നൂറാം വയസ്സിൽ പാറുക്കുട്ടിയമ്മ ശബരിമലയിലെത്തി കന്നിമാളികപ്പുറമായി; കൺനിറയെ അയ്യനെ കണ്ടുതാെഴുതു
ശബരിമല: അയ്യനെ കാണാനുള്ള ആഗ്രഹത്തിന് മുന്നിൽ പാറുക്കുട്ടി അമ്മയ്ക്ക് പ്രായം ഒരു തടസ്സമായില്ല. നൂറാം വയസ്സിൽ ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് ശരണം വിളിച്ചിരിക്കുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ.
ആദ്യമായിട്ടാണ് പാറുക്കുട്ടിയമ്മ ശബരിമലയിൽ എത്തുന്നത്. ഓരോ പടിയും ശ്രദ്ധയോടെ നടന്നുകയറി അയ്യനെ കണ്ടു. കൊച്ചു മകനും കുടുംബാംഗങ്ങൾക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ് പാറുക്കുട്ടിയമ്മ ശബരിമലയിൽ എത്തിയത്. ശനിയാഴ്ചയാണ് കെട്ട് നിറച്ച് യാത്ര തുടങ്ങിയത്.

കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഞായറാഴ്ച ഉച്ചയോട് ആണ് പമ്പയിലെത്തിയത്. വൈകീട്ട് ആറിന് മല കയറാൻ ആണ് തീരുമാനിച്ചതെങ്കിലും മഴ കാരണം മാറ്റി. തിങ്കളാഴ്ച മല കയറുകയായിരുന്നു, ഡോളിയിലാണ് സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടിക്ക് താഴെ വെച്ച് പൊന്നാടയണിയിച്ച് ദേവസ്വം അമ്മയെ വരവേറ്റു.
എന്ത് കൊണ്ടാണ് നൂറാം വയസ്സിൽ ശബരിമലയ്ക്ക് വന്നത് എന്ന ചോദ്യത്തിന് പാറുക്കുട്ടിയമ്മ മറുപടി നൽകി. നേരത്തെ പോകണം എന്ന് ഉണ്ടായിരുന്നുവെങ്കിലും സാധിച്ചില്ലെന്നും പലതവണ മുടങ്ങിയപ്പോൾ നൂറ് വയസ്സ് ആകുമ്പോഴെ പോകുന്നുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു എന്നും പാറുക്കുട്ടിയമ്മ പറഞ്ഞു.
എത്രോയോ കാലത്തെ കാത്തിരിപ്പിന് ശേഷം അയ്യപ്പെന മുന്നിൽ കണ്ടപ്പോൾ പാറുക്കുട്ടിയുടെ കണ്ണും മനസ്സും നിറഞ്ഞു. മതിവരുവോളം അയ്യനെ കണ്ടു. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസ്സ് നിറഞ്ഞു. ഒന്ന് മിണ്ടണം. അത്രയേ വേണ്ടൂ, ഞാൻ എന്റെ ഭഗവാനെ കണ്ണ് നിറച്ച് കണ്ടൂ. അതിന് ഞാൻ വരുവഴി ഒരുപാട് പേർ സഹായിച്ചിു. അവരെയും ഭഗവാൻ രക്ഷിക്കും, എന്നാണ് പാറുക്കുട്ടിയമ്മ പറഞ്ഞത്.
പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയമ്മയുടെ മകൻ ഗീരീഷ് കുമാറിന്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായിലിൽ ആണ്. അത് കൊണ്ട് പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനും അയ്യപ്പനോട് പ്രാർത്ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു. കൊച്ചുമകൻ ഗിരീഷും അമ്മൂമ്മയുടെ ആഗ്രഹം നടത്തി കൊടുത്ത സന്തോഷത്തിലാണ്. കൊച്ചുമക്കളായ അമൃതേഷ്, അൻവിത, അവന്തരി എന്നിവരും പാറുക്കുട്ടി അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു,












Click it and Unblock the Notifications