വൈകിയെത്തിയതിന് നോട്ടീസ്; മേലുദ്യോഗസ്ഥന് ജീവനക്കാരന്‍ നല്‍കിയ മറുപടി കണ്ടാല്‍ ഞെട്ടും!! വൈറല്‍
ജയ്പൂര്‍: ജോലിക്ക് ഒരിക്കലെങ്കിലും താമസിച്ച് പോകാത്തവര്‍ വിരളമായിരിക്കും. നേരത്തെ വീട്ടില്‍ നിന്നിറങ്ങിയാലും ട്രാഫിക്കും മറ്റും കാരണം ഒരിക്കലെങ്കിലും ജോലിസ്ഥലത്ത് വൈകിയെത്തിയേക്കും. ഇതിന് പലപ്പോഴും മേലുദ്യോഗസ്ഥര്‍ക്ക് വിശദീകരണവും നല്‍കേണ്ടി വരും. ഇത് പ്രകാരം രാജസ്ഥാനിലെ ജയ്പൂരില്‍ ഇതുപോലെ വൈകിയെത്തിയ ജീവനക്കാരന്‍ മേലുദ്യോഗസ്ഥന് ഒരു വിശദീകരണം നല്‍കി.
ഇതിലിപ്പോള്‍ എന്തിരിക്കുന്നു എന്നതായിരിക്കും നിങ്ങളുടെ മനസില്‍ അല്ലേ. ജീവനക്കാരന്‍ നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി വൈറലാകാന്‍ മാത്രമുണ്ടോ എന്നൊക്കെയായിരിക്കും നിങ്ങളുടെ മനസില്‍. എന്നാല്‍ മറുപടിയില്‍ പറഞ്ഞ കാരണം കേട്ടാല്‍ നിങ്ങളുടെ ഈ സംശയം തീരും.

കോട്ടയിലെ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ (ജയ്പൂര്‍ ഡിസ്‌കോം) ജീവനക്കാരില്‍ ഒരാള്‍ക്ക് സോണല്‍ ചീഫ് എഞ്ചിനീയര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെയാണ്. സോണല്‍ ചീഫ് എന്‍ജിനീയര്‍ ജി എസ് ബൈര്‍വ ജൂലൈ 14 ന് ആണ് ഓഫീസില്‍ അപ്രതീക്ഷിത പരിശോധന നടത്തിയത്.
രാവിലെ 9.45ന് നടത്തിയ പരിശോധനയില്‍ കൊമേഴ്സ്യല്‍ ഓഫീസര്‍ അജിത് സിംഗിനെ ഓഡിറ്റ് ബ്രാഞ്ചിലെ ഇരിപ്പിടത്തില്‍ കണ്ടിരുന്നില്ല. രജിസ്റ്ററിലും അജിത് സിംഗിന്റെ ഒപ്പ് ഉണ്ടായിരുന്നില്ല. ഇതോടെ അജിത് സിംഗ് ഹാജരാകാത്തതിനെ തുടര്‍ന്ന് സോണല്‍ ചീഫ് എഞ്ചിനീയര്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജൂലൈ 17 ന് സോണല്‍ ചീഫ് എഞ്ചിനീയറുടെ ഷോകോസ് നോട്ടീസിന് അജിത് സിംഗ് മറുപടി നല്‍കുകയും ചെയ്തു.
ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'നിങ്ങള്‍ ഒരിക്കലും കൃത്യസമയത്ത് വരില്ല, അതുകൊണ്ടാണ് ഞാനും കൃത്യസമയത്ത് വരാത്തത്' എന്നാണ് അജിത് സിംഗ് തന്റെ മറുപടിയില്‍ എഴുതിയത്. വിമുക്തഭടന്‍ ക്വാട്ടയില്‍ ആണ് അജിത് സിംഗ് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ 4 വര്‍ഷമായി കോട്ട മേഖലയില്‍ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. പരിശോധന നടത്തിയ അന്നും സോണല്‍ ചീഫ് എഞ്ചിനീയര്‍ വൈകിയാണ് വന്നത് എന്ന് അജിത് സിംഗ് പറയുന്നു.
അതിനാല്‍ താന്‍ ശരിയായ ഉത്തരമാണ് നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മിന്നല്‍ പരിശോധനയില്‍ 60 ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ലെന്നും അജിത് സിംഗ് അടക്കം എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും ജി എസ് ബൈര്‍വ പറഞ്ഞു. അജിത് സിംഗിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.












Click it and Unblock the Notifications