സെപ്തംബറിലെ ആ കൊടിയ ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ട്...; ആ പോരാട്ടത്തിൽ വീണ്ടും പരാജയം രുചിച്ച് അമേരിക്ക
ലോകത്തിൽ തങ്ങൾക്ക് ഭയക്കാൻ ആരുമില്ല എന്ന ഭാവത്തിൽ ആയിരുന്നു അമേരിക്ക. ലോകപോലീസ് എന്ന വിളിപ്പേര് അവർ ആസ്വദിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് അമേരിക്കയുടെ അഭിമാനത്തിനും സുരക്ഷിതത്വ ബോധത്തിനും നേർക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ ആകാത്ത ഒരു ആക്രമണം നടക്കുന്നത്.
അതേ, 2001 സെപ്തബംർ 11 ന് ലോകത്തെ മുഴുവൻ നടുക്കിയ ആ ഭീകരാക്രമണം. 2,977 പേർ ആ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. അതുണ്ടാക്കിയ നഷ്ടം ശതകോടികളുടേതായിരുന്നു. അൽ ഖ്വായ്ദയാണ് ഭീകരാക്രമണം നടത്തിയത് എന്ന് അമേരിക്ക ഉടൻ തന്നെ കണ്ടെത്തി. ആക്രമണം ആസൂത്രണം ചെയ്ത അൽ ഖ്വായ്ദ തലവൻ ബിൻ ലാദന് വേണ്ടി തുടങ്ങിയ വേട്ട ലക്ഷ്യത്തിലെത്താൻ പത്ത് വർഷങ്ങളാണ് അമേരിക്കയ്ക്ക് കാത്തിരിക്കേണ്ടി വന്നത്.

അമേരിക്കൻ സമ്പന്നതയുടെ കീർത്തിമുദ്ര പോലെ ആയിരുന്നു മാൻഹാട്ടനിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകൾ. ആദ്യം തകർക്കപ്പെട്ടത് ഈ രണ്ട് ടവറുകൾ ആയിരുന്നു. അടുത്ത ആക്രമണം നടന്നത് പെന്റഗൺ ആസ്ഥാനത്ത്. നാലാമത്തെ ആക്രമണം ലക്ഷ്യമിട്ടിരുന്നത് വൈറ്റ് ഹൗസോ കാപിറ്റോളോ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അത് പൂർത്തിയാക്കാൻ ഭീകരർക്ക് കഴിഞ്ഞില്ല. ഈ വിമാനം ഭീകരർ തന്നെ തകർക്കുകയായിരുന്നു.

ഒരു യുദ്ധത്തിന് ഒരുങ്ങുന്നതിനേക്കാൾ മുന്നൊരുക്കങ്ങളോടെ, അൽ ഖ്വായ്ദ എന്ന തീവ്രവാദ സംഘം നടപ്പിലാക്കിയതായിരുന്നു ആ ആക്രമണം. അതിനായി അവർ ആദ്യം ചെയ്തത് നാല് അമേരിക്കൻ യാത്രാ വിമാനങ്ങൾ റാഞ്ചുകയായിരുന്നു. അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്‌ലൈറ്റ് 175, അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 77, യുണൈറ്റഡ് എയർലൈൻസ് ഫ്‌ലൈറ്റ് 93 എന്നീ വിമാനങ്ങൾ ആയിരുന്നു അൽ ഖ്വായ്ദ ഭീകരർ റാഞ്ചിയത്. മൊത്തം 19 ഭീകരർ മാത്രം ആയിരുന്നു ഈ ഭീകരാക്രമണത്തിൽ നേരിട്ട് പങ്കാളികളായത്. അവർ കൊന്നൊടുക്കിയത് മൂവായിരത്തോളം മനുഷ്യരേയും.

2001 സെപ്തംബർ 11 പ്രാദേശിക സമയം രാവിലെ 8.46 ന് ആയിരുന്നു ആദ്യ വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറ്റിയത്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും ആളുകൾക്ക് അപ്പോൾ മനസ്സിലായിരുന്നില്ല. പതിനേഴ് മിനിട്ടുകൾക്കപ്പുറും 9.03 ന് സൗത്ത് ടവറിലേക്ക് രണ്ടാമത്തെ വിമാനവും ഇടിച്ചുകയറ്റി. അപ്പോഴാണ് അതൊരു ഭീകരാക്രമണമാണെന്ന് അമേരിക്ക തന്നെ തിരിച്ചറിഞ്ഞത്. ആദ്യത്തെ ആക്രമണത്തെ ഒരു വിമാന അപകടം എന്നായിരുന്നു പലരും ആദ്യം കരുതിയത്.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ നടുക്കത്തിൽ അമേരിക്ക വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. അപ്പോഴാണ് അമേരിക്കയുടെ ആത്മവിശ്വാസത്തെ ആകെ തകർക്കും വിധം, പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്ക് മറ്റൊരു വിമാനം ഇടിച്ചിറങ്ങിയത്. പ്രാദേശിക സമയം രാവിലെ 9.37 ന് ആയിരുന്നു ഇത്. വാർത്ത പുറത്തെത്തിയതോടെ ലോകം മുഴുവൻ അമ്പരന്നു നിന്നു. മരിച്ചവർ എത്ര, പരിക്കേറ്റവർ എത്ര, രക്ഷപ്പെട്ടവർ എത്ര എന്നൊന്നും അറിയാതെ അങ്കലാപ്പിലായിരുന്നു അമേരിക്ക. എന്ത് ചെയ്യണം എന്ന് പോലും തിരിച്ചറിയാത്ത അവസ്ഥ.

അമേരിക്കയുടെ എല്ലാ ഗർവ്വിനും മറുപടി എന്ന മട്ടിൽ അടുത്തൊരു ആക്രമണം കൂടി അൽ ഖ്വായ്ദ പ്ലാൻ ചെയ്തിരുന്നു. ആ ആക്രമണം വൈറ്റ് ഹൗസിനെ നേർക്കോ ക്യാപിറ്റോളിന് നേർക്കോ ആയിരുന്നു ലക്ഷ്യം വച്ചിരുന്നത്. എന്നാൽ വിമാനത്തിലെ യാത്രക്കാർ ഇത് തിരിച്ചറിഞ്ഞതോടെ പ്രതിരോധിച്ചു. ആ പ്രതിരോധത്തിന് മുന്നിൽ ഭീകരർക്ക് പിടിച്ചുനിൽക്കാൻ ആയില്ല. ഒടുവിൽ ഈ വിമാനം പെനിസിൽവാനിയയിലെ ഷാൻക്‌സ് വില്ലെയ്ക്ക് സമീപം തകർന്നു വീഴുകയായിരുന്നു. യാത്രക്കാരുടെ ധീരത തുണച്ചില്ലായിരുന്നെങ്കിൽ അമേരിക്കൻ അഭിമാനത്തിന് മേൽ എക്കാലവും ഒരു കറുത്ത പാടായി അത് അവശേഷിക്കുമായിരുന്നു.

110 നിലകൾ ആയിരുന്നു വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകൾക്കുണ്ടായിരുന്നത്. നോർത്ത് ടവറിന് 417 മീറ്ററും സൗത്ത് ടവറിന് 415.1 മീറ്ററും ആയിരുന്നു ഉയരം. നോർത്ത് ടവറിന്റെ 93 -ാം നിലയ്ക്കും 98-ാം നിലയ്ക്കും ഇടയിൽ ആയിരുന്നു ആദ്യ വിമാനം ഇടിച്ചുകയറിയത്. സൗത്ത് ടവറിന്റെ 77 നും 85 നും ഇടയിലുള്ള നിലയിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. 9.59 ആയപ്പോഴേക്കും സൗത്ത് ടവർ പൂർണമായും തകർന്നു വീണു. 10.28 ആയപ്പോൾ നോർത്ത് ടവറിന്റെ പതനവും പൂർണമായി. ട്വിൻ ടവറിന് മാത്രമായിരുന്നില്ല നാശം സംഭവിച്ചത്, വേൾഡ് ട്രേഡ് സെന്റർ കോംപ്ലക്‌സിലെ അഞ്ച് കെട്ടിടങ്ങൾ കൂടി തകർന്നിരുന്നു. മാൻഹാട്ടൻ ഐലൻഡിലെ ഇരുപത്തിയഞ്ചിൽ പരം കെട്ടിടങ്ങൾക്ക് കേടുപാടുപറ്റി. അടുത്തുണ്ടായിരുന്ന നാല് ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളുടേയും ബാധിച്ചു.

2,977 പേരാണ് ആ ഭീകരാക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടത്. 19 ഭീകരരേയും കൂട്ടിയാൽ മരണം 2,996. ഇതിൽ 265 പേർ, നാല് വിമാനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാരും വിമാന ജീവനക്കാരും ആയിരുന്നു. വേൾഡ് ട്രേഡ് സെന്ററിലും പരിസരത്തും ഉണ്ടായിരുന്ന 2,606 പേരാണ് മരിച്ചു വീണത്. മരിച്ചവരിൽ 340 പേർ അഗ്നിശമന സേനാംഗങ്ങൾ ആയിരുന്നു. 72 സുരക്ഷാ ഉദ്യോഗസ്ഥരും 55 സൈനികരും കൊല്ലപ്പെട്ടു. തൊണ്ണൂറിൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് എന്ന് കൂടി ഓർക്കണം.

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റൺ. അമേരിക്കയുടെ സൈനികാസ്ഥാനം. ഇവിടെ ഇടിച്ചിറങ്ങിയ വിമാനം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചെങ്കിലും മരണ സംഘ്യ താരതമ്യേന കുറവായിരുന്നു 125 പേരായിരുന്നു പെന്റഗൺ ആക്രമണത്തിൽ മരിച്ചത്. ഇതിൽ 70 പേർ സാധാരണ പൗരൻമാരായിരുന്നു 55 പേർ സൈനിക ഉദ്യോഗസ്ഥരും. കൊല്ലപ്പെട്ടവരിൽ ഒരാൾ ആർമി ഡെയ്പൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ലെഫ്റ്റനന്റ് ജനറൽ തിമോത്തി മോഡ് ആയിരുന്നു.

