ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 ഭർത്തക്കന്മാർ പോലീസ് സ്റ്റേഷനിൽ! ഫോട്ടോ കണ്ടപ്പോൾ ഞെട്ടി!!
വിവാഹം എന്നൊക്കെ പറഞ്ഞാൽ ഏതൊരു വ്യക്തിയെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ ജീവിതം പങ്കുവെയ്ക്കാനുള്ള ഒരാളെയാണ് നമ്മൾ വിവാഹത്തിലൂടെ കണ്ടെത്തുന്നത്. എന്നാൽ ഇനി പറയാൻ പോകുന്നത് 12 പേരെ വിവാഹം ചെയ്ത യുവതിയെ കുറിച്ചാണ്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽലാണ് സംഭവം. എന്നാൽ ഇവർ 12 പേരെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് പുറത്തുവന്നത് ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിൽ പരാതിയുിമായി ചെന്നപ്പോഴാണ്. വൻ ട്വിസ്റ്റായിരുന്നു പിന്നീട്.

ദ കശ്മീരിയത്ത് പറയുന്നതനുസരിച്ച്, ഒരു ഡസനിലധികം പുരുഷന്മാർ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കാണാതായ ഭാര്യയുടെ ഫോട്ടോ സഹതമായിരുന്നു ഇവർ പരാതി നൽകയിത്.
അവർ ഫോട്ടോ കാണിച്ചപ്പോൾ അവയെല്ലാം ഒരു സ്ത്രീയുടെതായിരുന്നു. ആർക്കും ഒരു തരത്തിലുമുള്ള സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്, ബ്രോക്കർ വഴിയാണ് വിവാഹാലോചന മുന്നോട്ട് കൊണ്ടുപോകുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ബ്രോക്കർ തന്റെ മകന് ഒരു വിവാഹാലോചന കൊണ്ടുവന്നെന്നും ചില ശാരീരിക പ്രശ്‌നങ്ങൾ ഉള്ള ആളാണ് തന്റെ മകനെന്നും എന്നാൽ 2 ലക്ഷം രൂപ നൽകിയാൽ വിവാഹം നടത്താമെന്ന് ബ്രോക്കർ പറഞ്ഞെന്നും തട്ടിപ്പിന് ഇരയായ യുവാക്കിളിൽ ഒരാളുടെ പിതാവ് പറഞ്ഞു.
വിവാഹത്തിന് വേണ്ടി ഇവർ രാജൗരിയിൽ എത്തുകയും ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്യുകയും ചെയ്തു എന്നാൽ ബ്രോക്കർ വിവാഹം വൈകിപ്പിക്കാൻ നോക്കി. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ യുവതിക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് പാതി പണം തിരിച്ചുനൽകിയതായി പിതാവ് പറഞ്ഞു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് ആ യുവതിയുമായി മകന്റെ വിവാഹം നടത്താമെന്ന് പറഞ്ഞ് പണം തിരികെ ചോദിച്ചു. അങ്ങനെ വിവാഹവും നടന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആശുപത്രിയിൽ പോകണമെന്ന് അവൾ ഭർത്താവിനോട് പറയുകയും ഭർത്താവ് ആശുപത്രിയിൽ ടോക്കൺ എടുക്കാൻ പോവുകയും ചെയ്തു. എന്നാൽ തിരികെ വന്നപ്പോൾ ആ സ്ത്രീ (ഭാര്യ) സ്ഥലത്ത് നിന്ന് അപ്രത്യക്ഷയായിരുന്നു, ''അദ്ദേഹം കശ്മീരിയത്തോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ ശേഷം 10 ദിവസം മാത്രമാണ് യുവതി വീട്ടിൽ ഉണ്ടായിരുന്നത് എന്നും ആശുപത്രിയിൽ പോയ സമയത്താണ് കടന്നുകളഞ്ഞതെന്നുമാണ് മറ്റൊരു ഇര പറഞ്ഞത്. കള്ളപ്പേരാണ് യുവതി പറഞ്ഞതെന്നും യഥാർത്ഥ പേര് ആരോടും അവർ പറഞ്ഞിട്ടില്ലെന്നും ഒരു ദിവസം രാത്രി ആയപ്പോൾ വീട്ടിലെ സാധനങ്ങൾ ഒക്കെ എടുത്ത് യുവതി കടന്നുകളഞ്ഞെന്നും തട്ടിപ്പ് ഇരയായ മറ്റൊരു യുവാവ് പറഞ്ഞു.
അതേസമയം ഇത് വലിയ തട്ടിപ്പ് സംഘമാണെന്നും ഇതിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വധുവിന്റെ യഥാർത്ഥ പേര് ആർക്കും അറിയില്ലെന്നും ബുഡ്ഗാമിൽ മാത്രം, ബ്രോക്കർമാരുടെ സഹായത്തോടെ അവൾ കുറഞ്ഞത് ഇരുപത്തിയേഴ് (27) പുരുഷന്മാരെയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നും പറയുന്നു.












Click it and Unblock the Notifications