സൗദി അറേബ്യ കൂടുതല്‍ പ്രവാസി സൗഹൃദത്തിലേക്കോ? തൊഴില്‍ വിസയില്‍ പുതിയ മാറ്റങ്ങള്‍
മലയാളികളെ സംബന്ധിച്ച് ഗള്‍ഫ് പ്രവാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ട് തന്നെ വിദേശികളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ എടുക്കുന്ന ഏതൊരു തീരുമാനവും മലയാളി പ്രവാസികളെ സംബന്ധിച്ചും നിർണ്ണായകമാണ്. അത്തരത്തില്‍ സൗദി അറേബ്യന്‍ സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയൊരു തീരുമാനം പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമായി മാറിയിരിക്കുകയാണ്.
താൽക്കാലിക ലേബർ വിസകൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾക്ക് സൗദി സർക്കാർ അംഗീകാരം നല്‍കിയിരിക്കുകയാണ്. പുതിയ നിർദേശം രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ അനുഗ്രഹമായി മാറുമെന്നതാണ് ശ്രദ്ധേയം. ഹജ്ജ്-ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട താൽക്കാലിക തൊഴിൽ വിസകൾ ഉൾക്കൊള്ളുന്ന നിയമങ്ങളാണ് ചൊവ്വാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അംഗീകരിച്ചതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

തൊഴിൽ വിപണിയെ കൂടുതൽ ആകർഷകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം സൗദി അറേബ്യ നടപ്പിലാക്കിയിരിക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് താൽക്കാലിക വിസകൾ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് മികച്ച സൗകര്യം ഒരുക്കുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഉംറ സീസണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്ക് വലിയ പ്രധാന്യം നല്‍കുന്നതാണ് പുതിയ ചട്ടങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇസ്ലാമിക കലണ്ടറിലെ എട്ടാം മാസമായ ശഅബാൻ 15 മുതൽ ഇസ്ലാമിക വർഷത്തിൻ്റെ ആരംഭം കുറിക്കുന്ന മുഹറം മാസാവസാനം വരെ ഈ ക്രമീകരണത്തിന്റെ കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ട്.
സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ തീരുമാനം. രണ്ട് കക്ഷികളും ഒപ്പിട്ട ഒരു തൊഴില്‍ കരാർ വേണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. വിദേശത്തുള്ള സൗദി എമ്പസികള്‍ വിസ അനുവദിക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വേണമെന്ന വ്യവസ്ഥയുമുണ്ട്.
താൽകാലിക വിസകളുടെ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. ഭേദഗതികൾ അംഗീകാരം ലഭിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സൗദി സർക്കാർ വിവിധ തരത്തിലുള്ള നിയമങ്ങള്‍ക്കും ഓഗസ്റ്റില്‍ സർക്കാർ തുടക്കം കുറിച്ചിരുന്നു.
പുതിയ നിയമ പ്രകാരം ഒരു തൊഴിലാളി ജോലി അവസാനിപ്പിക്കുകയാണെങ്കില്‍ 30 ദിവസത്തെ നോട്ടീസ് പിരീയഡ് ബാധകരമായിരിക്കും. കമ്പനിയാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെങ്കില്‍ നോട്ടീസ് പീരിയഡിന്റെ കാലാവധി 60 ദിവസമായിരിക്കുമെന്നും നിയമം അനുശാസിക്കുന്നു.
സ്പോൺസർഷിപ്പ് സംവിധാനം വലിയ തോതില്‍ മെച്ചപ്പെടുത്തുന്നത് അടക്കമുള്ള പരിഷ്കാരങ്ങള്‍ 2020 ലാണ് സൗദി അറേബ്യ നടപ്പിലാക്കുന്നത്. ഈ പരിഷ്കരണങ്ങള്‍ തൊഴിൽ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ്, റീ എൻട്രി വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തു.
-
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു












Click it and Unblock the Notifications