യുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷം
ദുബായ്: അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായ രാജ്യമാണ് യുഎഇ. ബ്രിട്ടീഷ് അധികാരത്തിന് കീഴിലായിരുന്ന കാലത്ത് കൊച്ചു കൂടാരങ്ങള്‍ മാത്രം കണ്ടിരുന്ന ഈ നാട്ടില്‍ എണ്ണ കണ്ടെത്തിയതോടെയാണ് മാറ്റം പ്രകടമായത്. തദ്ദേശീയര്‍ വളരെ കുറവുള്ള യുഎഇയില്‍ എണ്ണ കണ്ടെത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിയേറ്റം അതിവേഗമായി.
കപ്പലിലും ലോഞ്ചിലും ജീവിതം പച്ച പിടിപ്പിക്കാന്‍ എത്തിയ പ്രവാസികള്‍ ഈ മരുപ്രദേശത്തിന്റെ രൂപ മാറ്റത്തില്‍ വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെയാണ് എക്കാലത്തും പ്രവാസികളെ ചേര്‍ത്ത് പിടിച്ചാണ് യുഎഇ മുന്നോട്ട് പോകുന്നത്. ഇന്ന് കൂറ്റന്‍ കെട്ടിടങ്ങളുടെ നാടാണ് യുഎഇ. അത്ഭുതങ്ങള്‍ ഒട്ടേറെയുള്ള മണ്ണ്. ഡിസംബര്‍ 2ന് 50 വയസ് തികയുന്ന യുഎഇയെ കുറിച്ച് വ്യത്യസ്തമായ ചില കാര്യങ്ങള്‍ പറയാം....

സമ്പത്ത് കൈകളിലേക്ക് വന്നതിനൊപ്പം ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരി കൂടി യുഎഇക്ക് ലഭിച്ചു എന്നതാണ് ആ നാടിന്റെ നേട്ടം. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഭരണ മികവ് യുഎഇക്ക് കുതിക്കാന്‍ സഹായകമായി. ഒരു കോടിയോളമാണ് യുഎഇയിലെ ജനസംഖ്യ. ഇതില്‍ 90 ശതമാനവും വിദേശത്ത് നിന്ന് എത്തിയവരാണ് എന്നത് മറ്റൊരു കാര്യം.

വിവിധ എമിറേറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് യുഎഇ രൂപീകൃതമാകുന്ന കാലത്ത് മൂന്ന് ലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. ചെറിയ കൂടാരങ്ങളിലായിരുന്നു ഇവിടെയുള്ളവര്‍ താമസിച്ചിരുന്നത്. പിന്നീട് ഇഷ്ടിക കൊണ്ടുള്ള വീടുകള്‍ ഉയരാന്‍ തുടങ്ങി. കാലങ്ങള്‍ പിന്നിടുമ്പോള്‍ മേഖലയിലെ പ്രധാന സാമ്പത്തിക-രാഷ്ട്രീയ ശക്തിയാണ് യുഎഇ. കൂറ്റന്‍ കെട്ടിടങ്ങളാല്‍ ലോക ജനതയെ ആകര്‍ഷിപ്പിക്കുന്ന നാടായി മാറിയിരിക്കുന്നു ഈ ഗള്‍ഫ് രാജ്യം.

ഗള്‍ഫിലെ ധനകാര്യ കേന്ദ്രമാണ് ഇന്ന് ദുബായ്. ലോകത്തെ പ്രധാന സാമ്പത്തിക നഗരമായും ദുബായിയെ എണ്ണാം. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ദുബായിലാണ്. 830 മീറ്ററാണ് ഉയരം. അറബ് ദേശീയതയില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ശൈഖ് സായിദ്. ഏഴ് എമിറേറ്റുകള്‍ കൂട്ടിചേര്‍ത്ത് യുഎഇ രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. 1970കളില്‍ തുടങ്ങിയ വളര്‍ച്ച ഇന്നും നിലയ്ക്കാത്ത നാടാണ് യുഎഇ.

എണ്ണ മാത്രമല്ല ദുബായ് എമിറേറ്റ്‌സിന്റെ വരുമാനം. അബുദാബി പ്രധാനമായും എണ്ണയെ ആശ്രയിക്കുമ്പോള്‍ ദുബായ് ടൂറിസം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നിന്ന് വരുമാനമുണ്ടാക്കുന്നു. സൗദിക്ക് ശേഷം അറബ് ലോകത്തെ രണ്ടാം സാമ്പത്തിക ശക്തിയാണ് ഇന്ന് യുഎഇ. അറേബ്യയിലെ പരമ്പരാഗത സാമ്പത്തിക-സാംസ്‌കാരിക ശക്തികളായ ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവയെല്ലാം തകര്‍ച്ചയില്‍ കൂപ്പുകുത്തിയെങ്കിലും യുഎഇക്ക് വളര്‍ച്ച മാത്രം.

ജീവിക്കാന്‍ സുഖമുള്ള നാട് എന്ന് സ്വദേശികളും വിദേശികളും ഒരുപോലെ പറയുന്ന രാജ്യമാണ് യുഎഇ. 2011ല്‍ അറബ് വിപ്ലവം പശ്ചിമേഷ്യയിലും ആഫ്രിക്കയിലും അലയടിച്ചപ്പോഴും യുഎഇ കുലുങ്ങിയില്ല. യമനിലെ സൈനിക ഇടപെടലില്‍ ചില വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും രാജ്യത്ത് ആഭ്യന്തര കുഴപ്പങ്ങള്‍ ഇന്നുവരെ യുഎഇക്ക് നേരിടേണ്ടി വന്നിട്ടില്ല. പ്രമുഖരായ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന യുഎഇയുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

കഴിഞ്ഞ വര്‍ഷം യുഎഇ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് ചരിത്രപരമായ മാറ്റമായിരുന്നു. ഇന്ന് ഒട്ടേറെ കാര്യങ്ങളില്‍ ഇസ്രായേലുമായി സഹകരിക്കുന്ന രാജ്യമാണ് യുഎഇ. ബഹിരാകാശ ദൗത്യത്തിന് വരെ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ശത്രുതയില്‍ നിന്നിരുന്ന എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് യുഎഇയുടെ പുതിയ തീരുമാനം. ഖത്തറുമായി ഐക്യത്തിന്റെ പാതയിലെത്തിയ യുഎഇ ഇറാനുമായും ചര്‍ച്ച നടത്തുകയാണ്. തൊഴില്‍, വ്യക്തി, ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി മാറ്റുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ യുഎഇയില്‍ ആണെന്ന് മാത്രമല്ല ഈ രാജ്യത്തിന്റെ ഖ്യാതി. ലോകത്തെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാല്‍ ദുബായില്‍ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ മാസമാണ്. ലോകത്തെ ഏറ്റവും വലിയ സിപ്ലൈന്‍ റാസല്‍ഖൈമയിലാണ്. ലോകത്തെ ഏറ്റവും വലിയ ഡീപ് ഡൈവിങ് സ്വിമ്മിങ്പൂള്‍ ദുബായിലാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ വിനോദ തീവണ്ടിപ്പാത അബുദാബിയിലാണുള്ളത്. ഇതൊക്കെയാണ് യുഎഇയെ അത്ഭുത രാജ്യം എന്ന് വിശേഷിപ്പിക്കാന്‍ കാരണം.












Click it and Unblock the Notifications