വേളാങ്കണ്ണി തിരുന്നാളിന് തുടക്കം: ഐതീഹ്യവും ചരിത്രവും അറിയാം, എങ്ങനെ എത്താം? ഏത് ട്രെയിന്‍ പിടിക്കണം?
പ്രസിദ്ധമായ വേളാങ്കണ്ണി പള്ളിപ്പെരുന്നാളിന് തുടക്കമായി. കേരളം ഉള്‍പ്പെടേയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തുന്ന പെരുന്നാള്‍ വിശ്വാസികള്‍ക്കും ഏറെ പ്രധാനമാണ്. ചെന്നൈ, കോയമ്പത്തൂർ, മധുര, ബംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് കത്തുന്ന വെയിലിൽ ദിവസങ്ങളോളം നടന്ന് വേളാങ്കണ്ണി മാതാവിന് മുന്നിലേക്ക് എത്തുന്ന നിരവധി വിസ്വാസികളാണുള്ളത്. നാഗപട്ടണം ജില്ലയില്‍ സ്ഥിതി ചെയന്നു വേളാങ്കണ്ണിയിലെ സെന്റ് മേരീസ് പള്ളി തിരുന്നാള്‍ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ നടക്കും.
കാല്‍നട യാത്രക്ക് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലും കാറുകളിലും ഭക്തർ വേളാങ്കണ്ണിയിലേക്ക് എത്തിത്തുടങ്ങി. പള്ളിപ്പെരുന്നാളിനായി ആകെ പത്ത് ലക്ഷത്തോളം തീർത്ഥാടകർ ഈ തീരദേശ ദേവാലയത്തിലേക്ക് എല്ലാ വർഷവും എത്താറുണ്ട്.

വേളാങ്കണ്ണിയിലേക്ക് ട്രെയിനില്‍ പോകാം
സ്വന്തമായി വാഹനം വിളിച്ച് വേളാങ്കണ്ണിയിലേക്ക് പോകുന്നവരാണ് മലയാളികളില്‍ അധികവും. അല്ലാത്തവർക്ക് വേണ്ടി പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ നിന്നും പ്രത്യേക തീവണ്ടികള്‍ ദക്ഷിണ റെയില്‍ വേ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം - വേളാങ്കണ്ണി, തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടുകളില്‍ പ്രതിവാര വണ്ടികളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 23 - നും എറണാകുളത്തുനിന്നുള്ളത് ഓഗസ്റ്റ് 28 - നും ആരംഭിച്ചു.
എറണാകുളം - വേളാങ്കണ്ണി പ്രതിവാര വണ്ടി (06039) ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ ഉച്ചയ്ക്ക് 1.10 -ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.40-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി-എറണാകുളം (06040) ഓഗസ്റ്റ് 29, സെപ്റ്റംബര്‍ അഞ്ച്, 12 തീയതികളില്‍ വൈകീട്ട് 6.40 -ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11.40-ന് എറണാകുളത്തെത്തും. എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട, രാജപാളയം, വിരുദുനഗര്‍, നാഗപട്ടണം വഴിയാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തുക. കേരളത്തില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം - വേളാങ്കണ്ണി സ്‌പെഷ്യല്‍ സര്‍വീസ് (06020) ഓഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളില്‍ വൈകീട്ട് 3.25-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ നാലിന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി - തിരുവനന്തപുരം സ്‌പെഷ്യല്‍ സര്‍വീസ് (06019) ഓഗസ്റ്റ് 24, 31 സെപ്റ്റംബര്‍ ഏഴ് തീയതികളില്‍ വൈകീട്ട് 18.40-ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും.

വേളാങ്കണ്ണി ഐതീഹ്യവും ചരിത്രവും
നിലവിലെ ദേവാലയത്തിൽ നിന്നും കുറച്ചകലെയുള്ള അണ്ണാപ്പിള്ള തെരുവിലെ മാതാക്കുളത്തിനടുത്തുള്ള ഒരു ഇടയബാലന് മാതാവിന്റെ ദർശനം ലഭിച്ചതോടെയാണ് ഇവിടുത്തെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് പലർക്കും ഇവിടെ പ്രത്യേക്ഷപ്പെട്ട മാതാവു വഴി ഒരിക്കലും മാറുകയില്ലെന്നു വിശ്വസിച്ചിരുന്ന രോഗങ്ങളിൽ നിന്നും ശാന്തി ലഭിച്ചു. അങ്ങനെയാണ് മാതാവ് ആരോഗ്യമാതാവായി മാറുന്നു. ആ മാതാവിനെ ആരാധിക്കുവാനായാണ് ആദ്യമായി ഇവിടെ ഒരു ചെറിയ ദേവാലയം സ്ഥാപിതമാകുന്നത്.
ഇതുവഴി കടന്നു പോകുന്ന നാവികർ എപ്പോഴാണെങ്കിലും ഇവിടെ ഒന്നു പ്രാർഥിച്ചിട്ടു മാത്രമേ യാത്ര തുടരാറുളളു. അപകടങ്ങളൊന്നുമില്ലാതെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് തിരികെ നാടണയുവാൻ ഇവിടുത്തെ പ്രാർഥന സഹായിക്കും എന്നാണ് വിശ്വാസം. ഇവിടേക്ക് വൈദികരെ നിയോഗിക്കുന്നതും വലിയ ദേവാലയം നിർമ്മിക്കുന്നതും പോർച്ചുഗീസുകാരണെന്നാണ് ചരിത്രം. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഭാരതത്തിലെത്തിയ ആൽവറെ കൊബ്രാലിൻറെ പുസ്തകത്തിൽ വിജയനഗര സാമ്രാജ്യത്തിലെ ഒരു രാജകുമാരനെ ഇവിടെ മാമ്മോദീസ മുക്കി എന്നും പറയുന്നുണ്ട്.












Click it and Unblock the Notifications