് മുകളിലുള്ള ഏതെങ്കിലും ആണ്‍കുട്ടിയോ പുരുഷനോ കൂടെയുണ്ടാവണം. അതും സ്വന്തം കുടുംബത്തില്‍ നിന്നുള്ളവരായിരിക്കണം. അന്യ പുരുഷന്‍ സ്ത്രീകളുടെ മുഖം കാണാന്‍ പാടില്ല. വീട്ടില്‍ മറ്റ് പുരുഷന്മാര്‍ വന്നാലും അങ്ങനെ തന്നെ. വീടിന്റെ ബാല്‍ക്കണിയില്‍ പോലും സ്ത്രീകള്‍ വന്നിരിക്കാന്‍ പാടില്ല.

5

സ്ത്രീകള്‍ വിദ്യാഭ്യാസം നേടാമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മറക്കാനാണ് താലിബാന്റെ നിര്‍ദേശം. ഏറ്റവും മികച്ച വിദ്യാഭ്യാസമായിരുന്നു സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ 1996ല്‍ കാബൂള്‍ താലിബാന്‍ പിടിച്ചതോടെ ആ നല്ല കാലം അവസാനിക്കുകയായിരുന്നു. വീടുകളില്‍ സ്‌കൂള്‍ നടത്തുന്നതും, ഗ്രാമാണ മേഖലയില്‍ ക്ലാസെടുത്ത് കൊടുക്കുന്നതുമൊക്കെ നടക്കുന്നുണ്ട്. പക്ഷേ എല്ലാം രഹസ്യമായിട്ടാണ്. സ്ത്രീകള്‍ക്ക് പരിമിതമായ വിദ്യാഭ്യാസമാണ് ലഭിച്ചിരുന്നത്. താലിബാനെ ധിക്കരിച്ചാല്‍ ക്രൂരമായി മര്‍ദിക്കപ്പെടാം. പരസ്യമായി കല്ലെറിയും. വേണ്ടി വന്നാല്‍ കൊന്നുകളയും. താലിബാനെ ധിക്കരിച്ച് ക്ലാസെടുത്തിരുന്ന അധ്യാപികയെ തോക്കുപയോഗിച്ച് ആദ്യം ക്രൂരമായി മര്‍ദിച്ചു. പിന്നീട് വയറിനും തലയ്ക്കും വെടിവെച്ച് കൊല്ലുകയായിരുന്നു താലിബാന്‍.

6

ആ അധ്യാപികയുടെ കൊലപാതകം അവരുടെ വിദ്യാര്‍ത്ഥികളുടെയും ഭര്‍ത്താവിന്റെയും മകളുടെയും മുന്നിലിട്ടായിരുന്നു. സ്ത്രീകള്‍ പഠിച്ചാല്‍ എന്ത് നടക്കുമെന്നുള്ളതിന് മുന്നറിയിപ്പായിരുന്നു ഇത്. പുരുഷന്മാരില്ലാതെ ടാക്‌സികളില്‍ കയറാനുള്ള അനുവാദവും സ്ത്രീകള്‍ക്കില്ല. എവിടേക്ക് എങ്കിലും സഞ്ചരിക്കണമെങ്കില്‍ പുരുഷന്മാര്‍ വേണം. ധിക്കരിച്ചാല്‍ ക്രൂരമായ മര്‍ദനമാണ് ആദ്യ മുറ. അഫ്ഗാന്‍ കുടുംബങ്ങളിലെ സ്ത്രീകളില്‍ ഏറിയ പങ്കും വിധവകളാണ്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പോരാട്ടങ്ങളില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതാണ്. ശരിയ നിയമം കാരണം സ്ത്രീകള്‍ വീടുകളില്‍ തന്നെ തളച്ചിടുമെന്ന് താലിബാന്‍ ഉറപ്പാക്കുകയായിരുന്നു.

7

സ്ത്രീകളുടെ ഭയം വേറെയുമുണ്ട്. അത് ഡ്രസ് കോഡിലാണ്. ബുര്‍ഖകള്‍ പുതിയ താലിബാന്‍ നിര്‍ബന്ധമാക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഹിജാബുകള്‍ നിര്‍ബന്ധമായിരിക്കും. എന്നാല്‍ താലിബാനെ ആരും വിശ്വാസത്തിലെടുത്തിട്ടില്ല. ബുര്‍ഖയില്ലാതെ പുറത്തിറങ്ങിയാല്‍ പൊതിരെ തല്ലുകിട്ടുമായിരുന്നു മുമ്പ്. ഇത്തവണയും അത് തന്നെയായിരിക്കും താലിബാന്‍ നടപ്പാക്കുകയെന്ന് ഉറപ്പാണ്. ഏറ്റവും തലതിരിഞ്ഞ കാര്യങ്ങളും താലിബാന്‍ നടപ്പാക്കുന്നുണ്ട്. ഐസ്‌ക്രീം വാങ്ങിയതിന് തെരുവിലിട്ടാണ് സ്ത്രീയെ ക്രൂരമായി താലിബാന്‍ മര്‍ദിച്ചത്. ഇവര്‍ ഐസ്‌ക്രീം കഴിച്ചത് നിയമത്തിന് എതിരാണെന്ന് താലിബാന്‍ പറയുന്നു. ഐസ്‌ക്രീം വിറ്റവനെയും വെറുതെ വിട്ടില്ല. ഇയാളെ തല്ലിച്ചതച്ച് ജയിലിലാക്കി.

Recommended Video

cmsvideo
    America not fears Taliban, Here is the reason
    8

    ശിരോവസ്ത്രമണിയാതെ ഈ സ്ത്രീ ഐസ്‌ക്രീം വാങ്ങുകയും, അവര്‍ക്ക് ഐസ്‌ക്രീം വിറ്റതിനുമാണ് ഈ ക്രൂരത നടന്നത്. ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം ബുര്‍ഖയ്ക്ക് പുറത്ത് കണ്ടാല്‍ അടി ഉറപ്പാണെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. വളരെ ശബ്ദം താഴ്ത്തിയാണ് സംസാരിക്കേണ്ടത്. താലിബാന്‍ അംഗീകരിക്കാത്ത രീതിയില്‍ ഏതെങ്കിലും സ്ത്രീയെ തെരുവില്‍ കണ്ടാല്‍ പൊതുമധ്യത്തില്‍ വെച്ച് ക്രൂരമായ മര്‍ദനം ഉറപ്പാണ്. താലിബാനെ ഒരാളും വിശ്വസിക്കുന്നില്ലെന്ന് അഫ്ഗാനിലെ സ്ത്രീകള്‍ പറയുന്നു. മെയ് മാസത്തില്‍ ഒരു പെണ്‍കുട്ടി മാത്രം പഠിക്കുന്ന സ്‌കൂള്‍ ബോബം വെച്ച്് തകര്‍ത്തിരുന്നു താലിബാന്‍. ഡസന്‍ കണക്കിന് ആളുകളാണ് അന്ന് മരിച്ചത്. ഇങ്ങനെയുള്ളവരെ വിശ്വസിക്കുന്നില്ലെന്നും, ഇപ്പോഴുള്ളത് പിആര്‍ വര്‍ക്ക് മാത്രമാണെന്നും അഫ്ഗാന്‍ സ്ത്രീകള്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+