എന്തിനായിരുന്നു അമേരിക്കയ്ക്ക് നേരെ ഇത്രയും ക്രൂരമായ ഒരു ആക്രമണം അൽ ഖ്വായ്ദ നടത്തിയത്? ഒമ്പത് കാരണങ്ങളാണ് പിന്നീട് ഒസാമ ബിൻ ലാദൻ വ്യക്തമാക്കിയത്.
1. അമേരിക്ക ഇസ്രായേലിന് നൽകുന്ന പിന്തുണ
2. സൊമാലിയയിൽ മുസ്ലീങ്ങൾക്ക് എതിരെ ആക്രമണം നടത്തുന്നവർക്ക് നൽകിയ പിന്തുണ
3. ലെബനനിൽ മുസ്ലീങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് നൽകിയ പിന്തുണ
4. ചെച്‌നിയയിൽ മുസ്ലീങ്ങൾക്കെതിരെ റഷ്യ നടത്തിയ ആക്രമണങ്ങൾക്ക് നൽകിയ പിന്തുണ
5. പശ്ചിമേഷ്യയിലെ അമേരിക്കൻ പക്ഷപാത സർക്കാരുകൾ മുസ്ലീം താത്പര്യങ്ങൾ ഹനിക്കുന്നു
6. കശ്മീരിൽ മുസ്ലീങ്ങൾക്കെതിരെ ഇന്ത്യ നടത്തുന്ന അടിച്ചമർത്തലിന് നൽകിയ പിന്തുണ
7. സൗദി അറേബ്യയിലെ അമേരിക്കൻ സേനാ സാന്നിധ്യം
8. ഇറാഖിനെതിരെയുള്ള വിലക്കുകൾ
9. മോറോ കോൺഫ്‌ലിക്ടിൽ മുസ്ലീങ്ങൾക്കെതിരെ നിന്ന ഫിലിപ്പീൻസിന് നൽകിയ പിന്തുണ.

എന്തുകൊണ്ട് സെപ്തംബർ 11 തന്നെ ഇത്തരം ഒരു ആക്രമണത്തിനായി തിരഞ്ഞെടുത്തത് എന്നതിനും ഒരു ഉത്തരമുണ്ട്. അമേരിക്കയിലെ എമർജൻസി നമ്പർ ആണ് 911. എന്ത് അപകടമുണ്ടായാലും അമേരിക്കക്കാർ ആദ്യം വിളിക്കുന്ന നമ്പർ. എന്ത് അപകടത്തിനും പരിഹാരമെന്ന് അവർ അടിയുറച്ച് വിശ്വസിച്ചിരുന്ന അതേ നമ്പർ. ഒമ്പതാം മാസത്തിലെ പതിനൊന്നാം ദിവസം ഈ ആക്രമണത്തിന് തിരഞ്ഞെടുക്കാനുള്ള കാരണം 911 എന്ന നമ്പർ നിങ്ങളെ രക്ഷിക്കില്ലെന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നത്രെ.

ഭീകരാക്രമണത്തിന് പിന്നിൽ ആരൊക്കെ ആയിരുന്നു എന്നും ആരൊക്കെ ആയിരുന്നു ചാവേറുകൾ എന്നും എല്ലാം അമേരിക്ക കണ്ടെത്തി. അൽ ഖ്വായ്ദ തലവൻ ബിൻ ലാദന് വേണ്ടി പിന്നീട് അമേരിക്ക തുടങ്ങിയത് അന്ത്യമില്ലാത്ത ഒരു യുദ്ധത്തിന് കൂടിയായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് കീഴിൽ സുരക്ഷിതനായിരുന്നു ലാദനെ പിടിച്ചു നൽകാൻ അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം താലിബാൻ നിഷേധിച്ചു. ദിവസങ്ങൾക്കകം അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സൈനിക നീക്കം തുടങ്ങി. പക്ഷേ, ലാദനെ പിടികൂടാൻ ആയില്ല. ഒടുവിൽ, അമേരിക്കയുടെ പ്രിയപ്പെട്ട സഖ്യകക്ഷിയായിരുന്ന പാകിസ്താന്റെ മണ്ണിൽ വച്ച് 2011 മെയ് 2 ന് ആണ് അമേരിക്ക ബിൻ ലാദനെ കൊല ചെയ്യുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20-ാം വാർഷികം എത്തുമ്പോൾ, അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടെ സൈനിക പിൻമാറ്റവും പൂർത്തിയായിക്കഴിഞ്ഞു. താലിബാന് അധികാരത്തിൽ തിരിച്ചെത്താൻ അവസരമൊരുക്കിക്കൊണ്ടായിരുന്നു ഈ പിൻമാറ്റം എന്ന കടുത്ത വിമർശനവും ബാക്കി നിൽക്കുന്നു. അപ്പോഴും, അൽ ഖ്വായ്ദയെ അടിമുടി നശിപ്പിക്കാനോ അവർ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാനോ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications