ഐഫോൺ 15 സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; വൻ വിലക്കിഴിവിൽ ഇപ്പോൾ ലഭ്യമാണ്! ലാഭം 23,000 രൂപ?
ഐഫോൺ സ്വന്തമാക്കുക എന്നത് വലിപ്പചെറുപ്പമില്ലാതെ ഏതൊരു സ്മാർട്ട്ഫോൺ പ്രേമിയുടെയും വലിയൊരു ആഗ്രഹമാണ്. അത് കേവലം ഒരു ഫോൺ എന്നതിലുപരിയായി നമ്മുടെ ജീവിതശൈലിയുടെയും സ്റ്റാറ്റസിന്റെയും ഭാഗമായി ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആപ്പിളിന്റെ പുതിയ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ അവയ്ക്ക് ഈടാക്കുന്ന ഉയർന്ന വില സാധാരണക്കാരെ പലപ്പോഴും പിന്നോട്ട് വലിപ്പിക്കാറുണ്ട്. എന്നാൽ ആപ്പിൾ പ്രേമികൾക്കായി ഇതാ ഒരു സുവർണാവസരം എത്തിയിരിക്കുകയാണ്.
ആപ്പിളിന്റെ ജനപ്രിയ സ്മാർട്ട്ഫോണായ ഐഫോൺ 15 ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്. സാധാരണ ഫ്ലാഷ് സെയിലുകളിൽ കാണുന്ന പോലെ ബാങ്ക് ഓഫറുകളുടെ നിർബന്ധമില്ലാതെ തന്നെ ഈ ഓഫർ ലഭിക്കുമെന്നതാണ് പ്രത്യേകത. 79,900 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഐഫോൺ 15 ഇപ്പോൾ 23,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവോടെ 56,900 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് ലഭിക്കുന്നത്.

പ്രത്യേക ബാങ്ക് കാർഡുകളോ ഓഫറുകളോ ഉപയോഗിക്കേണ്ടതില്ലാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ വിലയിൽ ഫോൺ സ്വന്തമാക്കാം. അതേസമയം, യോഗ്യമായ ബാങ്ക് ഓഫറുകളും കാർഡ് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തിയാൽ ഫോൺ 54,055 രൂപ വരെ കുറഞ്ഞ വിലയിൽ ലഭിക്കാനും സാധ്യതയുണ്ട്. കുറഞ്ഞ ബജറ്റിൽ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 15 മികച്ച തിരഞ്ഞെടുപ്പാണ്.
മറ്റ് പ്ലാറ്റ്ഫോമുകളിലും ഓഫർ
ആമസോൺ ഇന്ത്യയും ഐഫോൺ 15-ന് മികച്ച രീതിയിലുള്ള ഓഫറുകൾ നൽകുന്നുണ്ട്. ബാങ്ക് അധിഷ്ഠിത ഓഫറുകളിലൂടെയും എക്സ്ചേഞ്ച് മേളകളിലൂടെയും വലിയ ലാഭത്തിൽ ഉപഭോക്താക്കൾക്ക് ഇവിടെ നിന്നും ഐഫോൺ 15 സ്വന്തമാക്കാം. കൂടാതെ ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലർമാരായ ഇമാജിൻ സ്റ്റോർ, ഐപ്ലാനറ്റ്, ഐഡെസ്റ്റിനി എന്നിവരും ഈ ജൂൺ മാസത്തിൽ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ക്യാഷ്ബാക്കുകളും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ ഐഫോൺ 12 പോലുള്ള പഴയ ഫോണുകൾ മികച്ച അവസ്ഥയിലാണെങ്കിൽ വലിയ തുക എക്സ്ചേഞ്ച് ബോണസായി ലഭിക്കും. ഇനി പുത്തൻ ഫോൺ തന്നെ വേണമെന്ന നിർബന്ധം നിങ്ങൾക്ക് ഇല്ലെങ്കിൽ ഇന്ത്യയിലെ പ്രമുഖ സെക്കൻഡ് ഹാൻഡ് പ്ലാറ്റ്ഫോമായ കാഷിഫൈ വഴി കൂടുതൽ വലിയ ലാഭം നേടാം. കാഷിഫൈയിൽ കൃത്യമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ റീഫർബിഷ്ഡ് ഐഫോൺ 15 വെറും 39,000 രൂപയ്ക്ക് താഴെയുള്ള വിലകളിൽ ലഭ്യമാണ്.
ഐഫോൺ 15 ഫീച്ചർ
ഫോണിന് കരുത്തേകുന്നത് എ16 ബയോണിക് ചിപ്സെറ്റാണ്. സാധാരണ ഉപയോഗം മുതൽ ഗ്രാഫിക്സ് കൂടുതലുള്ള ഗെയിമുകൾ വരെ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ ഈ പ്രോസസറിന് കഴിയും. 6.1 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. മികച്ച നിറങ്ങളും വ്യക്തതയും നൽകുന്ന ഈ സ്ക്രീൻ സിനിമകളും വീഡിയോകളും കാണാൻ അനുയോജ്യമാണ്. എന്നാൽ പ്രോ മോഡലുകളിലെ 120Hz ProMotion ഡിസ്പ്ലേയ്ക്ക് പകരം 60Hz റിഫ്രഷ് റേറ്റാണ് ഈ മോഡലിലുള്ളത്.
ഫോട്ടോഗ്രഫിക്കായി 48 മെഗാപിക്സൽ പ്രധാന ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ അനുയോജ്യമായ മികച്ച നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറയ്ക്ക് കഴിയും.
ചാർജിംഗിനായി USB Type-C പോർട്ടും MagSafe വയർലെസ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. അതിനാൽ വേഗത്തിലുള്ള വയർഡ് ചാർജിംഗിനും മാഗ്സേഫ് ആക്സസറികൾ ഉപയോഗിച്ചുള്ള വയർലെസ് ചാർജിംഗിനും ഉപയോക്താക്കൾക്ക് സൗകര്യമുണ്ട്. ഇത് മാത്രമല്ല പല കാര്യങ്ങളിലും ആപ്പിളിന്റെ ഇപ്പോഴത്തെ മാറ്റത്തിന് തുടക്കമിട്ട ഫോൺ ആയതിനാൽ തന്നെ ഇതിന്റെ ഓഫർ പ്രയോജനപ്പെടുത്തുന്ന ആളുകൾക്ക് എന്തുകൊണ്ടും നേട്ടമാണ്.














Click it and Unblock the Notifications