ലോട്ടറി അടിച്ചതിന് പിന്നാലെ വിവാഹ മോചന അപേക്ഷ; സമ്മാനത്തുക മുഴവന്‍ യുവതിക്ക് നഷ്ടം, കാരണം ഇതാണ്
വാഷിംഗ്ടണ്‍: ഒരു ലോട്ടറിയടിച്ചാല്‍ ജീവിതം തകരുമോ? സംഭവിക്കാം എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. പറഞ്ഞ് വരുന്നത് ഡെനീസ് റോസി എന്ന അമേരിക്കയിലെ കാലിഫോര്‍ണിയ നിവാസിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. ഇവര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന നേരത്ത് ഒരു മെഗാ ലോട്ടറിയടിച്ചു. അതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 1.3 മില്യണ്‍ ഡോളറായിരുന്നു സമ്മാനം. ഇന്ത്യയിലാണെങ്കില്‍ 10.7 കോടി രൂപയോളം വരുമിത്.
പക്ഷേ റോസി ഒറ്റയ്ക്കല്ല ഈ ടിക്കറ്റ് എടുത്തത്. ഭര്‍ത്താവ് തോമസുമായി ചേര്‍ന്നാണ് ഈ ടിക്കറ്റ് അവരെടുത്തത്. എന്നാല്‍ ഒരുമിച്ചുണ്ടായിട്ടും, ഇവര്‍ ലോട്ടറി അടിച്ച കാര്യം ഭര്‍ത്താവിനെ അറിയിച്ചതേയില്ല. അതേസമയം വൈകാതെ തന്നെ റോസി വിവാഹ മോചനത്തിന് അപേക്ഷയും നല്‍കുകയായിരുന്നു. അതായത് ലോട്ടറി അടിച്ച് വെറും പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് റോസ്സി വിവാഹ മോചനത്തിന് അപേക്ഷിച്ചത്.

ഒരിക്കല്‍ പോലും ലോട്ടറി അടിച്ച കാര്യം ഭര്‍ത്താവായ തോമസിനെ അറിയിച്ചതേയില്ല. എന്നാല്‍ ഡെനീസ് റോസ്സിക്ക് ഈ തുക മുഴുവന്‍ ഭര്‍ത്താവിന് വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കേണ്ടി വരികയായിരുന്നു. 25 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമായിരുന്നു റോസ്സി വിവാഹമോചനത്തെ കുറിച്ച് തീരുമാനിച്ചത്. അതിലുപരി സമ്മാനത്തുകയില്‍ നിന്ന് ഒരു രൂപ പോലും തോമസുമായി പങ്കുവെക്കാന്‍ റോസ്സി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് ലോട്ടറി അടിച്ച കാര്യം ഇവര്‍ രഹസ്യമായി വെക്കുകയായിരുന്നു.
വിവാഹ മോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം തോമസിനെ തേടി വന്ന ഒരു കത്താണ് എല്ലാ മാറ്റി മറിച്ചത്. ലോട്ടറി കമ്പനിയായിരുന്നു ഈ കത്തയച്ചത്. അതില്‍ റോസ്സി സമ്മാനത്തുക വാങ്ങിയതായും പറയുന്നുണ്ടായിരുന്നു. ഇതോടെയാണ് ലോട്ടറി അടിച്ച കാര്യം തോമസ് അറിഞ്ഞത്. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിക്കുകയായിരുന്നു. സമ്മാനത്തുകയുടെ ഒറിജിനല്‍ ചെക്ക് ഡെനീസ് തന്റെ അമ്മയുടെ പേരിലുള്ള അഡ്രസിലേക്ക് അയക്കുകയായിരുന്നു.
സമ്മാനത്തുകയെ കുറിച്ച് ഒരു സൂചന പോലും തോമസിന് ലഭിക്കാതിരിക്കാനായിരുന്നു ഇത്. അതേസമയം താന്‍ ചെയ്ത കാര്യങ്ങളെ അവര്‍ കോടതിയില്‍ ന്യായീകരിച്ചു. വര്‍ഷങ്ങളായി ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ ഒരു കാര്യവും അറിഞ്ഞില്ല. തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് എല്ലാ കാര്യങ്ങളും റോസി ചെയ്തതെന്ന് തോമസ് പറഞ്ഞു.
അവള്‍ തിരക്കിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ആ പെരുമാറ്റം വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഒരിക്കലും ആ രീതിയില്‍ റോസി പെരുമാറിയിരുന്നില്ലെന്ന് തോമസ് പറഞ്ഞു. കത്ത് വന്നതോടെ തോമസ്, റോസിക്കെതിരെ കേസുമായി വരികയായിരുന്നു. ഇത് തോമസിന് അനുകൂലമായി വരികയായിരുന്നു. റോസ്സി വര്‍ഷത്തില്‍ 66800 ഡോളര്‍ തോമസിന് നല്‍കണമെന്നും കോടതി വിധിച്ചു. ലോട്ടറി തുക മൊത്തം അടച്ചുതീരുന്നത് വരെ ഇത് തുടരണം. കേസില്‍ ഒത്തുതീര്‍പ്പിനും ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജഡ്ജിയുടെ വിധി തോമസിന് അനുകൂലമായതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications