ബസുമതി നിസ്സാരക്കാരനല്ല, ലോകത്തിന്റെ അംഗീകാരം; സ്വന്തമാക്കിയ നേട്ടം ചെറുതല്ല
ബിരിയാണിയും നെയ്ച്ചോറും ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ഉണ്ടാക്കുന്ന അരിയുടെ ഗുണം അനുസരിച്ചിരിക്കും ചോറിന്റെ രുചി. പലതരം അരികളുണ്ട്.. സാധരാണ ചോർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരി അല്ല നെയ്ച്ചോറും ബിരിയാണിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അത്തരത്തിൽ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന അരിയാണ് ബസുമതി.
നല്ല മണവും രുചിയുമാണ് ഈ അരിക്ക്. ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ് പ്രധാനമായും ഈ ബസുമതി അരി കൃഷി ചെയ്യുന്നതും കയറ്റുമതി നടത്തുന്നതും. ഇപ്പോൾ അരികളിൽ കേമൻ ബസുമതി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ്. ബസുമതിയെ തേടി ലോകത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

പ്രമുഖ ഫുഡ് ആന്റ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ് ലോകത്തെ ഏറ്റവും മികച്ച അരിക്കുള്ള അവാർഡ് ബസുമതിക്ക് നൽകിയിരിക്കുന്നത്. ബസുമതിക്ക് ലഭിച്ച ഈ നേട്ടൽ ഭക്ഷണ പ്രേമികൾ വളരെ സന്തോഷത്തിലാണ്.
ബരിയാണിക്കും പുലവാനും ഒക്കെ ആളുകൾ തിരഞ്ഞെടുക്കുന്നത് ബസുമതിയാണ്. രുചിയും മണവും മാത്രമല്ല വേവിക്കുമ്പോൾ പരസ്പരം ഒട്ടിക്കിടക്കാത്ത അരി കൂടിയാണ് ബസുമതി. ഇത് ബസുമതിയെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. വെച്ചത് കാണാൻ തന്നെ വളരെ ഭംഗിയും ഉണ്ടാവും.
ബസ്മതി 217, ബസ്മതി 370, ടൈപ്പ് 3 ( ഡെറാദുനി ബസ്മതി) പഞ്ചാബ് ബസ്മതി 1 (ബൗനി ബസ്മതി), പൂസ ബസ്മതി 1, കസ്തൂരി, ഹരിയാന ബസ്മതി 1, മഹി സുഗന്ധ, തരോരി ബസ്മതി (എച്ച്ബിസി 19 / കർണാൽ ബസ്മതി, ബസ്മതി ലോക്കൽ), രൺബീർ ബസ്മതി 386 എന്നിവയാണ് ഇനങ്ങൾ. അരിയുടെ ഏതാണ്ട് 34 ഇനം ഇന്ത്യ കൃഷി ചെയ്യുന്നുണ്ട്. ബസുമതി കഴിഞ്ഞാൽ പിന്നെ അർബോറിയോ എന്ന ഇറ്റലിയിൽ നിന്നുള്ള അരിക്കാണ് അംഗീകാരം കിട്ടുകയുള്ളൂ. അത് കഴിഞ്ഞാൽ കരോളിനോ റൈസ് ( പോർച്ചുഗൽ ) ഉം തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications