വന്ദേഭാരത് സ്ലീപ്പർ എത്തുന്നത് ഡിസംബറിൽ; കേരളത്തിൽ ഈ റൂട്ടിൽ? മലയാളികളും പ്രതീക്ഷയിൽ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ലോഞ്ചിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആദ്യ ട്രെയിനിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും, ഈ വർഷം ഡിസംബറോടെ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
'ട്രെയിനിന്റെ ബോഗിയിലും സീറ്റുകളിലും ചില ചെറിയ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ഈ വിഷയങ്ങൾ ഇപ്പോൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ റാക്കിന്റെ പരീക്ഷണ സമയത്ത് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും ആദ്യ ട്രെയിനിലും രണ്ടാമത്തെ ട്രെയിനിലും പരിഹരിച്ചുകൊണ്ടിരിക്കുകയാണ്," അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമാണ് മുൻഗണന നൽകുനന്ത്. അതുകൊണ്ടാണ് ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത്. മികച്ച സൗകര്യങ്ങളോട് കൂടിയ ട്രെയിൻ സർവ്വീസാണ് അവതരിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. അല്ലാതെ കുറുക്കുവഴികൾ ഞങ്ങൾ ആലോചിക്കുന്നില്ല', മന്ത്രി പറഞ്ഞു. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒക്ടോബർ 15 ഓടെ അവതരിപ്പിക്കുമെന്നാണ് നേരത്തേ റെയിൽവെ മന്ത്രി അറിയിച്ചത്. തുടർന്ന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ തീയതി നീട്ടുകയായിരുന്നു. പുതിയ ട്രെയിൻ ഡിസംബറോടെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ മന്ത്രി അറിയിച്ചത്.
ആദ്യ പ്രോട്ടോടൈപ്പിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) അധികൃതരും അറിയിച്ചു. കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെയും മേൽനോട്ടത്തിൽ വിപുലമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമുള്ള മാറ്റങ്ങൾ ആദ്യ ട്രെയിനിൽ (പ്രോട്ടോടൈപ്പ്) വരുത്തുകയാണ്. ഇതൊരു പ്രോട്ടോടൈപ്പ് ആയതുകൊണ്ട്, എല്ലാ സുരക്ഷാ, സൗകര്യ മാനദണ്ഡങ്ങളിലും ട്രെയിൻ പരിശോധിക്കുന്നത് സ്വാഭാവികമാണ്. തീവ്രമായ പരിശോധനകൾക്കും നിർദ്ദേശിച്ച മാറ്റങ്ങൾക്കും ശേഷം ആദ്യ റാക്ക് ഞങ്ങളുടെ അടുത്ത് തിരിച്ചെത്തിയിട്ടുണ്ട്, ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബി ഇ എം എൽ ആണ് 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി ഒരുക്കുന്നത്.
നേരത്തെ, ഒക്ടോബർ 28-ന് ആർ ഡി എസ് ഒ ക്ക് അയച്ച കത്തിലാണ് റെയിൽവേ മന്ത്രാലയം 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത്. ആർക്ക് ഫോൾട്ട് ഡിറ്റക്ഷൻ ഡിവൈസ് (തീപിടിത്തം തടയാൻ), എസി ഡക്റ്റിന്റെ സ്ഥാനം മാറ്റൽ, സിസിടിവിക്ക് ഫയർ-സർവൈവൽ കേബിൾ, തീപിടിത്തം തടയുന്നതിനുള്ള യൂറോപ്യൻ നിലവാരം (EN 45545), ക്രാഷ് യോഗ്യത (EN 15227) എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ നിർദേശിച്ചത്.
'അടിയന്തര അലാം ബട്ടണും അതിന്റെ സൂചനാ ബോർഡും മുകളിലെ ബെർത്ത് കണക്ടർ കൺസോളിന് പിന്നിൽ ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അപ്രാപ്യമാണ്. ഭാവിയിലെ നിർമ്മാണത്തിൽ ഇത് എളുപ്പത്തിൽ എത്താവുന്ന ഒരിടത്തേക്ക് മാറ്റേണ്ടതുണ്ട്', എന്നാണ് കത്തിൽ പറഞ്ഞത്. ഒക്ടോബർ 28-ന് ആർഡിഎസ്ഒയ്ക്കും എല്ലാ സോണൽ റെയിൽവേകൾക്കും അയച്ച മറ്റൊരു കത്തിൽ, ട്രെയിനിലെ ഫർണിഷിംഗിലും നിർമ്മാണത്തിലും ചില പ്രശ്നങ്ങളും റെയിൽ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐ സി എഫ്) ബിഇഎംഎല്ലും ചേർന്ന് 120 കോടി രൂപ ചെലവിലാണ് ട്രെയിൻ നിർമ്മിക്കുന്നത്. ഓരോ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റിനും 16 കോച്ചുകളാണുള്ളത്. ഇത് ഭാവിയിൽ 24 ആയി ഉയർത്താൻ റെയിൽവേ പദ്ധതിയിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ട്രെയിൻ സെറ്റിൽ 67 സ്ലീപ്പർ ബെർത്തുകളാണുള്ളത്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് 823 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ട്രെയിനിന്റെ 16 കോച്ചുകളും എസിയാണ്.
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സ്ലീപ്പർ
വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിലായിരിക്കും പുതിയ സർവ്വീസ് വരിക. നേരത്തേ സ്ലീപ്പർ ബെംഗളൂരിലേക്ക് ലഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരന്നെങ്കിലും ആ റൂട്ട് പരിഗണിക്കാനാകില്ലെന്ന് റെയിൽവെ അറിയിക്കുകയായിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications