ലോക മലയാളി സമ്മേളനം ജര്‍മ്മനിയില്‍
കൊച്ചി : മൂന്നാം ലോക മലയാളി സമ്മേളനം ജര്‍മനിയിലെ ഡിംഗ്ഡെനില്‍ ആഗസ്റ് 21 ന് ആരംഭിക്കും.
ലോക മലയാളി കൗണ്‍സിലും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് മലയാളി സമ്മേളനവും ബിസനസ് സമ്മേളനവും സംഘടിപ്പിക്കുന്നത്. ആഗസ്റ് 25 വരെ സമ്മേളനം നീണ്ടു നില്‍ക്കും.
28 രാജ്യങ്ങളിലെ പ്രവാസി മലയാളി സംഘടനകളുടെ പ്ര്രതിനിധികള്‍ക്കു പുറമെ നാലു കേരള മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ലോക മലയാളി കൗണ്‍സിലിന്റെ യൂറോപ്യന്‍ വിഭാഗം പ്രസിഡന്റ് ജോളി തടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് വേള്‍ഡ് ഇന്ത്യാ ചേമ്പര്‍ ഓഫ് കോമേഴ്സ് രൂപീകരിക്കുന്ന കാര്യം സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഓരോ മാതൃകാ ഗ്രാമം സ്ഥാപിക്കാന്‍ ലോക മലയാളി കൗണ്‍സിലിന് പദ്ധതി തയ്യാറാക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട്, ജില്ലകളില്‍ ഇപ്പോള്‍ തന്നെ പദ്ധതി തുടങ്ങിയിട്ടുണ്ട്. സഞ്ചരിക്കുന്ന ആരോഗ്യ കേന്ദ്രം, പാവപ്പെട്ട വൃദ്ധര്‍ക്കായി അത്യാധുനിക സൗകര്യങ്ങളുളള ആംബുലന്‍സ് എന്നിവയും ലോക മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.