കോട മഞ്ഞ് മൂടിയ സൈലന്‍റ് വാലി കാണാം, ഒപ്പം കാട്ടിലൂടെ ഒരു സഫാരിയും; ചെലവ് വെറും 1400 രൂപ
കാടിന്റെ ഇരമ്പൽ കേട്ട് , പച്ചപ്പ് അറിഞ്ഞ്, മഴയിലൂടെ സൈലന്റ് വാലിയിലൂടെയൊരു യാത്ര..ഇങ്ങനയൊരു യത്ര ആഗ്രഹിക്കാത്ത സഞ്ചാരികൾ ഉണ്ടോ അല്ലേ. എന്നാൽ അധികം വൈകേണ്ട , പൊന്നാനി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന പാക്കേജിൽ നിങ്ങൾക്കും സൈലന്റ് വാലി ആസ്വദിക്കാം. 17 നാണ് പൊന്നാനി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കുന്നത്. യാത്രയെ കുറിച്ച് വിശദമായി അറിയാം
17 ന് രാവിലെ അഞ്ച് മണിയോടെയാണ് പൊന്നാനി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. ഏകദേശം നാല് മണിക്കൂറിനുള്ളിൽ യാത്ര സൈലന്റ് വാലിയിൽ എത്തും. അവിടെയെത്തിയാൽ ഫോറസ്റ്റിന്റെ വണ്ടിയിൽ സൈലന്റ് വാലിയുടെ മായാ കാഴ്ചകളിലേക്ക്.

മഴക്കാടുകൾ നിറഞ്ഞ പശ്ചിമഘത്തിൽ സ്ഥിതി ചെയ്യുന്ന നിശബ്ദ താഴ്വരയായ സൈലന്റി വാലി ഏതൊരു യാത്രക്കാരനേയും മോഹിപ്പിക്കും. കാടിനെ അറിഞ്ഞ് കൊണ്ട് ബഹളില്ലാതെയുള്ള ജംഗിൾ സഫാരി സഞ്ചാരികളുടെ മനം നിറയ്ക്കുമെന്ന് തീർച്ച. നാല് മണിക്കൂറാണ് കാടിനുള്ളിലൂടെയുള്ള യാത്ര. ഒരു ഭാഗത്തേക്ക് രണ്ട് മണിക്കൂറാണ് യാത്ര.
സിംഹവാലൻ കുരങ്ങുകളും പറക്കുന്ന അണ്ണാനും ഇവിടെ ഉണ്ടെങ്കിലും മൃഗങ്ങളെ കാണുക അത്യപൂർവ്വമാണെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. അതേസമയം കാടിനുള്ളിലെ അത്യപൂർവമായ പല സസ്യ വൈവിധ്യങ്ങളേയും കാണാനാകുമെന്നും ഇവർ വ്യക്തമാക്കി. യാത്രക്കാരെ സംബന്ധിച്ച് പുറത്തുള്ള ബഹളിൽ നിന്നും മാറി സമാധാനത്തോടെ നാല് മണിക്കൂർ കാടിനുള്ളിലൂടെയുള്ള യാത്ര അതാണ് സൈലന്റ് വാലി. ഫോണിന് ഇവിടെ റേഞ്ച് ഇല്ല എന്നതിനാൽ ആ സമാധാനവും ആളുകൾ പങ്കുവെയ്ക്കാറുണ്ട്',ജീവനക്കാർ പറയുന്നു.
ഉച്ച രണ്ടരയോടെയാണ് ജംഗിൾ സഫാരി അവസാനിക്കുക. ഇവിടെ നിന്ന് തന്നെ ഉച്ചഭക്ഷണവും കഴിക്കും. ഇവിടെ നിന്ന് നേരെ കാഞ്ഞിരപ്പുഴ ഡാമിലേക്ക് അടുത്ത യാത്ര. അവിടെയും അൽപ സമയം ചെലവിട്ട് വൈകീട്ട് ആറ് മണിയോടെ പൊന്നാനിയിലേക്ക് യാത്ര തിരിക്കും. 10 മണിയോടെയാണ് പൊന്നാനിയിൽ എത്തുക. 'സൈലന്റ് വാലിയിലേക്ക് മാസം ഒരു യാത്രമാണ് ഡിപ്പോയിൽ നിന്നും യാത്ര സംഘടിപ്പിക്കുന്നത്. മറ്റ് ഡിപ്പോകളിൽ നിന്നും യാത്ര ഉള്ളതിനാൽ ഒരു തവണ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. എന്നാൽ യാത്ര തീയതി പുറത്തുവിട്ടാൽ തന്നെ വളരെ പെട്ടെന്ന് സീറ്റുകൾ നിറയാറുണ്ട്', കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9846531574 നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications