പൂക്കളേ.. തേക്കടിയിൽ 'പൂക്കാലം' തുടങ്ങി;ഒരുലക്ഷത്തില്‍പ്പരം പൂച്ചെടികളുമായി ഒരുഗ്രൻ പുഷ്പമേള
തേക്കടിക്കിപ്പോൾ മറ്റൊരു നിറമാണ്. പച്ചപ്പിനൊപ്പം ചേർന്നു നിൽക്കുന്ന മനോഹരമായ പൂക്കളുടെ നിറം, അതിന് വെള്ളയെന്നോ മഞ്ഞയെന്നോ വ്യത്യാസമില്ല.. കണ്ണിനു വിരുന്നു നല്കുന്ന ഈ കാഴ്ച തേക്കടി പുഷ്പ മേളയിലാണ് കാണാനാവുക. ഓരോ വർഷവും ഇവിടെ ഏറ്റവുധികം കാത്തിരിക്കുന്ന വേനലവധിക്കാലത്തെ പരിപാടികളിലൊന്നാണ് തേക്കടി ഫ്ലവർ ഷോ. ഇതാ പതിനാറാമത് പുഷ്പമേള തുടങ്ങിക്കഴിഞ്ഞു, കുമളി പഞ്ചായത്തും തേക്കടി അഗ്രി-ഹോര്‍ ട്ടികള്‍ച്ചര്‍ സൊസൈറ്റിയും മണ്ണാത്തറയില്‍ ഗാര്‍ഡന്‍സും ചേര്‍ന്നാണ് പുഷ്പ് മേള സംഘടിപ്പിക്കുന്നത്.
കല്ലറയ്ക്കൽ ഗ്രൗണ്ടിൽ മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ പരം ഇനങ്ങളില്‍ ഒരുലക്ഷത്തില്‍പ്പരം പൂച്ചെടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. 40 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇത്തവണത്തെ തേക്കടി പുഷ്പമേള.

പുഷ്പമേളകളിൽ ഏറ്റവും രസകരമായ കാഴ്ചകളാണ് ഓർക്കിഡുകൾ. ഇത്തവണ ഓർക്കിഡ്, ആന്തൂറിയം എന്നിവയുടെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ഫോട്ടോ എടുക്കുവാനായി ഫോട്ടോ പോയിന്റുകള്‍, 5 അമ്യൂസ്‌മെന്റ് പാര്‍ക്കും റൈഡുകളും എല്‍ൽഇഡി ഷോ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വിവിധ റൈഡുകള്‍ ഉള്‍പ്പെടെ 5 അമ്യൂസ്‌മെന്റ് പാര്‍ക്കും എല്‍ ഇ ഡി സംവിധാനങ്ങളോടുകൂടിയ ഷോയും മേളയോടനുബന്ധിച്ച് വിവിധദിവസങ്ങളില്‍ അരങ്ങേറും. മേളയോടനുബന്ധിച്ച് നിരവധി ഫോട്ടോ പോയിന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.തേക്കടിയുടെ സമീപ ടൂറിസം കേന്ദ്രങ്ങളുടെ വിവിധ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
പുഷ്പ ഫലപ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കും വീട്ടമ്മമാർക്കുമായി വിവിധയിനം മത്സരങ്ങൾ, വൈകുന്നേരങ്ങളിൽ നൃത്തസന്ധ്യ, മിമിക്‌സ് പരേഡ്, ഗാനമേളകൾ, നാടൻപാട്ട്, ആദിവാസി കലാരൂപങ്ങൾ എന്നിവയും മേളയിൽ ഉണ്ടാകും.
രാവിലെ 9 മുതല്‍ രാത്രി 10 മണി വരെയാണ് പ്രവേശന സമയം. പ്രവേശന ഫീസ് 60 രൂപ. ഏഴ് വയസ്സു വരെ പ്രായമുളളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. മെയ് 12 നാണ് പുഷ്പമേള സമാപിക്കുന്നത്.












Click it and Unblock the Notifications