കള്ളനെ ഭയന്ന് കച്ചവടക്കാരൻ 15 ലക്ഷം അരിച്ചാക്കിൽ ഒളിപ്പിച്ചു; അരി വാങ്ങാൻ വന്നയാൾക്ക് അളിയൻ ചാക്ക് വിറ്റു!
കള്ളന്മാരെ ഭയന്ന് ചാക്കിൽ പണം സൂക്ഷിച്ച കച്ചവടക്കാരന് കിട്ടിയത് മുട്ടൻപണി. ഒടുവിൽ കാര്യം കേസ് കൊടുക്കുന്നതിലേക്ക് എത്ത്. കള്ളൻമാർ എടുത്താലോ എന്ന് ഭയന്ന് ചാക്കിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപയാണ് കടയുടമ വടല്ലൂർ രാഘവേന്ദ്ര സിറ്റി സ്വദേശി ഷൺമുഖ( 40 )ത്തിന് നഷ്ടമായത്. അരി വാങ്ങാൻ വന്ന ആൾക്ക് ഷൺമുഖത്തിന്റെ ഭാര്യയുടെ സഹോദരൻ പണം സൂക്ഷിച്ച ചാക്ക് എടുത്ത് കൊടുത്തത്. അരി വാങ്ങിയ ആൾക്കെതിരെ ഷൺമുഖൻ പരാതി കൊടുത്തിട്ടുണ്ട്.
താൻ വർഷങ്ങളായി വടല്ലൂർ - നെയിവേലി മെയിൻ റോഡിൽ അരിക്ക നടത്തുകയാണെന്ന് ഷൺമുഖൻ പറയുന്നു. ഞായാറാഴ്ച താൻ ചാക്കിൽ 15 ലക്ഷം രൂപ ഒളിപ്പിച്ച് വെച്ചിരുന്നു. തിങ്കളാഴ്ച കടയിൽ ഇല്ലാതിരുന്ന സമയത്ത് മന്ധരക്കുപ്പത്തിന് അടുത്ത് ഉള്ള മേൽപ്പാടി ഗ്രാമത്തിലെ പൂപാലൻ 10 കിലോ അരി വാങ്ങാൻ വന്നു. എന്റെ ഭാര്യാ സഹോദരൻ ശ്രീനിവാസൻ കടയിൽ ഉണ്ടായിരുന്നു. അവിടെ ഞാൻ ഞാൻ ചാക്കി അരിയിട്ട് പണം ഒളിപ്പിച്ചിരുന്നു, പരാതിയിൽ പറയുന്നു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഷൺമുഖം കടയിൽ തിരിച്ചെത്തിയപ്പോൾ ചാക്ക് കാണാതായത് കണ്ട് ഞെട്ടിയ ശ്രീനവാസനോട് അന്വേഷിച്ചപ്പോൾ ഈ കടയിൽ സ്ഥിരം വരുന്ന ആളായ പൂപാലന് ചാക്ക് വിറ്റതായി ശ്രീനിവാസൻ പറഞ്ഞു. അപ്പോഴാണ് 15 ലക്ഷം ചാക്കിൽ ഒളിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഗൂഗിൾ പേ വഴിയായിരുന്നു പണം അടച്ച്.
അത് വെച്ച് ഇയാളുടെ വീട്ടിലെത്തി. അവിടെച്ചെന്ന് ചാക്കിൽ 15 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന കാര്യം പറഞ്ഞു. എന്നാൽ 10 ലക്ഷം രൂപ മാത്രമാണ് കണ്ടത്, കൂടുതൽ പണം ഉണ്ടായിരുന്നില്ലെന്ന് പൂപാലന്റെ മകൾ പറഞ്ഞു. ഇതിന് പിന്നാലെ പൂപാലന്റെ മകളും ഷൺമുഖനും തമ്മിൽ തർക്കം നടന്നു. ചാക്കിൽ നിന്ന് 10 ലക്ഷം മാത്രമാണ് കിട്ടിയത് എന്ന് മകൾ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഷൺമുഖനും ഭാര്യയുടെ സഹോദരനും അവിടെ നിന്ന് നേരെ വടവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. താൻ പണം വെയ്ക്കാൻ ഡ്രോയർ ഉപയോഗിക്കാറില്ലെന്നും കള്ളന്മാകെ ഭയന്ന് ചാക്കിലാണ് വെയ്ക്കാറുള്ളതെന്നും പറഞ്ഞു.












Click it and Unblock the Notifications