വിഷുക്കൈനീട്ടം
വീട്ടിലെ കാരണവരും മുതിര്‍ന്നവരും ഇളയവര്‍ക്ക് വിഷുദിനത്തില്‍ നാണയങ്ങള്‍ നല്‍കുന്നതിനെയാണ് വിഷുക്കൈനീട്ടം എന്ന് പറയുന്നത്. വിഷുക്കണിയില്‍ താലത്തില്‍ വച്ച നാണയങ്ങളില്‍ നിന്നുമാണ് കൈനീട്ടം നല്‍കുന്നത്. രാവിലെ കണി കണ്ട ശേഷം കുളിച്ച് കോടി വസ്ത്രവും ധരിച്ചെത്തുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ മുമ്പില്‍ വിഷുക്കൈ നീട്ടത്തിനായി നിരനിരയായി നില്‍ക്കും.
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. ദാനശീലരും ധനവാന്മാരുമായ കാരണവന്മാരില്‍ നിന്നും കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവനും ഭാഗ്യം നല്‍കുമെന്നതിനാല്‍ കൈനീട്ടം വിഷുവിന് ഒഴിവാക്കുന്നതാണ്. കൈനീട്ടം നല്‍കുന്നതും വര്‍ഷം മുഴുവന്‍ കൈ ഒഴിയാതിരിക്കുന്നതിന് നല്ലതാണത്രെ.
കൈനീട്ടം നേടിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്സാഹത്തിമിര്‍പ്പാണ്. കമ്പിത്തിരിയും പടക്കങ്ങളുമായി പിന്നെ പടക്കം പൊട്ടിക്കലാണ്. മലബാറിലാണ് വിഷുവിനോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത്. വടക്കേ മലബാറില്‍ ''കണി കണിയേ.....എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങും. വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് അരി കൊണ്ടുണ്ടാക്കിയ കണിയപ്പം എന്ന പലഹാരം നല്‍കുകയും ചെയ്യും.
|  |  |  | | |
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. | | |
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. | | |
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ. | | |
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല. |  | |
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍... | | |
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും. | |  | | |