സാന്‍ഡ്‌വിച്ച് പകുതിയായി മുറിച്ച് തരണം, ഹോട്ടല്‍ തന്ന ബില്‍ കണ്ട് കണ്ണുതള്ളി യുവാവ്
മിലാന്‍: ഒരു സാന്‍ഡ്‌വിച്ച് മുറിച്ച് തരാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനൊരു ഗുലുമാല് ഈ യുവാവ് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ തനിക്ക് ലഭിച്ച ബില്ല് കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് ഇയാള്‍. ഇറ്റലിയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഒരു സന്ദര്‍ശകന്‍ ഇറ്റലിയിലെ പ്രസിദ്ധമായ ലേക്ക് കോമോയ്ക്ക് സമീപമുള്ള ജെറ ലാരിയോയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ യുവാവിനാണ് അപ്രതീക്ഷിതമായ തുക ലഭിച്ചത്.
ബില്ലില്‍ അത് കൃത്യമായി എഴുതിയിട്ടുണ്ട്. സാന്‍ഡ്‌വിച്ച് പകുതിയായി മുറിച്ചതിന് 182 രൂപയാണ് ഈടാക്കിയത്. ഡിവിസോ ഡാ മെറ്റ എന്നാണ് ഇറ്റാലിയനില്‍ ഇതിന് പറയുകയാണ്. രണ്ടായി മുറിക്കുക എന്നര്‍ത്ഥമാണ് ഇതിനുള്ളത്. ടോസ്റ്റ് സാന്‍ഡ്‌വിച്ചാണ് ഈ സന്ദര്‍ശകര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.അതേസമയം ട്രിപ് അഡൈ്വസറില്‍ തനിക്ക് ലഭിച്ച ബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് യുവാവ്.

വലിയ നിരാശയും യുവാവ് പങ്കുവെച്ചിട്ടുണ്ട്. സാന്‍ഡ്‌വിച്ച് രണ്ടായി മുറിക്കുകയാണെങ്കില്‍ സൂക്ഷിക്കണം. തീര്‍ച്ചയായും നിങ്ങള്‍ അതിന് പണം നല്‍കേണ്ടി വരുമെന്നാണ് യുവാവിന്റെ പരിഹാസം. അതായത് 7.50 ഇറ്റാലിയന്‍ യൂറോയാണ് സാന്‍ഡ്‌വിച്ചിന് ഈ കഫേയില്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ രണ്ടായി മുറിച്ചതോടെ 9.50 യൂറോയായി ഇത് ഉയരുകയായിരുന്നു.
ഒരു കപ്പ് എസ്പ്രസോ കോഫിയേക്കാള്‍ വില ഈ സാന്‍ഡ്‌വിച്ചിന് നല്‍കേണ്ടി വരും. നിരവധി പേരാണ് ഇത്തരമൊരു കാര്യം ആദ്യമായിട്ട് കേള്‍ക്കുകയാണെന്ന് കമന്റ് ചെയ്തിരിക്കുന്നത്. ഇത്ര വലിയൊരു തുക ഈടാക്കിയതില്‍ പലരും രോഷം അറിയിച്ചിട്ടുണ്ട്. അതേസമയം കഫേയുടെ ഉടമ ക്രിസ്റ്റീന ബിയാച്ചി പക്ഷേ ഈ തീരുമാനം വിവാദമായിട്ടും തിരുത്തിയിട്ടില്ല. ശരിയായ തീരുമാനമാണ് ഇതെന്ന നിലപാടിലാണ് അവര്‍.
പ്രത്യേകമായ കാര്യമാണ് ആ യുവാവ് ആവശ്യപ്പെട്ടത്. അതിന് ചെലവുണ്ട്. കസ്റ്റമറില്‍ നിന്ന് അത് ഈടാക്കുകയാണ് ചെയ്തത്. ഈ കസ്റ്റമര്‍ രണ്ട് പ്ലേറ്റുകളിലായിട്ടാണ് ഇത് ഉപയോഗിച്ചത്. സാന്‍ഡ്‌വിച്ച് മുറിച്ച് പകുതിയാക്കാന്‍ അധിക സമയം വേണം. അതുപോലെ രണ്ട് പ്ലേറ്റ് കഴുകേണ്ടിയും വരും. അപ്പോള്‍ തീര്‍ച്ചയായും അധിക ചെലവ് വരും. അതാണ് ഉപയോക്താവില്‍ നിന്ന് ഈടാക്കിയതെന്നും ക്രിസ്റ്റീന ബിയാച്ചി പറഞ്ഞു.
സാന്‍ഡ്‌വിച്ചില്‍ അധികമായി ഫ്രഞ്ച് ഫ്രൈസ് അടങ്ങിയിട്ടുണ്ട്. അത് മുറിക്കാന്‍ അധിക സമയം വേണ്ടി വരും. രണ്ട് കഷ്ണമാക്കുമ്പോള്‍ ഈ ഫ്രഞ്ച് ഫ്രൈസ് മുറിയാതെ വേണം ഉള്‍പ്പെടുത്താന്‍. അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ സമയം ജീവനക്കാര്‍ക്ക് ചെലവാകും. അതിന് പണം ഈടാക്കുക സ്വാഭാവികമാണെന്നും ക്രിസ്റ്റീന പറയുന്നു.
അതേസമയം സാന്‍ഡ്‌വിച്ച് വാങ്ങിയ വ്യക്തി പരാതി പറഞ്ഞിട്ടുണ്ടായിരുന്നില്ല. പരാതി ലഭിച്ചിരുന്നെങ്കില്‍ ഈ ചാര്‍ജ് ഞങ്ങള്‍ ഒഴിവാക്കുമായിരുന്നുവെന്നും ബിയാച്ചി പറഞ്ഞു. അതേസമയം ഇറ്റലിയില്‍ ഇത്രയും ഉയര്‍ന്ന തുക ഭക്ഷണ സാധനങ്ങള്‍ ഈടാക്കുന്നുവെന്ന പരാതി ആദ്യമല്ല. നിരവധി തവണ അത്തരത്തില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിന് മാറ്റം വന്നിട്ടില്ല.












Click it and Unblock the Notifications