ആവശ്യമുള്ള സാധനങ്ങള്‍:
1. പുളി ഇല്ലാത്ത , അധികം പഴുക്കാത്ത നാടന്‍ മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കിയത്- രണ്ട് കപ്പ്
2. പച്ചമുളക് കീറിയത്- 25 എണ്ണം
3. മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍
4. ഉടച്ച കട്ടത്തൈര്- എട്ട് കപ്പ്
5. തേങ്ങാ ചിരണ്ടിയത്- രണ്ട് കപ്പ്
6. ജീരകം- രണ്ട് നുള്ള്
7. വെളിച്ചെണ്ണ- നാല് വലിയ സ്പൂണ്‍
8. കുടക്- രണ്ട് ചെറിയ സ്പൂണ്‍
9. ഉലുവ- ഒരു നുള്ള്
10. വറ്റല്‍ മുളക് മുറിച്ചത് - ആറെണ്ണം
11. കറിവേപ്പില- ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
മാങ്ങാക്കഷണങ്ങളും പച്ചമുളക് കീറിയതും ഒരു പാത്രത്തിലാക്കി ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങാ ചിരണ്ടിയതും ജീരകവും കല്ലില്‍ വച്ച് മയത്തില്‍ അരച്ചെടുക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഏഴാമത്തെ സാധനങ്ങള്‍ യഥാക്രമം ഇട്ട് മൂപ്പിക്കുക. പിന്നെ തേങ്ങയും ജീരകവും അരച്ചതും ചേര്‍ത്ത് മൂപ്പിക്കുക. അതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന മാങ്ങയും മുന്നും നാലും സാധനങ്ങളും ചേര്‍ത്ത് പിരിഞ്ഞുപോകാതെ ഇളക്കി തിളപ്പിക്കുക. നല്ല പോലെ വറ്റിയാല്‍ വാങ്ങി വച്ച് തണുത്ത ശേഷം എടുത്തുപയോഗിക്കുക.
|  |  | | |
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. | | |
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. | | |
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ. | | |
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല. |  | |
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍... | | |
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും. | |  | | |