ആവശ്യമുള്ള സാധനങ്ങള്‍:
1. ഇടിച്ചക്ക - പകുതി കഷ്ണം
2. മത്തന്‍ (പഴുത്തത്)- ഒരു കഷ്ണം
3. വെള്ളപ്പയര്‍- 1 /4 കപ്പ്
4. വാഴക്കായ് - ഒരു എണ്ണം
5. അമരക്കായ് - അഞ്ച് എണ്ണം
6. (ഇവയെല്ലാം വലിയ കഷ്ണങ്ങളായി നുറുക്കണം)
7. മസാല:
പച്ചമുളക് - രണ്ട്
നാളികേരം - ഒരു മുറി
കറിവേപ്പില - കുറച്ച്
എന്നിവ ഒരു വിധം അരക്കുക.
പാചകം ചെയ്യേണ്ട വിധം:
വെള്ളപ്പയര്‍ വേവിക്കുക. ചക്ക, വാഴക്ക എന്നിവ പകുതി വെന്തുകഴിയുമ്പോള്‍ അമരക്കയും മത്തനും ചേര്‍ക്കുക. ഒരു സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മഞ്ഞപ്പൊടി, ആവശ്യത്തിന് ഉപ്പ്, മസാല (തയ്യാറാക്കിയത്) എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. വാങ്ങാറാകുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കിവാങ്ങിവെക്കുക.
|  |  | | |
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. | | |
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. | | |
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ. | | |
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല. |  | |
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍... | | |
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും. | |  | | |