കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലം മറയ്ക്കാത്ത രാഷ്ട്രീയ പ്രതിഭ

  • By Staff
Google Oneindia Malayalam News

1991മുതല്‍ 1996വരെ കോണ്‍ഗ്രസിനെയും ഇന്ത്യയെയും ഭരിച്ച രാഷ്ട്രീയനേതാവെന്നതിനുമുപരിയായി ഒരു ബഹുമുഖപ്രതിഭയായിരുന്നു നരസിംഹറാവു. ഇദ്ദേഹത്തെക്കുറിച്ചു കൂടുതലറിയണമെങ്കില്‍ കാലത്തിന്റെ ഏടുകള്‍ പുറകോട്ടു മറിയ്ക്കണം.

പാമൂലപാര്‍ത്ഥി വെങ്കട നരസിംഹറാവുവെന്ന പി.വി നരസിംഹറാവു ഹൈദരാബാദിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുന്‍പു തന്നെ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. സ്വതന്ത്യ്രാനന്തരം 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്ത നേതാവായി അദ്ദേഹം മാറി. ഇന്ദിരാഗാന്ധി മന്ത്രിസഭയിലും രാജീവ്ഗാന്ധി മന്ത്രിസഭയിലും മന്ത്രിപദവികള്‍ അലങ്കരിച്ച അദ്ദേഹം 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.

പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തെ തേടി അഴിമതി കഥകള്‍ എത്തിയിരുന്നു. ഇതില്‍ പ്രധാനമാണ് ഓഹരി ദല്ലാളായ ഹര്‍ഷദ് മേത്തയില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നത്. വെറും ഒരു എം പിയുടെ ഭൂരിപക്ഷവുമായി പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നരസിഹ റാവു കാലാവധി പൂര്‍ത്തിയാക്കിയത് അതിശയകരമായിരുന്നു. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും അഴിമതി കേസുകള്‍ അദ്ദേഹത്തിന്റെ പിന്നാലേ ഉണ്ടായിരുന്നു. അഴിമതിക്കേസുകള്‍ ഒന്നല്ലാ, മൂന്നാണ് ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടത്. ഇതേത്തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. സെന്റ് കിറ്റ്സ് വ്യാജ രേഖാ കേസ്, ഛാര്‍ഖണ്ഡ് കോഴ കേസ്, ലാലുഭായ് പാഠക് വഞ്ചനാകേസ് എന്നിവ അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കരിനിഴല്‍ വീഴ്ത്തി. കോണ്‍ഗ്രസിനെ മുഴുവന്‍ ഈ അഴിമതിക്കഥകള്‍ പിടിച്ചുകുലുക്കി. എന്നാല്‍ ഈ കേസുകളില്‍ നിന്നൊക്കെ അദ്ദേഹം ഒഴിവായിപ്പോയെന്നതു ചരിത്രം.

1993ല്‍ നടന്ന അവിശ്വാസപ്രമേയത്തില്‍ പണം നല്‍കി വോട്ടുകള്‍ വാങ്ങാന്‍ ശ്രമിച്ചെന്ന കേസില്‍ 2000ല്‍ അദ്ദേഹത്തെ മൂന്നുവര്‍ഷത്തെ തടവുശിക്ഷക്കു വിധിച്ചു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് നരസിംഹറാവുവാണ് ഗവണ്‍മെന്റ് നിയന്ത്രണം കുറച്ചു കൊണ്ടുള്ള സ്വതന്ത്രവ്യാപാരനയം നടപ്പിലാക്കിയത്. അങ്ങനെ ഇന്ത്യയില്‍ ഉദാരീകരണത്തിന്റേയും സ്വകാര്യവത്കരമത്തിന്റേയും ഉപജ്ഞാതാവയത് നരസിഹ റാവു ആയിരുന്നു. ഇതിനായി അതുവരെ രാഷ്ട്രീയത്തിലില്ലായിരുന്ന ഡോ. മന്‍മോഹന്‍ സിഹിനെ റാവു ധനകാര്യ മന്ത്രിയുമാക്കി. അദ്ദേഹം പിന്നീട് 2004 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായെന്നത് മറ്റൊരു ചരിത്രം. ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെ ദോഷങ്ങളും ഗുണങ്ങളും ഇദ്ദേഹത്തിന്റെ ഭരണകാലത്തും കണ്ടു.

ഒരു രാഷ്ട്രീയനേതാവെന്നതിനുമുപരിയായി നല്ലൊരു എഴുത്തുകാരനും കവിയും കൂടിയായിരുന്നു നരസിംഹറാവു. ഇന്ത്യന്‍ രാഷ്ട്രീയത്തെ അടുത്തുനിന്നും അകന്നു നിന്നും വീക്ഷിച്ച വ്യക്തിയെന്ന നിലയില്‍ തന്റെ അനുഭവങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം രചിച്ച പുസ്തകമാണ് ദ ഇന്‍സൈഡര്‍. രാഷ്ട്രീയത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പല കഥകളും വെളിവാക്കുന്ന ഈ പുസ്തകം ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. ആത്മാവിഷ്കാരമെന്ന രീതിയില്‍ രചിച്ചിട്ടുള്ള ഈ പുസ്തകത്തില്‍ താന്‍ അധികാരസ്ഥാനങ്ങള്‍ മോഹിച്ചിട്ടില്ലെന്ന് റാവു ആണയിട്ടുപറയുന്നു. രാഷ്ട്രീയത്തിലെ ഉള്ളുകള്ളികള്‍ താനേറെക്കണ്ടത് അധികാരത്തിന്റെ ഉത്തുംഗങ്ങളിലെത്തിയപ്പോഴാണെന്നും കോണ്‍ഗ്രസിനുള്ളിലെ സ്പര്‍ദ തന്നെ പലപ്പോഴും നെരിപ്പോടില്‍ നിര്‍ത്തിയിട്ടുണ്ടെന്നും റാവു ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഒരു പ്രമുഖനേതാവെന്ന നിലയില്‍ എന്നും ഓര്‍മിക്കപ്പെടുന്ന പേരായിരിക്കും പി.വി നരസിംഹറാവുവിന്റേത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X