കാടിന്റെ നടുവിലൂടെ ടോയ് ടെയിനില്‍ പോകാം; വന്യ മൃഗങ്ങളെ തൊട്ടടുത്തു കാണാം: വിശദാംശങ്ങള്‍
കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിച്ചൊരു യാത്ര, അതും മനോഹരമായ ടോയ് ട്രെയിനില്‍. കാടിന്റെ പച്ചപ്പും മാനും മയിലും കാട്ടുപോത്തുമൊക്കെ കണ്മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യവിരുന്ന് തൊട്ടടുത്ത് കാണാം. വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച ടോയ് ട്രെയിനിന്റെ ഗ്ലാസ് മേല്‍ക്കൂരയും സുതാര്യമായ വലിയ ജനാലകളും കാടിന്റെ സൗന്ദര്യത്തെ അനാവരണം ചെയ്യുന്നു. ഇത് സന്ദര്‍ശകര്‍ക്ക് മനോഹരമായ ദൃശ്യാനുഭവം ആയിരിക്കുമെന്ന് ഉറപ്പാണ്.
പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുന്നത് മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കാണ് (എസ്ജിഎന്‍പി). ഇവിടുത്തെ ഏറെ പ്രശസ്തമായ വന്‍ റാണി (കാടിന്റെ രാജ്ഞി) എന്ന ടോയ് ട്രെയിന്‍ വീണ്ടും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ടോയ് ട്രെയിന്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. പുതിയ ടോയ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഇനി സന്ദര്‍ശകര്‍ക്കായി ഓടാന്‍ തുടങ്ങുന്നത്.

പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വന്‍ റാണി ടോയ് ട്രെയിന്‍. അപൂര്‍വമായ സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, പുരാതനമായ ഗുഹകള്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്. പുതിയ ട്രെയിന്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറ്റവും മികച്ച അനുഭവം നല്‍കുമെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കുന്നു.
വിസ്റ്റാഡോം കോച്ചുകളുള്ള പുതിയ വന്‍ റാണി ടോയ് ട്രെയിന്‍ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരിസ്ഥിതി സൗഹൃദപരമാണ്. നേരത്തെ ഇത് ഡീസലിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ചുവപ്പ്-കറുപ്പ് നിറങ്ങളിലുള്ള ട്രെയിനിലെ ഗ്ലാസ് മേല്‍ക്കൂരകളും വലിയ ഗ്ലാസ് ജനാലകളും കാടിന്റെ പനോരമിക് കാഴ്ചകള്‍ പ്രദാനം ചെയ്യും. മെട്രോ ശൈലിയിലാണ് ഇരിപ്പിടങ്ങള്‍. ഓരോ വിസ്റ്റാഡോം ട്രെയിനിനും 80 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കൃഷ്ണഗിരി സ്റ്റേഷനും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വന്‍ റാണി എന്ന ടോയ് ട്രെയിന്‍ ആദ്യം ആരംഭിക്കുന്നത് 1974 ലാണ്. ടാറ്റ ഗ്രൂപ്പാണ് ഇപ്പോള്‍ സ്പോണ്സര് ചെയ്യുന്നത്. മുംബൈ നിവാസികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് വന്‍ റാണി. മഞ്ഞ നിറമുള്ള ആദ്യത്തെ ട്രെയിന്‍ കളിപ്പാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ്. എസ്ജിഎന്‍പി സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായി ഈ ടോയ് ട്രെയിന്‍ വളരെ പെട്ടെന്ന് മാറി.
2021 മെയ് മാസത്തില്‍ തൗക്റ്റേ ചുഴലിക്കാറ്റ് റെയില്‍വേ ട്രാക്കിനും ചുറ്റുമുള്ള പ്രദേശത്തും വ്യാപകമായ നാശനഷ്ടം വരുത്തിയതിനെത്തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ ആവശ്യപ്രകാരമാണ് ട്രെയിന്‍ വീണ്ടും ആരംഭിച്ചത്. തുടര്‍ന്ന് ആധുനിക സാങ്കേതിക വിദ്യയും പരിസ്ഥിതി സൗഹൃദ രൂപകല്‍പ്പനയുമായി വന്‍ റാണി വീണ്ടും ആരംഭിക്കുകയായിരുന്നു.
2.3 കിലോമീറ്റര്‍ നാരോ-ഗേജ് ട്രാക്കിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. 5.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കൃഷ്ണഗിരി ഉപ്വാന് (പാര്‍ക്കിന്റെ ഒരു ഭാഗം), ജൈവവൈവിധ്യ കേന്ദ്രങ്ങള്‍, മിനി മൃഗശാല, കൃത്രിമ തുരങ്കങ്ങള്‍ എന്നിവയിലൂടെ വളഞ്ഞുപുളഞ്ഞാണ് ടോയ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇത് ട്രെയിന്‍ യാത്രയ്ക്ക് സാഹസികതയുടെ ആവേശവും പകരുന്നു.
മഹാരാഷ്ട്ര വനം വകുപ്പാണ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് നിയന്ത്രിക്കുന്നത്. ട്രെയിനുകളിലും സ്റ്റേഷനുകളിലും പോസ്റ്ററുകളും സ്റ്റിക്കറുകളും ഉപയോഗിച്ച് ബ്രാന്‍ഡിംഗും പരസ്യവും ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനും ഉപയോഗിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications