Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu
/disk2/v/apache/htdocs/VIRTUAL/thatsmalayalam/public_htmlmovies_links.html
clear
clear
vishu
മലയാളം -> വിഷു -> വിഷു വിഭവങ്ങള്‍ -> പൊടിച്ചക്ക തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍:

1. കുരു മൂപ്പെത്താത്ത പൊടിച്ചക്ക തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് ചതച്ചത്- ഒന്നര കപ്പ്.

2. മുളകുപൊടി- അര സ്പൂണ്‍

3. ജീരകം- ഒരു നുള്ള്

4. വെളുത്തുള്ളി അരിഞ്ഞത്- അര കപ്പ്

5. തേങ്ങാ ചുരണ്ടിയത്- അര കപ്പ്

6. വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍

7. കടുക്- കാല്‍ സ്പൂണ്‍

8. വറ്റല്‍ മുളക് മുറിച്ചത്- രണ്ടെണ്ണം

9. കറിവേപ്പില- ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

മുളകുപൊടി, ജീരകം ഇവ അരകല്ലില്‍ വച്ച് അരച്ചതിന്റെ കൂടെ തേങ്ങാ ചുരണ്ടിയതും ചേര്‍ത്ത് ചതയ്ക്കുക. കഷണങ്ങളാക്കി വേവിച്ചു ചതച്ചു വച്ചിരിക്കുന്ന ചക്ക പാത്രത്തിലാക്കുക. അരപ്പ് ചക്കയുടെ മീതെ വച്ച് മൂടി വെള്ളം തോര്‍ത്തി വാങ്ങുക.

ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് മൂപ്പിക്കുക. പിന്നെ വെളുത്തുള്ളിയിട്ട് മൂപ്പിക്കുക. അതിനു ശേഷം വെള്ളം തോര്‍ത്തി വേവിച്ചു വാങ്ങിയ ചക്ക കുടഞ്ഞിട്ട് കറിവേപ്പില അടര്‍ത്തിയതും ഇട്ട് ഇളക്കി വാങ്ങി ചൂടോടെ ഉപയോഗിക്കുക.

vishukkani
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്.
vishukkaineetam
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം.
vishuvum krishiyum
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ.
vishu sadhya
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല.
vishu vibhavangal
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍...
vishu, bihu ponkal
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും.
Videos You May Like
Videos You May Like
clear
clear