ആവശ്യമുള്ള സാധനങ്ങള്‍:
1. നല്ല വിളഞ്ഞ ചക്കയുടെ ചുള ചെറിയ കഷണങ്ങളാക്കിയത്- നാല് കപ്പ്
2. ചക്കക്കുരു കഷണങ്ങളാക്കിയത്- ഒരു കപ്പ്
3. മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍
4. മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍
5. തേങ്ങാ ചിരണ്ടിയത്- ഒരു കപ്പ്
6. വെളിച്ചെണ്ണ- നാല് വലിയ സ്പൂണ്‍
7. വറ്റല്‍മുളക് മുറിച്ചത്- രണ്ടെണ്ണം
8. കറിവേപ്പില- ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
ചുളയുടെ കഷണങ്ങളും ചക്കക്കുരു കഷണങ്ങളും ഒരു പാത്രത്തിലാക്കി ഒരു പാത്രത്തിലാക്കി പാകത്തിന് വെള്ളവും ചേര്‍ത്ത് പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നന്നായി വേവിച്ചുടയ്ക്കുക.
രണ്ടാമത്തെയും മൂന്നാമത്തെയും സാധനങ്ങള്‍ കല്ലില്‍ വച്ച് നേര്‍മ്മയായി അരച്ചെടുത്ത ശേഷം പാകത്തിന് ഉപ്പ്വെള്ളവും ചേര്‍ത്ത് ഇളക്കി വാങ്ങുക.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ എഴാമത് പറഞ്ഞിരിക്കുന്ന തേങ്ങാ ചിരണ്ടിയതും കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവയും ക്രമത്തില്‍ ഇട്ട് മൂപ്പിച്ച് അരപ്പു ചേര്‍ത്ത് തിളപ്പിച്ചു വച്ചിരിക്കുന്ന ചക്കയില്‍ കുടഞ്ഞിട്ട് ഇളക്കി വാങ്ങുക. ചക്ക നന്നായി വെന്ത ശേഷം മാത്രമേ ഉപ്പ് ചേര്‍ക്കാവു.
|  |  | | |
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. | | |
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. | | |
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ. | | |
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല. |  | |
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍... | | |
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും. | |  | | |