നിങ്ങള്‍ ഈ തീയതികളിലാണോ ജനിച്ചത്; ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം
ജ്യോതിഷ ശാസ്ത്രത്തില്‍ ഒരു വ്യക്തി ജനിച്ച തീയതി വളരെ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ ജനന തീയതി വച്ച് പറയാന്‍ സാധിക്കുമെന്നാണ് സംഖ്യാ ശാസ്ത്രത്തില്‍ പറയുന്നത്. മനുഷ്യന്റെ സ്വഭാവം എങ്ങനെയാണെന്ന് ന്യൂമറോളജിയിലൂടെ കണ്ടെത്താന്‍ സാധിക്കും.
നിങ്ങളുടെ ഭാവി കാര്യങ്ങള്‍ സംഖ്യാശാസ്ത്രത്തിലൂടെയും അറിയാന്‍ സാധിക്കുമെന്നതാണ് മറ്റൊരു കാര്യം. അത് എങ്ങനെയാണെന്ന് അറിയുമോ? ന്യൂമറോളജിയില്‍ റാഡിക്‌സിനെ അടിസ്ഥാനത്തിലാണ് എല്ലാ പ്രവചനങ്ങളും നടത്തുന്നത്.
റാഡിക്‌സ് 3
എങ്ങനെയാണ് റാഡിക്‌സ് കണ്ടെത്തുന്നത് എന്ന് ആദ്യം പരിശോധിക്കാം. ഒരു വ്യക്തിയുടെ ജനനതീയതി 12 ആണെങ്കില്‍, 1 + 2= 3. ആ വ്യക്തിയുടെ റാഡിക്‌സ് മൂന്ന് ആയിരിക്കും. ഈ ദിനത്തില്‍ ജനിച്ചവരുടെ സ്വഭാവവും ഭാവിയും നോക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഇനി സന്തോഷകരമായ ദാമ്പത്യം ജീവിതം ഇല്ലാത്ത റാഡിക്‌സ് നമ്പറുള്‍ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം. വിവാഹത്തിന് ശേഷം ഇവര്‍ക്ക് ധാരാലം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ഇത്തരം റാഡിക്‌സിലുള്ളവര്‍ മൃദു ഹൃദയമുള്ളവരാണ്. ഇവര്‍ തങ്ങളുടെ കാര്യത്തില്‍ കൊടുക്കുന്ന എല്ലാ വിധത്തിലുള്ള ശ്രദ്ധയും മറ്റുള്ളവരുടെ കാര്യത്തിലും നല്‍കും.
ഇവര്‍ക്ക് പങ്കാളിയെക്കുറിച്ച് കരുതലുണ്ടെങ്കിലും ദാമ്പത്യ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവന്നേക്കാം. ഈ റാഡിക്‌സിലുള്ള ആളുകള്‍ ഒന്നുകില്‍ പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ അവര്‍ക്ക് അവരുടെ പങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ കഴിയില്ല. ഈ ആളുകള്‍ക്ക് അവരുടെ വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
അതുകൊണ്ട് തന്നെ അവര്‍ക്ക് ജീവിതത്തില്‍ വലി്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ റാഡിക്‌സിലുള്ളവര്‍ തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എഴുത്തുകാരോ ജ്യോതിഷികളോ ജഡ്ജിമാരോ മെഡിക്കല്‍ പ്രൊഫഷനുകളോ ആണ് സാധാരണയായി ഈ റാഡിക്‌സില്‍ ഉള്‍പ്പെടാറുള്ളത്.