ജനിച്ച ദിവസം പറയൂ... നിങ്ങളുടെ സ്വഭാവം പറയാം, തിങ്കളെങ്കില്‍ ദയാലുക്കളും അറിവുള്ളവരും...

  • Written By:
Subscribe to Oneindia Malayalam

ജനിച്ച ദിവസവും അയാളുടെ സ്വഭാവവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടത്രെ. ജനിച്ച ദിവസം മാത്രം നോക്കി അയാളുടെ സ്വഭാവവും ഭാവിയുമൊക്കെ പറയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലരും മുടങ്ങാതെ എല്ലാ വര്‍ഷവും ജനനദിവസം കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷിക്കുന്നത്. ജനിച്ച തിയ്യതി ഏതെന്നു ചോദിച്ചാല്‍ ഇവര്‍ കൃത്യമായി പറയും, എന്നാല്‍ ദിവസമേതാണെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുകയും ചെയ്യും. എന്നാല്‍ ജനിച്ച തിയ്യതിക്കും സമയത്തിനും മാത്രമല്ല ദിവസത്തിനും ഒരാളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാവും.

ഓരോ ദിവസത്തിനും ഓരോ ഗ്രഹങ്ങള്‍ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷം പറയുന്നത്. ഉദാഹരണമായി ഞായറാഴ്ച സൂര്യന്റേതാണ്. തിങ്കളാഴ്ച ചന്ദ്രന്റേതും. ചൊവ്വാഴ്ച ചൊവ്വ ഗ്രഹത്തിന്റെ അധീനതയിലാണ്. ബുധനാഴ്ച- ബുധന്‍, വ്യാഴാഴ്ച- വ്യാഴം, വെള്ളിയാഴ്ച-വെള്ളി, ശനിയാഴ്ച- ശനി എന്നിങ്ങനെയാണ് മറ്റുള്ളവ. ഒരു കുഞ്ഞ് സ്വഭാവം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത് ജനിച്ച ദിവസമായിരിക്കും.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ജനിച്ചയാള്‍ മറ്റുള്ളവരോട് ദയ കാണിക്കുന്നവരും സ്വയം പ്രചോദനം നേടി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. വളരെ സൗമ്യമായി മാത്രമേ ഇവര്‍ മറ്റുള്ളവരോട് പെരുമാറുകയുള്ളൂ. സന്തോഷത്തെയും സങ്കടത്തേയും ഒരുപോലെ കാണാനുള്ള മനസ്സ് ഇവര്‍ക്കുണ്ടാവും. സ്കൂള്‍ പഠനകാലത്ത് പഠനത്തെ വെറുക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഭാവിയില്‍ വളരെയധികം അറിവാന്‍ നേടാന്‍ ഇവര്‍ക്കു സാധിക്കും.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ജനിച്ചവര്‍ വലിയ ദേഷ്യക്കാരായിരിക്കും. മറ്റുള്ളവരുമായി എപ്പോഴും തര്‍ക്കിക്കുന്നവരായിരിക്കും ഇവര്‍. ഇതുകാരണം ആരുമായും അധികകാലം നല്ല ബന്ധം പുലര്‍ത്താന്‍ ഇവര്‍ക്കു സാധിക്കില്ല. സുഹുത്തുക്കളുമായി മാത്രമല്ല ബന്ധുക്കളുമായും നാട്ടുകാരുമായിട്ടുമെല്ലാം ഇവര്‍ക്ക് അത്ര നല്ല ബന്ധമല്ല ഉണ്ടാവുക. മാത്രമല്ല വലിയ സ്വാര്‍ഥര്‍ കൂടിയായിരിക്കും ചൊവ്വാഴ്ച ജനിച്ചവര്‍.

ബുധനാഴ്ച

ബുധനാഴ്ച

ആത്മീയ കാര്യങ്ങളോടും വലിയ താല്‍പ്പര്യം കാണിക്കുന്ന തികഞ്ഞ മതവിശ്വാസികളായിരിക്കും ബുധനാഴ്ച ജനിക്കുന്നവര്‍. അമിതമായ ദൈവഭയമുള്ളതിനാല്‍ ഇക്കൂട്ടര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയോ ചിന്തിക്കുകയോ ഇല്ല. ശാന്തരും ദയാലുക്കളുമായ ഇവര്‍ രക്ഷിതാക്കളോട് വളരെയേറെ ബഹുമാനം നല്‍കുന്നവരാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയും പ്ലാനിങുമുള്ള ഇവരെ കബളിപ്പിക്കുക എളുപ്പമല്ല.

 വ്യാഴാഴ്ച

വ്യാഴാഴ്ച

വളരെ ബുദ്ധിശാലികളായിരിക്കും വ്യാഴാഴ്ച ജനിക്കുന്നവര്‍. മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇവര്‍. പ്രതിസന്ധി ഘട്ടങ്ങളെ ബുദ്ധി കൊണ്ട് സമര്‍ഥമായി മറികടക്കാന്‍ പ്രത്യേക മിടുക്ക് തന്നെ ഇവര്‍ക്കുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്നുമെല്ലാം വലിയ സ്‌നേഹവും പിന്തുണയുമാണ് ഇവര്‍ക്കു ലഭിക്കുക. മാത്രമല്ല ഇക്കൂട്ടര്‍ ഭാഗ്യശാലികളുമായിരിക്കും.

 വെള്ളിയാഴ്ച

വെള്ളിയാഴ്ച

എപ്പോഴും പ്രസന്നവദനായിരിക്കും വെള്ളിയാഴ്ച ജനിക്കുന്നവര്‍. ജീവിതത്തില്‍ എല്ലായ്‌പ്പോഴും സന്തോഷവാന്‍മാരായി കാണപ്പെടുന്ന ഇവരെ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എളുപ്പം തിരിച്ചറിയാനാവും. വാക്ചാതുരിയിലൂടെ തനിക്കു ചുറ്റുമുള്ളവരെ സ്വാധീനിക്കാനുള്ള മിടുക്കും ഇവര്‍ക്കുണ്ട്. വലിയ പ്രശ്‌നങ്ങള്‍ പോലും ഇവരെ തളര്‍ത്തില്ല. കാരണം അത്രയേറെ ക്ഷമയോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ വെള്ളിയാഴ്ച ജനിക്കുന്നവര്‍ക്കാവും.

ശനിയാഴ്ച

ശനിയാഴ്ച

കൃഷി, വ്യവസായം, ശാസ്ത്രം എന്നിവയില്‍ വളരെയധികം താല്‍പ്പര്യമുള്ളവരായികിക്കും ശനിയാഴ്ച ജനിക്കുന്നവര്‍. യുവത്വ കാലത്ത് പല പ്രതിസന്ധികളെയും ഇവര്‍ക്കു നേരിടേണ്ടിവരും. എന്നാല്‍ ജീവിതം കൂടുതല്‍ മുന്നോട്ടു പോവുമ്പോള്‍ എല്ലാത്തിനെയും വളരെ ശ്രദ്ധയോടെ ഇവര്‍ നേരിടും. രക്ഷിതാക്കളുമായും ബന്ധുക്കളുമായും അത്ര നല്ല ബന്ധം പുലര്‍ത്താന്‍ ഇവര്‍ക്കു സാധിക്കില്ല.

ഞായറാഴ്ച

ഞായറാഴ്ച

ജീവിതത്തെ വളരെ ലാഘവത്തോടെ നോക്കിക്കാണുന്നവരായിരിക്കും ഇവര്‍. ജീവിതത്തിന്റെ അവസാന കാലങ്ങളിലായിരിക്കും ഇവര്‍ കൂടുതല്‍ ശോഭിക്കുക. വലിയ ഭാഗ്യശാലികളായിരിക്കും ഞായറാഴ്ച ജനിക്കുന്നവര്‍. ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന ഇവര്‍ക്ക് സമൂഹവുമായി അത്ര മികച്ച ബന്ധമുണ്ടാവില്ല. അതുകൊണ്ടു തന്നെ വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഇവര്‍ക്കുണ്ടാവൂ. കല, വിദ്യാഭ്യാസം എന്നിവയില്‍ ജനങ്ങളുടെ അംഗീകാരവും ആദരവും ഇവര്‍ പിടിച്ചുപറ്റും. മതപരമായ കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഇവര്‍ കുടുംബത്തെ എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The 'Day of Your Birth' has been secretly ruling your life!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്