Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ വിട്ടുപോകുന്നത് സ്വപ്‌നമെന്ന് യുവതി, വന്‍ വിമര്‍ശനം, ജോലി വാഗ്ദാനം ചെയ്ത് ട്രൂകോളര്‍ സിഇഒ

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇന്ത്യന്‍ യുവതിക്ക് ട്രൂകോളര്‍ സിഇഒയുടെ ജോലി വാഗ്ദാനം. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ഈ യുവതി കാനഡയിലേക്ക് വിദ്യാര്‍ത്ഥിയായി പോയിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ഒരു വീഡിയോ വൈറലായിരുന്നു. ഇന്ത്യ വിട്ടുപോകുന്നതും, വിദേശത്തൊരു ജോലി നേടുന്നത് തന്റെ സ്വപ്‌നവും, ഏറ്റവും വലിയ ആഗ്രഹവുമാണെന്ന് ഈ യുവതി പറഞ്ഞിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യ വിട്ടുപോകുക സ്വപ്‌നമാണെന്ന പരാമര്‍ശമാണ് വിവാദമായത്. യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം പിന്നാലെ വന്നിരുന്നു. ഇത്തരം ആളുകളാണ് രാജ്യത്തിന് അപമാനം എന്ന് വരെ നിരവധി പേര്‍ പറഞ്ഞിരുന്നു.ഈ യുവതിക്കെതിരെയുള്ള പ്രതിഷേധം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് ട്രൂകോളര്‍ സിഇഒ അലന്‍ മാമദിയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിരിക്കുന്നത്.

truecaller-ceo

വൈറല്‍ വീഡിയോയിലുള്ളത് ഏക്ത എന്ന യുവതിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. വീഡിയോയില്‍ യുവതി കാനഡയില്‍ എത്തിയത് എന്ത് കാരണം കൊണ്ടാണെന്ന് ചോദിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വിട്ട് പുറത്തുപോകുന്നത് തന്റെ സ്വപ്‌നമാണെന്ന് യുവതി പറയുന്നുണ്ട്. ഇതാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. ബയോടെക്‌നോളജിയില്‍ ഡിഗ്രിയെടുക്കുകയാണ് കാനഡയില്‍ ആദ്യം ചെയ്യുക. കരിയര്‍ ബിസിനസ് മേഖലയില്‍ ആരംഭിക്കുമെന്നും യുവതി പറഞ്ഞിരുന്നു.

അതേസമയം എന്തുകൊണ്ട് കാനഡ ഇഷ്ടപ്പെടുന്നു എന്നതിനും യുവതി മറുപടി നല്‍കുന്നുണ്ട് ഈ രാജ്യത്ത് മനോഹരമായ ദൃശ്യങ്ങളുണ്ട്. സൂര്യോദയവും, സൂര്യാസ്തമയവും മികച്ചതാണെന്നും യുവതി കാനഡയെ പുകഴ്ത്തി പറഞ്ഞിരുന്നു. യുവതിയുടെ ഈ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് നെഗറ്റീവായി കമന്റ് ചെയ്തത്. ഇന്ത്യയില്‍ ഇത്രയും കാലം സൂര്യോദയവും, സൂര്യാസ്തമയവും ഇല്ലേ എന്ന് നിരവധി യൂസര്‍മാരാണ് കമന്റ് ചോദിച്ചത്. ഇന്ത്യയില്‍ നിന്ന് നെഗറ്റീവായ കമന്റുകള്‍ വന്നതോടെ പോസ്റ്റ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ട്രൂകോളര്‍ സിഇഒയുടെ കമന്റ് പോസിറ്റീവായിരുന്നു.

ആളുകള്‍ക്ക് ഏക്തയെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവരെ പരിഹസിക്കുന്നത്. ഇതൊട്ടും ശരിയായ കാര്യമല്ല. ഈ കോമാളിക്കൂട്ടങ്ങള്‍ നിന്നെ പരിഹസിക്കുന്നത് പരിഗണിക്കുകയേ ചെയ്യരുതെന്ന് ഏക്ത. നിന്റെ സ്വപ്‌നത്തിന് വേണ്ടിയാണ് നീ ജീവിക്കുന്നത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, ട്രൂകോളര്‍ ഏത് രാജ്യത്തുള്ള ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ നിന്നെ സ്വാഗതം ചെയ്യുകയാണെന്നും അലന്‍ മാമേദി ട്വീറ്റ് ചെയ്തു. അതേസമയം മാമേദിയുടെ പിന്തുണയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ പോസിറ്റീവായ സമീപനത്തിന് അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+