വന്ദേഭാരത് മെട്രോ ട്രെയിന്‍ രണ്ടെണ്ണം; താജ്മഹല്‍ കാണാന്‍ പോകുന്നവര്‍ അറിയാന്‍, യാത്ര അടിപൊളി
ന്യൂഡല്‍ഹി: കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി വലിയ മാറ്റം റെയില്‍വെ ലക്ഷ്യമിടുന്നു. ആഗ്രയിലേക്ക് രണ്ട് വന്ദേ മെട്രോ ട്രെയിനുകളാണ് പദ്ധതിയില്‍. ഇതിന് പുറമെ അഞ്ച് വന്ദേഭാരത് എക്സ്പ്രസുകള്‍ ആഗ്രയിലൂടെ കടന്നുപോകാനുള്ള ഒരുക്കത്തിലുമാണ്. താജ്മഹല്‍ കാണാന്‍ നിരവധി മലയാളികള്‍ സന്ദര്‍ശിക്കുന്ന നഗരമയതിനാല് ആഗ്രയിലെ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അറിയേണ്ടതു തന്നെ.
വന്ദേഭാരത് എക്സ്പ്രസ്, വന്ദേ ഭാരത് മെട്രോ എന്നിവയാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍. അടുത്ത മാസം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കൂടി എത്തുമെന്നാണ് വിവരം. പല റൂട്ടുകളിലും പരീക്ഷ ഓട്ടം പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ജൂലൈയില്‍ സ്ലീപ്പര്‍ സര്‍വീസ് തുടങ്ങിയേക്കും. ഇനി ആഗ്രയിലെ ട്രെയിനുകളെ കുറിച്ച് പറയാം...

ആഗ്ര-ഡല്‍ഹി, ആഗ്ര-ഗ്വാളിയോര്‍ റൂട്ടിലാണ് വന്ദേഭാരത് മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. ആഗ്രയ്ക്കും ഡല്ഹിക്കുമിടയില് നിലവില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. വന്ദേ ഭാരത് മെട്രോ വരുന്നതോടെ ഇത് ഒഴിവാകും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍സിറ്റി ട്രെയിനുകള്‍ ക്രമേണ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
12 മുതല്‍ 16 വരെ കോച്ചുകളാണ് വന്ദേഭാരത് മെട്രോ ട്രെയിനിലുണ്ടാകുക. ഓരോ കോച്ചിലും 100 പേര്‍ക്ക് ഇരുന്നും 300 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും. വന്ദേഭാരത് എക്സ്പ്രസിന് സമാനമായ അകത്തളമായിരിക്കും വന്ദേ മെട്രോയ്ക്കും. 130 കിലോമീറ്റര്‍ വരെ വേഗതയിലാകും സര്‍വീസ്. ഇതിന് പുറമെ ന്യൂഡല്‍ഹി ഇന്‍ഡോര്‍, അലിഗഡ് മുംബൈ, ആഗ്ര ജയ്പൂര്‍, ന്യൂഡല്‍ഹി സെക്കന്തരാബാദ്, ന്യൂഡല്‍ഹി ചെന്നൈ തുടങ്ങിയ റൂട്ടുകളില്‍ തുടങ്ങാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസുകള്‍ ആഗ്രയിലൂടെയാകും സര്‍വീസ് നടത്തുക.
ആഗ്രയിലെ 2 സ്ഥലങ്ങളുടെ പേര് മാറ്റി
രണ്ട് ടൗണുകളുടെ പേര് മാറ്റാന്‍ ആഗ്ര ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ചരിത്ര പ്രസിദ്ധമായ ഫത്തിഹാബാദ്, ബാദ്ഷാഹി ബാഗ് എന്നീ ടൗണുകളുടെ പേരാണ് മാറ്റുക. സിന്ദൂരപുരം, ബ്രഹ്മപുരം എന്നിങ്ങനെയാണ് ഇനി അറിയപ്പെടുക. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഡോ. മഞ്ജു ഭണ്ഡോരിയ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠ്യേന പാസാക്കുകയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. എന്നാല്‍ ഈ നഗരങ്ങളുടെ പേരുകള്‍ അടിമത്തത്തിന്റെ പാരമ്പര്യമുള്ളതാണ് എന്നാണ് ബിജെപിയുടെ വാദം. മുസ്ലിം രാജാക്കാന്മാരുടെ ഭരണം ഓര്‍മിപ്പിക്കുന്ന പേരുകള്‍ നീക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ പുതിയ പേര് നിലവില്‍ വരും.
ആഗ്രയില്‍ നിന്ന് 41 കിലോമീറ്റര്‍ കിഴക്കുള്ള ഫത്തിഹാബാദ് സ്ഥാപിച്ചത് മുഗള്‍ ഭരണാധികാരി ആയിരുന്ന ഔറംഗസീബ് ആണ്. മുഗള്‍ ഭരണാധികാരികളുടെ പൂന്തോട്ടമുണ്ടായിരുന്ന സ്ഥലമാണ് ബാദ്ഷാഹി ബാഗ്. ഷാഹി മസ്ജിദ്, ഷാഹി തലബ് എന്നിവയും ഔറംഗസീബ് ഇവിടെ പണിതിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications