മഴ മാറി, മഞ്ഞിൽ പുതഞ്ഞ് മൂന്നാർ ; ആരേയും കൊതിപ്പിക്കുന്ന കാഴ്ചകൾ കാണം; ഒറ്റയടിക്ക് 11 ഇടങ്ങൾ, പാക്കേജ്
കോട പുതഞ്ഞു നിൽക്കുന്ന മൂന്നാറിനോളം ഭംഗിയുള്ള മറ്റേത് കാഴ്ചയാണ് കേരളത്തിൽ ഉള്ളത്. 'തെക്കിന്റെ കാശ്മീർ' എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. സംസ്ഥാനത്ത് മറ്റെവിടേയാണ് താപനില മൈനസിൽ എത്തുക? ഇടക്കിടെ മഞ്ഞ് പെയ്തും കോടമഞ്ഞ് ഇറങ്ങിയുമെല്ലാം മൂന്നാർ സഞ്ചാരികളെ വിസ്മയിപ്പിക്കും. ഇതാണ് മൂന്നാർ സന്ദർശിക്കാൻ യോജിച്ച സമയം. മൂന്നാറിലെ തേയില തോട്ടങ്ങളും വളഞ്ഞ് പുതഞ്ഞ് പോകുന്ന പാതകളും മലഞ്ചെരിവുകളും പുൽമേടുക്കളും ഷോലക്കാടുകളുമെല്ലാം സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറായി കഴിഞ്ഞു.
കുറഞ്ഞ ചെലവിലൊരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ കെഎസ്ആർടിസിയുടെ കൊട്ടാരക്കര ബജറ്റ് ടൂറിസം സെൽ മൂന്നാറിലേക്ക് യാത്ര ഒരുക്കുന്നുണ്ട്. യാത്രയിലെ ഏറ്റവും വലിയ പ്രത്യേക എന്തെന്നാൽ ഒറ്റയടിക്ക് മൂന്നാറിലെ 11 ഓളം വിനോസഞ്ചാര കേന്ദ്രങ്ങൾ കാണാമെന്നതാണ്. ഇക്കൂട്ടത്തിൽ വ്യൂ പോയിന്റുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഉൾപ്പെടും.

രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. അതിരാവിലെ 4.30 ഓടെയാണ് മൂന്നാറിലേക്ക് യാത്ര പുറപ്പെടുക. തുടർന്ന് ഹാർട്ട് ലോക്ക് വ്യൂ പോയിന്റ്, മലൈ കള്ളൻ കേവ് ,പെരിയ കനാൽ വെള്ളച്ചാട്ടം, വേസ്റ്റ് മീറ്റരിയൽ മിനി പാർക്ക്, ഫ്ലവർ ഗാർഡൻ ,ലക്കം വെള്ളച്ചാട്ടം ,ഇരച്ചിൽപാറ വെള്ളചാട്ടം ,മറയൂർ ചന്ദനക്കാട്, മുനിയറ, മറയൂർ ശർക്കര ഫാക്ടറി, ഭ്രമരം ഷൂട്ടിംഗ് പോയിന്റ് തുടങ്ങിയ സന്ദർശിക്കാം.
സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസിലായിരിക്കും യാത്ര. പാക്കജിൽ ഒരു നേരത്തെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, ജീപ്പ് ട്രെക്കിങ് ക്യാമ്പ് ഫയർ എന്നിവ കൂടു ഉൾപ്പെട്ടിട്ടുണ്ട്. മറയൂരിലാണ് താമസത്തിന് സൗകര്യമൊരുക്കുക. ഷെയറിങ് റൂമായിരിക്കും ലഭിക്കുക. ഈ മാസം 22 നാണ് പാക്കേജ്. അടുത്ത യാത്ര ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സീറ്റുകൾ ബുക്ക് ചെയ്യാനായി 9567124271, 9447281459 എന്ന നമ്പറുകളിൽ ബന്ധപ്പെടാം
വളള സദ്യ അവസാനപാദത്തിലേക്ക്, പോയി വരാം
ലോകപ്രശസ്തമായ ആറന്മുള വള്ളസദ്യ ആസ്വദിക്കാൻ പാക്കേജുമായി കൊട്ടാരക്കര കെഎസ്ആർടിസി പാക്കേജ്. പാണ്ഡവക്ഷേത്രങ്ങളും ഉൾപ്പെടുത്തിയുള്ള പാക്കേജാണ് ഇത്. സെപ്റ്റംബർ 26 നു രാവിലെ 5 ന് യാത്ര പുറപ്പെടും.
തൃച്ചിറ്റാറ്റ് ,തിരുവൻ വണ്ടൂർ, ത്രിപുലിയൂർ ,തൃക്കോടിത്താനം ,ആറന്മുള എന്നീ പാണ്ഡവ ക്ഷേത്രങ്ങളായിരിക്കും സന്ദർശിക്കുക. പള്ളിയോടങ്ങളുടെ എതിരേൽപ്പും, വളള സദ്യയും കഴിച്ചു ലോക് പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതും കണ്ട ശേഷം കവിയൂർ ഗുഹാക്ഷേത്രം, പാണ്ഡവർകാവ് ദേവീക്ഷേത്രത്തിൽ എത്തി കദളിപഴം നേദിച്ചായിരിക്കും മടക്കം. രാത്രി 8 ഓടെ കൊട്ടാരക്കര തിരികെ എത്തും.
യാത്രാനിരക്ക് 900 രൂപയാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 45 പേർക്കാണ് യാത്രയിൽ പങ്കെടുക്കാൻ അവസരം . കൂടുതൽ വിവരങ്ങൾക്കും, ബുക്കങിനും 9567124271, 9447281459












Click it and Unblock the Notifications