സ്വര്‍ണത്തെ സഹായിച്ച് ഡോളര്‍... പാരയായി രൂപ; പ്രവാസികള്‍ക്ക് ചാകര, ഇത് അതുല്യ അവസരം
ദുബായ്: സ്വര്‍ണവില കേരളത്തില്‍ ഇന്ന് കുറയുകയാണ് ചെയ്തത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. ഈ രണ്ട് മാറ്റങ്ങള്‍ക്കും കാരണമായത് ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനമാണ്. സ്വര്‍ണം വാങ്ങാനിക്കുന്നവര്ക്ക് വലിയ സന്തോഷം നല്‍കുന്നതാണ് വില കുറയുമെന്ന വാര്‍ത്തകള്‍. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് അവര്‍ക്ക് അത്ര സന്തോഷം നല്‍കില്ല.
രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് സന്തോഷം നല്‍കും. നാട്ടിലേക്ക് പണമയക്കാന്‍ നോക്കുന്ന വേളയില്‍ രൂപയുടെ മൂല്യം എത്രയാണ് എന്ന് പരിശോധിക്കുക പ്രവാസികളുടെ പതിവ് രീതിയാണ്. രൂപ മൂല്യം കുറയുന്നതാണ് അവര്‍ക്കിഷ്ടം. കാരണം അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വര്‍ധിക്കും. സ്വര്‍ണവും രൂപയും ഡോളറുമെല്ലാം ചേരുന്ന വിപണിയിലെ മാറ്റങ്ങള്‍ രസകരമാണ്.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് എട്ട് പൈസ ഇടിയുകയാണ് ചെയ്തത്. ഒരു ഡോളര്‍ കിട്ടണമെങ്കില്‍ ഇന്ന് 82.76 രൂപ നല്‍കണം എന്ന് ചുരുക്കം. ഒരു ദിര്‍ഹം കിട്ടണമെങ്കില്‍ നല്‍കേണ്ടത് 22.55 രൂപയാണ്. ബുധനാഴ്ചത്തെ വ്യാപാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ മൂല്യമിടിയുകയാണ് ചെയ്തത്. ഡോളര്‍ മൂല്യം കൂടിയതാണ് ഇതിനെല്ലാം കാരണം.
അമേരിക്കന്‍ ഡോളറിന് ഇന്ന് സംഭവിച്ച മാറ്റം വിപണിയെ മൊത്തം ഇളക്കിയിട്ടുണ്ട്. ഡോളര്‍ ഇന്‍ഡക്സ് 104 ആയി ഉയര്‍ന്നു. നേരത്തെ 103 ആയിരുന്നു. ഡോളര്‍ മൂല്യം കൂടിയതോടെ ഡോളറുമായി മല്‍സരിക്കുന്ന മറ്റ് ആറ് കറന്‍സികളുടെ വാങ്ങല്‍ ശേഷി കുറഞ്ഞു. ഇത് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ സന്തോഷം നല്കുന്നതാണിത്.
ഡോളര്‍ മൂല്യം കൂടുമ്പോള്‍ നിക്ഷേപകര്‍ സ്വാഭാവികമായും ഡോളറിലേക്ക് തിരിയും. സ്വര്‍ണത്തെ കൈവിടുകയും ചെയ്യും. ചൈനീസ് കറന്‍സിയായ യുവാനും ഇന്ന് മൂല്യം ഇടിയുകയാണ് ചെയ്തത്. അതേസമയം, എണ്ണവില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 78.32 ഡോളര്‍ ആണ് ഏറ്റവും പുതിയ വില. ബോംബെ ഓഹരി വിപണി 27 ശതമാനവും ദേശീയ ഓഹരി വിപണി 5.9 ശതമാനവും താഴുകയും ചെയ്തു.
ഡോളറിന് മൂല്യം കുറയുന്നത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടമാണ്. എന്നാല്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞാല്‍ ഈ നേട്ടം വേണ്ടവിധം ആസ്വദിക്കാനാകില്ല. ആഭ്യന്തര വിപണിയില്‍ തിരിച്ചടി കിട്ടും. മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഇതിന്റെ ഫലം ഉപഭോക്താവാണ് അനുഭവിക്കേണ്ടി വരിക. പ്രത്യേകിച്ച് ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് വില ഉയരുന്ന സാഹചര്യം വരും.
രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് വലിയ നേട്ടമാണ്. രണ്ട് തരത്തിലാണ് അവര്‍ക്ക് നേട്ടമാകുക. അവരുടെ അധ്വാനത്തിന് മൂല്യം കൂടും. ഉയര്‍ന്ന സംഖ്യ നാട്ടിലേക്ക് അയക്കാന്‍ സാധിക്കും. മാത്രമല്ല, വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങുന്ന പ്രവാസികള്‍ക്ക് ലാഭം കൊയ്യാം. രൂപയുടെ മൂല്യം ഒരു പരിധി വിട്ടാല്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരും. ഈ സാഹചര്യം ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടും.
-
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ!












Click it and Unblock the Notifications