വന്ദേഭാരതില്‍ വിതരണം ചെയ്ത് ഹലാല്‍ ടീ ബാഗ്; ഉപയോഗിക്കില്ലെന്ന് യാത്രക്കാരന്‍, വൈറലായി സംഭവം
ന്യൂഡല്‍ഹി: ഹലാല്‍ ചായയുടെ പേരില്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ പ്രശ്‌നങ്ങള്‍. ട്രെയിനിലെ സ്റ്റാഫ് നല്‍കി ചായ പാക്കറ്റുകളിലാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരുന്നത്. താന്‍ ഇത് കഴിക്കില്ലെന്ന് യാത്രക്കാരന്‍ തീര്‍ത്ത് പറയുകയായിരുന്നു. അത് മാത്രമല്ല, യാത്രക്കാരന്‍ ഇത് വലിയ വിഷയമാക്കുകയും ചെയ്തു. അതേസമയം യാത്രക്കാരന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ഈ യുവാവ് റെയില്‍വേ ഉദ്യോഗസ്ഥനോട് സംസാരിക്കുന്നത് കാണാം. ഈ ഉദ്യോഗസ്ഥന്‍ യുവാവിന്റെ രോഷം തണുപ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ഉല്‍പ്പന്നങ്ങളും വെജിറ്റേറിയനാണെന്ന് പറഞ്ഞാണ് യുവാവിനെ ആശ്വസിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഈ വീഡിയോ. മതപരമായ ഉള്ളടക്കവുമായി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനെ നിരവധി പേരാണ് എതിര്‍ക്കുന്നത്.

പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇയാള്‍ ഈ നടപടിയെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ശ്രാവണ മാസത്തില്‍ ഇത്തരമൊരു ടീ ബാഗ് എങ്ങനെയാണ് നല്‍കുകയെന്നും ഇയാള്‍ ചോദിക്കുന്നു. എന്നാല്‍ ഈ ടീബാഗ് നൂറ് ശതമാനം വെജിറ്റേറിയനാണെന്ന് യാത്രക്കാരന് റെയില്‍വേ സ്റ്റാഫ് ഉറപ്പ് നല്‍കുന്നുണ്ട്. ഞങ്ങള്‍ക്ക് മതപരമായ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ല. അത് ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
ഹലാല്‍ സര്‍ട്ടിഫൈഡ് എന്ന് പറഞ്ഞാല്‍ അറിയുമോ? അതൊന്ന് വിശദീകരിച്ച് തരൂ. ഞങ്ങള്‍ കൂടി ഒന്നറിയട്ടേ. ഐഎസ്‌ഐ സര്‍ട്ടിഫിക്കറ്റ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുപോലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്താണെന്ന് വിശദീകരിച്ച് തരണമെന്നും യുവാവ് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് മസാല ടീ പ്രീമിക്‌സാണ്. നൂറ് ശതമാനം വെജിറ്റേറിയനാണിതെന്നും റെയില്‍വേ സ്റ്റാഫ് പറഞ്ഞു. എന്നാല്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എന്താണെന്നാണ് യുവാവ് വീണ്ടും ചോദിക്കുന്നത്.
സ്വസ്തിക സര്‍ട്ടിഫിക്കറ്റ് ചായക്ക് കൊടുക്കു അങ്ങനെയാണെങ്കില്‍, എനിക്ക് മതപരമായ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ല. അക്കാര്യം മനസ്സില്‍ വെക്കാമെന്നും റെയില്‍വേ സ്റ്റാഫ് ഇതിന് മറുപടിയും നല്‍കി.അതേസമയം ഐആര്‍സിടിസി ഇതിന് ട്വിറ്ററില്‍ മറുപടിയുമായി എത്തിയിട്ടുണ്ട്. ആശങ്കകളെ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ പ്രീമിക്‌സ് ചായക്ക് എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഈ ഉല്‍പ്പന്നം 100 ശതമാനം വെജിറ്റേറിയനാണ്. എന്നാല്‍ ഈ ചായപ്പൊടി മറ്റിടത്തേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ആ രാജ്യങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും ഐആര്‍സിടിസി അറിയിച്ചു.
റെയില്‍വേയ്‌ക്കെതിരെ ഈ സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഐആര്‍സിടിസിയുടെ സര്‍വീസ് വളരെ മോശമായിരിക്കുകയാണ്. അവര്‍ ഫ്രൂട്ടിക്ക് പകരം വളരെ മോശപ്പെട്ട ഒരു പാനീയമാണ് നല്‍കിയത്. വിലയില്‍ മാറ്റവുമില്ല. നിലവാരം കുറഞ്ഞ ഈ പാനീയം തനിക്ക് കളയേണ്ടി വന്നുവെന്നും ഒരു യൂസര്‍ പറഞ്ഞു.












Click it and Unblock the Notifications