എഐ ഡീപ്ഫേക്ക് ഇനി ഡെന്മാര്ക്കില് ചിലവാകില്ല; മുഖത്തിനും ശരീരത്തിനും പകര്‍പ്പവകാശം നല്കാന് നീക്കം
നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഇന്നത്തെ കാലത്ത് പലരും നേരിടുന്ന വലിയ പ്രശ്നമാണ്. സെലിബ്രിറ്റികളാണ് കൂടുതലും ഡീപ് ഫേക്ക് വീഡിയോകളുടെ ഇരയാകുന്നത്. നടി രശ്മിക മന്ദാന, സച്ചിന്, കാജോള്‍, കത്രീന കൈഫ് തുടങ്ങി അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ വരെ ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയായിട്ടുണ്ട്.
ഒരിക്കലും ഫേക്ക് ആണെന്ന് തോന്നാത്തവിധം ചലനങ്ങളും സംഭാഷണങ്ങളും കിറുകൃത്യമായാണ് ഇത് നിര്‍മിച്ചെടുക്കുന്നത്. പലവിധ പ്രചാരണങ്ങള്‍ക്കു പോലും ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഉപയോഗിക്കാറുണ്ട്. പലരും ഇതിനെതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലെയുള്ളവര്‍ ഡീപ് ഫേക്ക് ചിത്രങ്ങള്‍ തന്െ പ്രചാരണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. മാര്‍പാപ്പയുടെ വേഷത്തിലുള്ള തന്റെ ഡീപ് ഫേക്ക് ചിത്രം ട്രംപ് തന്നെ തന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ക്കും ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തങ്ങള്‍ പറയാത്തതും പ്രവര്‍ത്തിക്കാത്തതുമായ കാര്യങ്ങളാണ് ഡീപ് ഫേക്ക് വീഡിയോകളിലൂടെ പുറത്തുവരുന്നത്.
സൈബര്‍ ലോകത്ത് ഇപ്പോള്‍ വലിയ വെല്ലുവിളിയായി അതിവേഗം പടരുന്ന ഡീപ് ഫേക്ക് വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയാണ് യൂറോപ്യന്‍ രാജ്യമായ ഡെന്മാര്ക്ക് ഒരുങ്ങുന്നത്. ഇതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ് ഡെന്മാര്ക്ക്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നിര്‍മിച്ച ഡീപ്ഫേക്ക് ദൃശ്യങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നതു തടയാന്‍ സ്വന്തം ശരീരത്തിനും മുഖത്തിനും ശബ്ദത്തിനും വ്യക്തികള്‍ക്ക് പേറ്റന്റ് നല്‍കാനാണ് ഡെന്മാര്ക്ക് ഭരണകൂടത്തിന്റെ നീക്കം. ഇതിനായി പകര്‍പ്പവകാശ നിയമം ഭേദഗതി ചെയ്യുമെന്ന് ഡാനിഷ് സര്‍ക്കാര്‍ പറഞ്ഞു.
യൂറോപ്പില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നിയമം വരുന്നത്. പുതിയ നിയമപ്രകാരം ഒരു വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കുന്നത് നിയമപ്രകാരം കുറ്റകരമാകും. സാധാരണക്കാരുടെ ഉള്‍പ്പെടെ സ്വകാര്യത സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
എല്ലാവര്ക്കും സ്വന്തം ശരീരത്തിലും ശബ്ദത്തിലും മുഖത്തിലും അവകാശമുണ്ടെന്ന സന്ദേശം നല്കുന്ന ബില്ലാണ് കൊണ്ടുവരുന്നതെന്ന് ഡാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിന് അംഗീകാരമാകുന്നതോടെ തങ്ങളുടെ അനുമതിയില്ലാതെ ഓണ്‍ലൈനില്‍ പങ്കുവെച്ചിരിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങള്‍ക്കും ഉണ്ടാകും. കലാപ്രവര്‍ത്തകരുടെ ഡിജിറ്റലായുണ്ടാക്കിയ അവതരണങ്ങള്‍ക്കും ഇതു ബാധകമാണ്. അതേസമയം, ഹാസ്യാനുകരണങ്ങള്‍, ആക്ഷേപ ഹാസ്യം എന്നിവയെ പുതിയ ചട്ടങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications