Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷൻ ദിവ്യാസ്ത്രയ്ക്ക് പിന്നിലെ പെൺകരുത്ത്; ദൗത്യത്തിന് നേതൃത്വം നൽകിയത് മലയാളിയായ ഷീന റാണി

അഗ്നി- 5 മിസൈൽ ഇന്ത്യ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു. അ​ഗ്നി -5 മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പ് വികസിപ്പിച്ച ഡി ആർ ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണിയാണ്. പ്രതിരോധ ​ഗവേഷണ വികസന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്ജ്ഞയാണ. തിരുവനന്തപുരം സ്വദേശിയാണ് ഷീന. മിഷൻ ദിവ്യാസ്ത്ര എന്ന ദൗത്യമാണ് ഷീന നയിച്ചത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്‌നി-5 മിസൈലുകൾ സാങ്കേതിക വിദ്യയിലും മികച്ചു നിൽക്കുകയാണ്. ഒന്നിലേറെ ആണവ പോർമുനകളുള്ളതും 5000 കിലോ മീറ്റർ ദൂരപരിധി ഉള്ളതുമായ അ​ഗ്നി - 5 മിസൈൽ ഇന്ത്യയെ സംബന്ധിച്ച് അഭിമാനമായ മിഷനാണ്. അതിനെ നയിച്ചത് മലയാളി ആണ് എന്ന് കേരളീയർക്കും അഭിമാനമാണ്.

sheena

ഡിഫൻസ് റിസർച്ച് ഡെവലപ്പ്മെൻര് ഓർ​ഗനൈസേഷൻ ( ഡി ആർ ഡി ഒ ) കീഴിലുള്ള ഹൈദരാബാദിലുള്ള അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയിലെ ( എ എസ് എൽ ) പ്രോ​ഗ്രാം ഡയറക്ടറായ 57 കാരിയായ ഷീന 1999 മുതൽ അ​ഗ്നി ദൗത്യത്തിന്റെ ഭാ​ഗമാണ്. വിക്രം സാരാഭായി സ്പേസ് സെന്ററിലെ എട്ട് വർഷത്തെ സേവനത്തിന് ശേഷം ആണ് ഷീന ഡി ആർ ഡി ഒയിലേക്ക് എത്തിയത്.

1998 ലെ പൊഖ്റാൻ രണ്ട് ആണവ പരീക്ഷണത്തിന് ശേഷം ആയിരുന്നു ഇത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിം​ഗിൽ നിന്ന് ( സി ഇ ടി) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിന് ശേഷം ആണ് 1998 ൽ പൊഖ്റാൻ ആണവ പരീക്ഷണത്തിന്റെ ഭാ​ഗമായത്. അതിന് ശേഷമാണ് ഷീന ഡി ആർ ഡി ഒയിൽ ചേർന്നത്.

തിരുവനന്തപുരത്താണ് ഷീന റാണി ജനിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പിതാവിനെ നഷ്ടമായി. അതിന് ശേഷം ഷീനയേയും സഹോദരിയയേയും വളർത്തിയത് അമ്മ ഒറ്റയ്ക്കായിരുന്നു. ഡി ആർ ഡി ഒയിലെ മിസൈൽ വിഭാ​ഗത്തിൽ ജോലി ചെയ്യുന്ന പി എസ് ആർ എസ് ശാസ്ത്രിയാണ് ഷീനയുടെ ഭർത്താവ്.
‌ ‌
എ പി ജെ അബുൾ കലാമാണ് തന്റെ പ്രചോദനം എന്ന് ഷീന നേരത്തെ പറഞ്ഞിട്ടുണ്ട്. മിസൈൽ രം​ഗത്തെ വിദ​ഗ്ധനായ ഡോ. അവിനാഷ് ചന്ദറും ഷീന റാണിത്ത് പിന്തുണ നൽകിയിട്ടുണ്ട്. 2016 ലെ സയന്ററിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ഷീന നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+