വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ വന്നാൽ സമയലാഭം ഇങ്ങനെ; 5000ത്തോളം പേർക്ക് യാത്ര ചെയ്യാം
ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ പുതിയ വന്ദേഭാരത് സ്ലീപ്പർ എത്തിയേക്കുമെന്ന റിപ്പോർട്ടിൻ്റെ ആവേശത്തിലാണ് ചെന്നൈ മലയാളികൾ. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ട്രയിനുകൾ അനുവദിക്കണമെന്ന മുറവിളികൾക്കിടെയാണ് ഈ റൂട്ടിലേക്കുള്ള പരിഗണന പട്ടികയിൽ വന്ദേഭാത് സ്ലീപ്പർ ഇടംപിടിച്ചത്. കുറഞ്ഞത് 823 യാത്രക്കാർക്ക് സുഖമായി കിടന്നുറങ്ങി നാട്ടിലേക്ക് വരാൻ വന്ദേഭാരത് അവസരമൊരുക്കും.
പാലക്കാട് ജംഗ്ഷൻ വഴി ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രധാനമായി മൂന്ന് പ്രതിദിന ട്രെയിനുകളാണ് ഉള്ളത്. തിരുവനന്തപുരം മെയിൽ (നമ്പർ 12623/12624) ആണ് ഒരു ട്രെയിൻ. 15.50 മണിക്കൂറാണ് ഈ സർവ്വീസിൻ്റെ യാത്ര സമയം. മറ്റൊരു ട്രെയിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നമ്പർ 12695/12696) ആണ്, ഏകദേശം 16.25 മിനിറ്റാണ് യാത്ര സമയം. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ആലപ്പുഴ എസ്എഫ് എക്സ്പ്രസ് (നമ്പർ 22639/22640) 13 . 45 മണിക്കൂർ കൊണ്ടാണ് എത്തുക. ഈ ട്രെയിനുകൾക്കെല്ലാം തന്നെ വലിയ ഡിമാൻ്റാണ്. തിരക്കില്ലാത്ത സീസണുകളിൽ പോലും ടിക്കറ്റുകൾ ഒരു മാസം മുൻപേ വിറ്റുതീരും. അടിയന്തര യാത്രകൾക്ക് തത്കാൽ ടിക്കറ്റുകൾ ലഭിക്കുക ഏറെ പ്രയാസകരമാണ്.

അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പർ ഈ റൂട്ടിൽ അനുവദിക്കുന്നത് നാട്ടിലേക്കുള്ള യാത്ര ഏറെ സുഖകരമാകും. കേരളത്തിലേക്ക് പ്രതിദിനം ട്രെയിൻ സർവ്വീസ് നടത്തുകയാണെങ്കിൽ ദിവസേന 823 പേർക്ക് യാത്ര ചെയ്യാനാകും. അയ്യായിരത്തോളം പേർക്ക് ഒരാഴ്ച സുഖമമായി യാത്ര ചെയ്യാം. തേഡ് എസിയിൽ 611, സെക്കൻഡ് എസിയിൽ 188, ഫസ്റ്റ് എസിയിൽ 24 എന്നിങ്ങനെയാണ് ബെർത്തുകളുടെ എണ്ണം.
യാത്ര സമയം കുത്തനെ കുറയും
15 മണിക്കൂറിന് മുകളിലാണ് സാധാരണ ട്രെയിനുകളെല്ലാം എടുക്കുന്നത്. വന്ദേഭാരത് സ്ലീപ്പർ 2 മുതൽ മൂന്ന് മണിക്കൂർ വരെ യാത്ര സമയം ലാഭിച്ചേക്കും. മാത്രമല്ല അത്യാധുനിക സംവിധാനങ്ങളോട് കൂടിയ യാത്ര ആസ്വദിക്കുകയും ചെയ്യാം.
അത്യാധുനിക സൌകര്യങ്ങൾ
മെച്ചപ്പെട്ട യാത്രാനുഭവത്തിനായി എർഗണോമിക് കുഷ്യൻ ബെർത്തുകൾ (കോണിപ്പടികൾ, പ്രൈവസി കർട്ടനുകൾ), വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, മൊബൈൽ/ലാപ്‌ടോപ്പ് ചാർജിംഗ് സോക്കറ്റുകൾ, മടക്കാവുന്ന സ്നാക്ക് ടേബിളുകൾ എന്നിവ പ്രധാന വന്ദേഭാരത് സ്ലീപ്പറിലെ പ്രധാന സൌകര്യങ്ങളാണ്. ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ഷവർ സൗകര്യമുള്ള മോഡുലാർ ബയോ-വാക്വം ടോയ്‌ലറ്റുകളും ഓട്ടോമാറ്റിക് എക്സ്റ്റീരിയർ ഡോറുകളും ഉണ്ട്.
സുഗമമായ യാത്രക്ക് നൂതന സസ്പെൻഷൻ, രാത്രി സൗഹൃദ ലൈറ്റിംഗോടുകൂടിയ ശാന്തമായ ക്യാബിനുകൾ എന്നിവയും ഉണ്ട്. അണുനാശിനി സാങ്കേതികവിദ്യ, 'കവച്' ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ, സിസിടിവി, വിശാലമായ ലഗേജ് സൗകര്യം എന്നിവയും സുരക്ഷയും ശുചിത്വവും യാത്രക്കാർക്ക് ആസ്വദിക്കാം. യാത്രാക്കൂലിയിൽ പ്രാദേശിക വിഭവങ്ങളുള്ള ഭക്ഷണം ഉൾപ്പെടും.
മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗതയുണ്ടെങ്കിലും, 160 കിലോമീറ്റർ വേഗതയിലാണ് ഇത് പ്രവർത്തിക്കുക. 2026 ജനുവരിയിൽ ഹൗറ-ഗുവാഹത്തി റൂട്ടിൽ ആദ്യ സർവീസ് തുടങ്ങും. എസി 3 ടയറിന് 2,300, എസി 2 ടയറിന് 3,000, എസി ഫസ്റ്റ് ക്ലാസിന് 3,600 എന്നിങ്ങനെയാണ് ഏകദേശ ടിക്കറ്റ് നിരക്കുകൾ. ഭക്ഷണം ഉൾപ്പെടെയുള്ള ഈ പ്രീമിയം ഓപ്ഷന് ഡൈനാമിക് പ്രൈസിംഗ് ഉണ്ടാകില്ല, വിമാനയാത്രയെക്കാൾ താങ്ങാനാവുന്ന തിരഞ്ഞെടുപ്പാണിത്.












Click it and Unblock the Notifications