രാധാകൃഷ്ണ വിഗ്രഹം മോഷ്ടിച്ചു; ഉറക്കവും പോയി എന്നും പ്രശ്നങ്ങളും, ഒടുവിൽ വഴിയിൽ ഉപേക്ഷിച്ച് കള്ളൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം മോഷ്ടിച്ച കള്ളൻ തിരിച്ചെത്തിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം മോഷ്ടിച്ചത്. സെപ്തംബർ 23 നായിരുന്നു മോഷണം. ക്ഷേത്രം അധികൃതർ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തു. വിഗ്രഹം മോഷണം പോയത് ഭക്തർക്കിടയിൽ വളരെ വിഷമം ഉണ്ടാക്കുകയും ചെയ്തു.
മോഷണം നടന്ന് ദിവസങ്ങൾക്ക് ശേഷം, ദേശീയ പാതയുടെ അരികിൽ വഴിയാത്രക്കാർ ഗൗട്ട് ലിങ്ക് റോഡിൽ ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ വിഗ്രഹം കണ്ടെത്തി. വിഗ്രഹം എല്ലാവരും ചേർന്ന് ആശ്രമത്തിലെത്തിച്ചു. ചാക്ക് തുറന്നുനോക്കിയപ്പോൾ വിഗ്രഹത്തിനൊപ്പം കള്ളൻ്റെ ഒരു ക്ഷമാപണ കത്ത് കണ്ടെത്തി.

കത്തിൽ കള്ളൻ തൻ്റെ പ്രവൃത്തികളിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു, തൻ്റെ പ്രവൃത്തി അജ്ഞതയാണെന്ന് കള്ളൻ കത്തിൽ എഴുതിയിട്ടുണ്ട്. വിഗ്രഹം മോഷ്ടിച്ച ശേഷം താൻ നേരിട്ട പ്രശ്നങ്ങൾ കള്ളൻ കത്തിൽ എഴുതി. ദുസ്വപ്നങ്ങൾ കണ്ടുതുടങ്ങിയെന്നും, മകൻ്റെ ആരോഗ്യം മോശമായെന്നും കത്തിൽ പറയുന്നുണ്ട്.
"മഹാരാജ് ജീ (പുരോഹിതൻ), ഞാൻ ഒരു വലിയ തെറ്റ് ചെയ്തു, എൻ്റെ അറിവില്ലായ്മ കാരണം, ഞാൻ ഗൗട്ടിൽ നിന്ന് രാധാകൃഷ്ണൻ്റെ വിഗ്രഹം മോഷ്ടിച്ചു, അന്നുമുതൽ, എനിക്ക് ദുഷിച്ച സ്വപ്നങ്ങൾ കാണാൻ തുടങ്ങി എൻ്റെയും മകൻ്റെ ആരോഗ്യം മോശമായിപ്പോയി, എൻ്റെ തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് ഞാൻ വിഗ്രഹത്തെ ഉപേക്ഷിക്കുന്നു, ക്ഷമിക്കണം എന്നു പറഞ്ഞാണ് മോഷ്ടാവ് വിഗ്രഹം ഉപേക്ഷിച്ചത്.
വിഗ്രഹം തിരികെ ലഭിച്ചതിനെത്തുടർന്ന്, ക്ഷേത്രത്തിനുള്ളിൽ അത് പുനഃസ്ഥാപിക്കാൻ പുരോഹിതൻ നടപടികൾ സ്വീകരിച്ചു. വിഗ്രഹം തിരിച്ചെത്തിയെങ്കിലും, അജ്ഞാതനായ മോഷ്ടാവിനായി പോലീസ് തിരച്ചിൽ തുടരുന്നുണ്ട്, ക്ഷേത്ര പരിസരത്തുനിന്നും വിഗ്രഹം കണ്ടെത്തിയ സ്ഥലത്തുനിന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വൈകാതെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സോഷ്യൽ മീഡിയയിൽ ഈ സംഭവം സോഷ്യൽ മീഡിയയിൽ സംസാരമായിട്ടുണ്ട്.












Click it and Unblock the Notifications