ഗോത്രവീര്യത്തിന്റെ തലപ്പൊക്കമുളള നായകൻ, ആരായിരുന്നു ബിർസാ മുണ്ട?
രാജ്യത്തിന്റെ ഗോത്രാഭിമാന നക്ഷത്രമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശേഷിപ്പിച്ച ബിർസാ മുണ്ട യഥാർത്ഥത്തിൽ ആരാണ്? എന്താണ്? അധികം പേർക്ക് അറിയില്ല. കാരണം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര തിളക്കത്തിൽ രേഖപ്പെടുത്തിയിട്ടില്ല ഗോത്രവർഗവിഭാഗങ്ങളുടെ പോരാട്ടക്കഥ. അതു തന്നെ. വീര്യമേറുന്ന ആ കഥകളിലെ തലപ്പൊക്കമുള്ള നായകനാണ് ബിർസ മുണ്ട.
ഇന്ന് ഝാർഖണ്ഡിന്റെ ഭാഗമായ ഉളിഹത്ത് ഗ്രാമത്തിലാണ് നൂറ്റമ്പത് വർഷം മുമ്പ്, 1875ൽ ബിർസ മുണ്ട ജനിക്കുന്നത്. ദുര മൂത്ത ബ്രിട്ടീഷുകാർ കാടിന്റെയും കാടിന്റെ മക്കളുടെയും ജനിതകഘടനയിലും ശൈലിയിലും ജീവിതത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഗോത്ര വർഗക്കാരുടെ സ്വന്തം കാർഷിക സമ്പ്രദായമായിരുന്ന ഖുന്ത് കട്ടി മാറ്റി സെമീന്ദാരി ഭരണം കൊണ്ടുവന്നതും ഗോത്രജീവിത ശീലങ്ങൾ തകിടം മറിച്ചതും പലിശക്കാരും ജന്മിമാരും വല്യ ആൾക്കാരായി എത്തിയതും ഒക്കെ ഇതിൽ ചിലത് മാത്രം. പരാതികളും പ്രതിഷേധങ്ങളും എവിടെയുമെത്തിയില്ല. ഭൂമിയുടെ സ്വന്തം അവകാശികളായിരുന്ന ഗോത്രവർഗക്കാർ കാശും അധികാരവും ഉള്ളവന് വേണ്ടി പണിയെടുക്കുന്ന കൂലിത്തൊഴിലാളികൾ മാത്രമായി. സ്വന്തം കൂട്ടരുടെ ഈ പതനത്തിനൊപ്പമാണ് ബിർസ വളർന്നത്. കുഞ്ഞായപ്പോൾ ഉള്ളിൽ വീണ തീക്കനൽ വിടാതെ ഊതിയൂതി നിലനിർത്തിക്കൊണ്ട്. കുറച്ച് നാളിപ്പുറം ആദിവാസികൾ ഒന്നിച്ചു ചേർന്നുള്ള വിപ്ലവത്തിന്റെ നാന്ദിയും ആ തീക്കനലുകളിൽ നിന്നായിരുന്നു.

നിലനിൽപിനായുള്ള ആദിവാസി ഗോത്രജനതയുടെ പോരാട്ടത്തിന് ആദ്യമായി നേതൃത്വം വഹിച്ച് അമ്പും വില്ലും കയ്യിലേന്തുമ്പോൾ ബിർസക്ക് പ്രായം 19. ബ്രിട്ടീഷ് ഇന്ത്യ സർക്കാർ പാസാക്കിയ വനനിയമത്തെ എതിർക്കാനായിരുന്നു അത്. ആദിവാസി ജനതയുടെ തനതായ ജീവിതരീതിയും സംസ്കൃതിയും എല്ലാം ഇല്ലായ്മ ചെയ്യാൻ പോന്ന നിയമമായിരുന്നു അത്. ആദിവാസികളോട് അധിക്ഷേപകരമായി സംസാരിച്ചതിന്റെ പേരിൽ മൂന്നാംഫോറത്തിൽ വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ച ബിർസക്ക് സ്വന്തം ജനതയുടെ സ്വത്വബോധം അത്രമേൽ പ്രധാനമായിരുന്നു. സ്വാഭിമാനമായിരുന്നു.
