Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്താന്‍ യാത്ര പോകാം; വിമാന സര്‍വീസ് ഇങ്ങനെ, വാഗ അതിര്‍ത്തി കൂടി തുറക്കുമോ

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയാണ്. 2021 ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും ഏറ്റെടുത്തതോടെ മുറിഞ്ഞ ബന്ധമാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുകയും താലിബാന്‍ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ അഫ്ഗാനുമായി പിന്നീട് ആദ്യം ബന്ധം സ്ഥാപിച്ചത് ചൈനയാണ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കവാടമാണ് അഫ്ഗാനിസ്താന്‍. മാത്രമല്ല, ഒട്ടേറെ ധാതുക്കളാല്‍ സമ്പന്നമാണ് അഫ്ഗാന്റെ മണ്ണ്. ഇതുകണ്ടാണ് ചൈന അടുത്തത്. ഈ വേളിയില്‍ പിന്നാക്കം പോയ ഇന്ത്യ അല്‍പ്പം വൈകി നിലപാടില്‍ മാറ്റം വരുത്തി. ഇതോടെയാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി അടുക്കുന്നത്.

afghanistan flight from india

ഇറാനില്‍ ഇന്ത്യ നിര്‍മിക്കുന്ന തുറമുഖമാണ് ചബഹാര്‍. പാകിസ്താനെയും ചൈനയെയും കടത്തിവെട്ടി വ്യാപാര പാത തുറക്കാന്‍ ഇന്ത്യയ്ക്ക് സാധ്യമാകുന്നതാണ് ഈ തുറമുഖം. എന്നാല്‍ മധ്യേഷ്യയിലേക്കുള്ള കവാടം തുറക്കാന്‍ അഫ്ഗാന്റെ സഹകരണവും ആവശ്യമാണ്. അഫ്ഗാനില്‍ ഇന്ത്യയുടെ സഹായത്തോടെ ഹൈവേയും അണക്കെട്ടും നിര്‍മിച്ചിരുന്നു. ആ പഴയ ബന്ധം ഇപ്പോള്‍ വീണ്ടും ശക്തിപ്പെടുകയാണ്.

ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ താലിബാന്‍ ഭരണകൂടം താല്‍പ്പര്യപ്പെടുന്നുണ്ട്. പാകിസ്താനിലെ വാഗ അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് ഇന്ത്യ മരുന്നും മറ്റു സഹായ വസ്തുക്കളും അയച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗ അതിര്‍ത്തി അടച്ചു. ഇത് തുറക്കണമെന്നും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയോട് ആവശ്യപ്പെട്ടു. ഒരാഴ്ച നീണ്ട പര്യടനത്തിന് എത്തിയ മുത്തഖി പ്രമുഖരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

അഫ്ഗാനിലേക്കുള്ള വിമാന യാത്ര

നേരത്തെ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് വിമാന സര്‍വീസ് പതിവായി ഉണ്ടായിരുന്നു. അഫ്ഗാനിലെ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് പഠിക്കാന്‍ വരുന്നതിന് പ്രധാനമായും ഈ വഴി ആശ്രയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2021ന് ശേഷം ബന്ധം വഷളായതോടെ യാത്രാ സൗകര്യം കുറഞ്ഞു. ഇന്ത്യയുമായുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നതും മുത്തഖിയുടെ സന്ദര്‍ശന ലക്ഷ്യമാണ്.

നേരത്തെ കാബൂളിലേക്കും കാണ്ഡഹാറിലേക്കും ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ അവ പുനസ്ഥാപിച്ചേക്കും. പഞ്ചാബിലെ അമൃതസറില്‍ നിന്ന് കാബൂളിലേക്ക് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു. കൂടാതെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അഫ്ഗാനിലേക്ക് വിമാന സര്‍വീസ് തുടങ്ങിയേക്കും. കാബൂളിന് പിന്നാലെ കാണ്ഡഹാറിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനില്‍ നിക്ഷേപിക്കാന്‍ ഇന്ത്യ കമ്പനികളെ ക്ഷണിച്ചിരിക്കുകയാണ് മുത്തഖി.

അതേസമയം, അഫ്ഗാനും പാകിസ്താനും തമ്മിലുള്ള യുദ്ധം ആശങ്ക പരത്തി. ഇരുഭാഗത്തും കനത്ത നാശനഷ്ടവും ആള്‍ നഷ്ടവുമുണ്ടായി. സൗദി അറേബ്യയും ഖത്തറും ഇടപെട്ടതോടെ യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താനും അഫ്ഗാനും സമ്മതിച്ചു. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല. അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ ചുമതല ജിസിസി രാജ്യങ്ങളിലെ കമ്പനികള്‍ക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+