കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കെടുത്ത് തീവ്രവാദികളോട് നേരിട്ട് പോരാടാന്‍ ഇന്ത്യന്‍സേനയുടെ പെണ്‍പുലികളും ഇറങ്ങും

Google Oneindia Malayalam News

ശ്രീനഗർ:തീവ്രവാദ ആക്രമണം രൂക്ഷമായ കശ്മീരിൽ ഓട്ടോമാറ്റിക് ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, ഡ്രോണുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ വനിതാ ഉദ്യോഗസ്ഥരെ സിആർപിഎഫ് വിന്യസിക്കും.

ആദ്യമായാണ് ഇത്തരം നടപടി. മാർച്ചിൽ ആണ് വനിതാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കുന്നത്. ആദ്യമായിട്ടായിരിക്കും താഴ്‌വരയിലെ തീവ്രവാദികളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിനായി ഏതെങ്കിലും സുരക്ഷാ ഏജൻസികളുടെ വനിതാ സേനയെ വിന്യസിക്കുന്നത്..

army

Representational Image

'ഞാന്‍ കാരണം അവള്‍ വേദനിക്കരുത്...'; ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുപറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു'ഞാന്‍ കാരണം അവള്‍ വേദനിക്കരുത്...'; ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുപറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു

പുരുഷ മേധാവിത്വമുള്ള സുരക്ഷാ സേനയുടെ സേർച്ച് ഓപ്പറേഷനുകളിൽ സ്ത്രീകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിൽ വനിതാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ സിആർപിഎഫ് പദ്ധതിയിടുന്നതായി സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ (ശ്രീനഗർ സെക്ടർ) ചാരു സിൻഹ ടിഎൻഐഇയോട് പറഞ്ഞു. "സ്ത്രീകളുടെ സൗകര്യാർത്ഥം, ഞങ്ങൾ സേർച്ച് ഓപ്പറേഷനിൽ വനിതാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ പോകുന്നു." അവർ പറഞ്ഞു.

 ഭാര്യയ്ക്ക് കാമുകനുള്ള കാര്യം കണ്ടെത്തി ഭര്‍ത്താവ്..ഒന്നും ചോദിച്ചില്ല, ചെയ്തത് ഇത്രമാത്രം ഭാര്യയ്ക്ക് കാമുകനുള്ള കാര്യം കണ്ടെത്തി ഭര്‍ത്താവ്..ഒന്നും ചോദിച്ചില്ല, ചെയ്തത് ഇത്രമാത്രം

നിലവിൽ, ശ്രീനഗർ വിമാനത്താവളത്തിലും സിവിൽ സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും സ്ത്രീകളെ പരിശോധിക്കാൻ വനിതാ സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. "അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ, താഴ്‌വരയിലും വനിതാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു," സിൻഹ പറഞ്ഞു. അത്യാധുനിക ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, ഡ്രോണുകളുടെ ഉപയോഗം എന്നിവയിൽ വനിതാ ഉദ്യോഗസ്ഥർക്ക് താഴ്‌വരയിൽ ഒന്നര മാസത്തെ പരിശീലനം നൽകും.

അച്ഛന്‍ കടം വാങ്ങിയ 300 രൂപ നല്‍കുന്നില്ല, പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി 9ാം ക്ലാസുകാരന്‍..!!അച്ഛന്‍ കടം വാങ്ങിയ 300 രൂപ നല്‍കുന്നില്ല, പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി 9ാം ക്ലാസുകാരന്‍..!!

"കൂടുതൽ പരിശീലനത്തിന് ശേഷം, വനിതാ സിആർപിഎഫ് ഉദ്യോഗസ്ഥരെ പുരുഷ ഉദ്യോദസ്ഥരെ പോലെ തീവ്രവാദികളോട് പോരാടുന്നതിന് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വിന്യസിക്കും. ഒരു പുരുഷ കോൺസ്റ്റബിൾ ചെയ്യുന്നതെല്ലാം വനിതാ ഉദ്യോഗസ്ഥർ ചെയ്യും," സിൻഹ പറഞ്ഞു. സ്ത്രീകളുടെ പരിശീലനം പുരുഷന്മാരുടേതിന് തുല്യമായിരിക്കുമെന്നും അവർ പുരുഷ ഉദ്യോ​ഗസ്ഥർ ഉപയോ​ഗിക്കുന്ന അതേ ആയുധങ്ങൾ വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

English summary
CRPF will deploy women personnel on operational duties in militancy-hit Kashmir for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X