Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പത്തില്‍ കുലുങ്ങും, ഈ 2 കാര്യങ്ങള്‍ ഡിസംബറില്‍ സംഭവിക്കും, ജ്യോതിഷിയുടെ വന്‍ പ്രവചനം

ക്രിക്കറ്റ്-സെലിബ്രിറ്റി പ്രവചനങ്ങള്‍ കൊണ്ട് പ്രശസ്തനായ ജ്യോതിഷിയാണ് സുമിത് ബജാജ്. നേരത്തെ ഇന്ത്യ-പാകിസ്താന്‍ പ്രവചനം അടക്കം വൈറലായിരുന്നു. അദ്ദേഹം വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പുതിയൊരു പ്രവചനമാണ് അതിന് കാരണം. വലിയൊരു അപകടം അടുത്ത മാസം സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. എന്നാല്‍ എവിടെ നടക്കുമെന്ന് ജ്യോതിഷി പറഞ്ഞിട്ടില്ല.

വലിയൊരു ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു. ഭൂകമ്പം അല്ലെങ്കില്‍ സ്‌ഫോടനം, വലിയൊരു അപകടം, വലിയൊരു ഏറ്റുമുട്ടല്‍ എന്നിവ സംഭവിക്കാമെന്നാണ് ഇയാളുടെ പ്രവചനത്തിലുള്ളത്. നിമിഷ നേരം കൊണ്ടാണ് ഈ പ്രവചനം വൈറലായത്. വിമാനാപകടമോ അതല്ലെങ്കില്‍ ട്രെയിന്‍ അപകടമോ സംഭവിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നു. അടുത്ത മാസമാണ് ഈ പറഞ്ഞ ദുരന്തങ്ങളില്‍ ഏതെങ്കിലുമൊന്ന് സംഭവിക്കുക.

astrology-prediction

ഏകദേശം ഡിസംബര്‍ 28നായിരിക്കുമെന്നും സുമിത് ബജാജ് പറയുന്നു. അതേസമയം നിരവധി പേരാണ് എവിടെയായിരിക്കും ഇത് സംഭവിക്കുകയെന്ന് നിരധി പേരാണ് ചോദിച്ചിരിക്കുന്നത്. ഇന്ത്യയിലാണോ ദുരന്തം നടക്കുകയെന്നാണ് ഇവര്‍ ചോദിക്കുന്നത്. അതേസമയം എല്ലാ പ്രവചനവും കൃത്യമായി വന്നതിനാല്‍ സുമിത്തിന് നിരവധി ആരാധകര്‍ ഉണ്ട്. അവര്‍ ഈ പ്രവചനത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. എവിടെയാണെന്ന് പറഞ്ഞാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാമെന്നും ചോദിച്ചവരുണ്ട്.

അതേസമയം പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിലെ സുമിത്തിന്റെ പ്രവചനവും ഇതോടൊപ്പം വൈറലായിരിക്കുകയാണ്. പാകിസ്താന്‍ വിജയിക്കുന്ന കാര്യം സംശയമാണെന്ന് സുമിത് പ്രവചിക്കുന്നു. മത്സരത്തില്‍ സുമിത് പ്രവചിച്ചത് പോലെ മഴ പെയ്തിരിക്കുകയാണ്. കൃത്യം 2.55ന് തന്നെയാണ് മഴയെത്തിയത്. എന്നാല്‍ മത്സരം പൂര്‍ണമായും മഴയെ തുടര്‍ന്ന് തടസ്സപ്പെടില്ലെന്നും സുമിത് ബജാജ് പറയുന്നു.

അതുപോലെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരവും സുമിത് പ്രവചിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മുന്‍തൂക്കമുണ്ടെന്നും, മത്സരത്തില്‍ ഓസീസ് വിജയിക്കുമെന്നും പ്രവചനത്തിലുണ്ട്. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിന്റെ പ്രകടനം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനവും നേരത്തെ വൈറലായിരുന്നു. പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള പ്രകടനം ഇന്ത്യാ സഖ്യം കാഴ്ച്ചവെക്കുമെന്നായിരുന്നു സെപ്റ്റംബറിലെ പ്രവചനം. ബിജെപി-എന്‍ഡിഎ സഖ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഈ സഖ്യത്തിന് സാധിക്കും.

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ സഖ്യത്തില്‍ വിള്ളലുണ്ടാവും. ഒന്നോ രണ്ടോ പാര്‍ട്ടികള്‍ സഖ്യത്തില്‍ നിന്ന് വിട്ടുപോകും. എന്നാലും അവര്‍ മികച്ച രീതിയിലുള്ള മുന്നേറ്റമുണ്ടാക്കും. പക്ഷേ 2024ലെ തെരഞ്ഞെടുപ്പ് അവര്‍ പരാജയപ്പെടും. ഈ സഖ്യത്തിലെ ഏതെങ്കിലും ഒരു നേതാവിന് അപകടമോ മരണമോ സംഭവിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പായിട്ടായിരിക്കും ഇത് സംഭവിക്കുകയെന്നും സുമിത് പറഞ്ഞു. അതേസമയം തന്റെ പ്രവചനം പോലെ ഇന്ത്യ സഖ്യത്തില്‍ വിള്ളലിനുള്ള സാധ്യത പ്രകടമായിട്ടുണ്ടെന്നും സുമിത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+