"അബുവാ രാജ് സ്തേ ജാനാ, മഹാറാണി രാജ് താണ്ടു ജാനാ" (മഹാറാണിയുടെ ഭരണം അവസാനിക്കട്ടെ, നമ്മുടെ ഭരണം പുനഃസ്ഥാപിക്കട്ടെ). ഇതായിരുന്നു ബിർസയുടെ ആഹ്വാനം . പിന്നാലെ ഉൽഗുലാൻ അഥവാ സായുധപ്രക്ഷോഭം. കരമടക്കൽ നിർത്തിവെച്ചുള്ള പ്രതിഷേധവും. അധികാരികളുടെ കണ്ണിൽ കരടായതോടെ അറസ്റ്റിലായി. രണ്ട് വർഷത്തെ തടവിന് ശേഷവും ബിർസ വെറുതെയിരുന്നില്ല. പുറത്തിറങ്ങി വഴി പ്രഖ്യാപിച്ചത് പോരാട്ടം തുടരുമെന്ന് . ആയിരക്കണക്കിന് ആദിവാസി യുവാക്കൾ ഒപ്പമുണ്ടെന്ന് അറിയിച്ചു. ജംഗിൾ രാജ് എന്ന മുദ്രാവാക്യം വനപ്രദേശങ്ങളിൽ അലയടിച്ചു. അവർ കൊടുത്ത മുന്നറിയിപ്പ് അധികാരികൾ ചിരിച്ച് തള്ളി. ആ ചിരി പക്ഷേ അധികം നീണ്ടുനിന്നില്ല. പൊലീസ് സ്റ്റേഷനുകളും പള്ളികളും ഒക്കെ ആക്രമിക്കപ്പെട്ടപ്പോൾ, ഒളിപ്പോരിന്റെ കാർക്കശ്യം അനുഭവിച്ചറിഞ്ഞപ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടു. 1900പിറന്നപ്പോൾ ബ്രിട്ടീഷ് സേന സർവ സന്നാഹങ്ങളുമായി രണ്ടും കൽപിച്ചെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയുള്ള ഗ്രാമങ്ങളിൽ കണ്ണിൽ ചോരയില്ലാതെ തേർവാഴ്ച. നൂറുകണക്കിനാളുകൾ മരിച്ചു. ബിർസയും കൂട്ടാളികളും അറസ്റ്റിലായി. ജയിലിലായിരിക്കെ ബിർസ മരിച്ചു. 1900 ജൂൺ ഒന്പതിന്. കോളറ ബാധിച്ചെന്ന് അറിയിപ്പ്. അത് വിശ്വസിക്കാൻ കൂട്ടാക്കാത്ത കൂട്ടാളികൾക്കും അവരുടെ പിൻമുറക്കാർക്കും ബിർസ നേതാവായി, വിപ്ലവത്തിന്റെ പര്യായമായി. പാടിനടക്കാനുള്ള ധീരവീരഗാനമായി.
ആ പോരാട്ടത്തിനുള്ള അംഗീകാരമെന്നോണം ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ബിർസാ മുണ്ടയുടെ ചിത്രമുണ്ട്. ഇപ്പോഴിതാ നൂറ്റമ്പതാം ജന്മവാർഷികത്തിൽ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നു. പഴയ ആന്ധ്രയിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കായി കൊമരം ഭീമും അല്ലൂരി സീതാരാമ രാജുവും നടത്തിയ പോരാട്ടങ്ങൾ ആർആർആർ എന്ന സിനിമയിലൂടെ (സിനിമയുടെ എല്ലാ കൂട്ടിച്ചേർക്കലുകളും ചരിത്രത്തോട് പൂർണമായി സത്യസന്ധത പാലിക്കുന്നതിനുള്ള പരിമിതികളും കണക്കിലെടുത്ത് തന്നെ) കുറേ പേരെങ്കിലും അറിഞ്ഞു. ഇതൊക്കെ മതിയോ? കാരണം ഗോത്രവിഭാഗക്കാരുടെ പോരാട്ടക്കഥകൾക്ക് ചരിത്രത്തിൽ വലിയ തിളക്കമില്ല. പ്രാധാന്യവും. ആ തിരിച്ചറിവാണ് ബിർസ മുണ്ടക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന് കെണി ഒരുക്കി; ഇനി പെട്രോ യുവാന് വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications