കുട്ടികളിൽ ഉണ്ടാകുന്ന സ്ട്രോക്ക്, അറിയാം ലക്ഷണങ്ങളും ചികിത്സയും
ഡോ. പാർത്ഥസാരിഥി
കൺസൾട്ടന്റ് - ന്യൂറോളജി വിഭാഗം
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, അങ്കമാലി
തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതുകൊണ്ടോ, ആവശ്യത്തിന് രക്തം ലഭിക്കാത്തതുകൊണ്ടോ ഉണ്ടാകുന്ന തലച്ചോറിന് ക്ഷതം സംഭവിക്കുകയോ അല്ലെങ്കിൽ പ്രവർത്തനം പെട്ടെന്ന് നിലച്ചുപോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. അഥവാ ബ്രെയിൻ അറ്റാക്ക്. തലച്ചോറിലെ കോശങ്ങൾക്ക്പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തുന്നത് രക്തത്തിലൂടെ ആണ് .ആവശ്യത്തിന് രക്തം ഏത്താതാകുമ്പോൾ കോശങ്ങളുടെ പ്രവർത്തനം നശിച്ചു പോകുകയും ചെയ്യും.
കുട്ടികളിലെ സ്ട്രോക്ക്
മുതിർന്നവരിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് പലപ്പോഴും കുട്ടികളിൽ സ്ട്രോക്ക് ഉണ്ടാകുന്നത്. ഇത് മൂലം രോഗനിർണയം പലപ്പോഴും വൈകാൻ സാധ്യത ഉണ്ട്. മാത്രമല്ല മുതിർന്നവരിൽ കാണുന്ന സ്ട്രോക്കിന്റെ കാരണങ്ങൾ അല്ല കുട്ടികളിൽ സ്ട്രോക് ഉണ്ടാക്കുന്നത് . ഉദാഹരണം മുതിർന്നവരിൽ സ്ട്രോക്ക് വരാനുള്ള കാരണമായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ കൂടിയ അവസ്ഥ എന്നിവ കുട്ടികളിൽ കാണാറില്ല. മാത്രവുമല്ല കുട്ടികളിൽ സ്ട്രോക്ക് കണ്ടുപിടിച്ചു കഴിഞ്ഞാൽ അതിനു മുതിർന്നവരിൽ കൊടുക്കുന്ന പല മരുന്നും കുട്ടികളിൽ കൊടുക്കാൻ മതിയായ പഠനങ്ങൾ ഇല്ല. ഈ കാരങ്ങളാൽ കുട്ടികളിലുള്ള സ്ട്രോക്ക് ചികിത്സിക്കാൻ പലപ്പോഴും പ്രയാസമായിരിക്കും.
കുട്ടികളിലെ സ്ട്രോക്കിനെ രണ്ടായി തരo തിരിക്കാം. ഒന്ന് ജനന സമയത്തും അതിനോട് ചേർന്ന ദിവസങ്ങളിലും ഉണ്ടാകുന്ന സ്ട്രോക്ക്. (28 ദിവസം വരെ). രണ്ടാമത്തേത് 28 ദിവസം കഴിഞ്ഞു ഉണ്ടാകുന്നവയാണ്.
1. ജനന സമയത്തും അതിനോട് ചേർന്ന ദിവസങ്ങളിലും ഉണ്ടാകുന്ന സ്ട്രോക്ക്
3500 കുട്ടികൾ ജനിക്കുമ്പോൾ ഒരു കുട്ടിക് ജനന സമയത്ത് സ്ട്രോക്ക് വരാൻ സാധ്യത ഉണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന മിക്ക സ്ട്രോക്കും ആദ്യത്ത 28 ദിവസങ്ങൾക്കുള്ളിൽ ആണ് സംഭവിക്കുന്നത്.
ലക്ഷണങ്ങൾ: നവജാത ശിശുവിന് ഉണ്ടാകുന്ന അപസ്മാരം, ബോധക്കുറവ്, ഒരു വശത്തെ കൈകാലുകൾ ചലിക്കാതിരിക്കുക, പാൽ കുടിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങളാകാം.
രോഗനിർണയം: നവജാതശിശുവിനെ ഒരു പീഡിയാട്രീഷ്യൻ അല്ലെങ്കിൽ നിയോനാറ്റോളജിസ്റ് പരിശോധിച്ച ശേഷം ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ കൃത്യമായ രോഗനിർണയം നടത്തുവാൻ സാധിക്കും. പലപ്പോഴും നവജാത ശിശുവിൽ ഉണ്ടായ സ്ട്രോക്ക് പല മാസങ്ങൾക്ക് ശേഷം ആയിരിക്കും കണ്ടുപിടിക്കുക. വളർന്നു വരുന്ന ശിശുവിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ മാതാപിതാക്കളെ പീഡിയാട്രീഷ്യന്റെ/ ന്യൂറോളജിസ്റ്റിന്റെ അടുത്ത് എത്തിക്കുന്നു. ഈ സമയത്ത് നടത്തുന്ന പരിശോധനയിൽ സ്ട്രോക്ക് ആണെന്ന് തിരിച്ചറിയുന്നു.

നവജാതശിശുവിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള കാരണങ്ങൾ
1. കുഞ്ഞിന് ഗര്‍ഭാശയത്തില്‍ സുരക്ഷിതത്ത്വം ഉറപ്പാക്കുന്ന അംനിയോട്ടിക്ക് ദ്രവം വേണ്ടതിലും കുറയുമ്പോൾ ശിശുവിന് സ്ട്രോക്ക് ഉണ്ടാകാം
2. യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്ക് കയറുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയുടെ ഫലമായാണ് കോറിയോഅമ്നിയോണിറ്റിസ് (choreoamnionitis) ഉണ്ടാകുന്നത്, ഇതുമൂലം ശിശുവിന് സ്ട്രോക്ക് ഉണ്ടാകാം
3. പ്രസവം ആരംഭിക്കുന്നതിന് മുമ്പ് അമ്നിയോട്ടിക് സഞ്ചി പൊട്ടി വെള്ളം പുറത്തുവരുന്നതും (P R O M )സ്ട്രോക്കിന്റെ കാരണമാണ്
നവജാതശിശുവിൽ ജന്മനാ ഉണ്ടാകുന്ന ഹൃദയത്തിന്റെ അസുഖങ്ങൾ, അണുബാധ , രക്തത്തിന്റെ മാറ്റങ്ങൾ, പ്രസവിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം എന്നിവ ശിശുവിന് സ്ട്രോക്ക് ഉണ്ടാക്കാൻ സാധ്യത ഉണ്ട്. സ്ട്രോക്ക് രണ്ട് തരം ഉണ്ട്. രക്തയോട്ടം നിന്ന് ഉണ്ടാകുന്നവയെ ഇസ്കീമിക് എന്നും, രക്തം രക്തക്കുഴലിൽ നിന്നും പുറത്തു വന്നു കോശങ്ങളെ നശിപ്പിക്കുന്നത് ഹെമറേജിക് എന്നും പറയുന്നു. മാസം തികയാതെയുള്ള ജനനം (അകാല ജനനം) ഹെമറേജിക് സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു കാരണം ആണ്.
2. ജനിച്ചു 28 ദിവസം കഴിഞ്ഞു ഉണ്ടാകുന്ന സ്ട്രോക്ക്
രക്തകുഴലിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ കാരണം അവ ചുരുങ്ങി പോകുന്നു. ഇത് മൂലം രക്തയോട്ടം കുറഞ്ഞു സ്ട്രോക്ക് ഉണ്ടാകുന്നു. ചിലപ്പോൾ രക്തകുഴലിന്റെ ബലം കുറഞ്ഞ അവസ്ഥ ഉണ്ടാകാം. അപ്പോൾ രക്തസമ്മർദം കാരണം അവ പൊട്ടുകയോ രക്തകുഴലിന്റെ ഭിത്തി കീറി പോകുകയോ ചെയ്യാം . ഇതു മൂലം സ്ട്രോക്ക് വരാം
മുതിർന്ന കുട്ടികളിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പെട്ടെന്നു കണ്ടുപിടിക്കാൻ സാധിക്കും, ഉദാ: ഒരു വശം പെട്ടെന്ന് തളരുക, സംസാരിക്കാൻ പറ്റാതിരിക്കുക നടക്കുമ്പോൾ വേച്ചു പോകുക , കാഴ്ച നഷ്ടപ്പെടുക എന്നിവയാണ് സാധാരണ രോഗലക്ഷങ്ങൾ. അസഹനീയമായ തലവേദന സ്ട്രോക്കിന്റെ ലക്ഷണമായിരിക്കാം. കുട്ടികളിൽ ഉണ്ടാകുന്ന അപസ്മാരം സ്ട്രോക്കിന്റെ ഒരു പ്രധാന ലക്ഷണമായിരിക്കാം.
സിക്കിൽ സെൽ അനീമിയ , ഹീമോഫിലിയ , മോയ മോയ ഡിസീസ് , എന്നിവ സ്ട്രോക്കിന് കാരണമാകുന്ന ചില അസുഖങ്ങൾ ആണ്. മറ്റു പല അസുഖങ്ങളും സ്ട്രോക്ക് പോലെ ലക്ഷണങ്ങൾ കാണിക്കാം. ഉദാ: ബ്രെയിൻ ട്യൂമർ, നേർവിന്റെ കോട്ടിങ് പോകുന്ന അവസ്ഥ ( ടീമെയിലിനേഷൻ ), ബ്രെയിൻ ഇൻഫെക്ഷൻ , ചില പ്രത്യേക തരം മൈഗ്രൈൻ എന്നിവ.
ചികിത്സ: ചില പ്രത്യേക രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ കൃത്യ സമയത്ത് കൊടുക്കുകയാണെങ്കിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താം. എന്നാൽ പലപ്പോഴും കുട്ടികൾ ആശുപത്രിയിൽ എത്തുന്നത് വൈകിയായിരിക്കും. മാത്രമല്ല എല്ലാ സ്ട്രോക്കിനും ഇതു കൊടുക്കാൻ സാധിക്കില്ല.
സ്ട്രോക്കിന്റെ കാരണം കണ്ടുപിടിച്ചു അതിനെ ചികിത്സിക്കുന്നത് വളരെ പ്രധാനമാണ്. ഉദാ : സികിൽ സെൽ അനീമിയ കണ്ടു പിടിച്ചു അതിനുള്ള ചികിത്സ കൊടുത്താൽ ഭാവിയിൽ സ്ട്രോക്ക് വരാതെ സഹായിക്കും. അതുപോലെ ഹീമോഫിലിയ ചികിത്സിച്ചാൽ രക്തം തലച്ചോറിൽ നിന്ന് പൊട്ടി പുറത്തുവരുന്നത് തടയാൻ സാധിക്കും.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications