വെറും വർഷയുടെ വിഡിയോ; വ്യക്തത വരുത്തി താരം..'ഫോട്ടോസ് ഡിലീറ്റ് ചെയ്തു എന്നൊക്കെ വന്നു'
കഴിഞ്ഞ ദിവസം വെറും വർഷയെന്ന വർഷ രമേശ് പങ്കുവെച്ചൊരു വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. 2025 ലെ തൻ്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് വർഷ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായത്.കഴിഞ്ഞ വർഷം തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നും റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്തുവെന്നും വർഷ പറഞ്ഞു.വളരെ വൈകാരികമായിട്ടാണ് വീഡിയോയിൽ വർഷ പ്രതികരിച്ചത്.
ഇതോടെ വർഷയ്ക്ക് യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു, താരത്തിൻ്റെ വിവാഹ ജീവിതം തകർന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തി. ഇപ്പോഴതാ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ വ്യക്തത വരുത്തുകയാണ് വർഷ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

2025 ൻ്റെ റീകാപ്പ് എന്ന നിലയ്ക്ക് താൻ ചെയ്ത വീഡിയോ ആണ്. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാകില്ലേ, അതിനെ കുറിച്ചാണ് സംസാരിച്ചത്. അല്ലാതെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയ തലക്കെട്ടുകളും പോലെ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ പലരീതിക്ക് ആളുകൾ വളച്ചൊടിച്ചതാണ്. ഇതിലൊന്നും മറുപടി പറയാൻ താത്പര്യപ്പെടാത്തത് കൊണ്ടാണ്. അവർ അവരുടെ പണി ചെയ്യട്ടെ.2025 ൻ്റെ തുടക്കത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. അല്ലാതെ വലിയ ഇഷ്യൂയൊന്നും അല്ല.
വിഷമിച്ചിരിക്കാൻ സാധിക്കില്ല. നമ്മൾ നമ്മളെ തന്നെ പുഷ് ചെയ്യണം. എന്നുപറഞ്ഞാൽ നമ്മൾ വിഷമിച്ചിരിക്കുന്നത് കുറച്ചു കഴിയുമ്പോഴെക്കും ഭയങ്കര ഹാപ്പി ആയിട്ട് മാറും. അപ്പോള്‍ എനിക്ക് ചെയ്യാൻ തന്നെയേ ഉള്ളൂ. ചെയ്യാനുള്ള കാര്യങ്ങൾ ചെയ്ത് മൂവ് ഓണ്‍ ചെയ്യുക എന്നതാണ് കാര്യം.
ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ജീവിതത്തിൽ ആദ്യമായി കഴിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ആണെന്ന് പറഞ്ഞെന്നേ ഉള്ളൂ. വർഷത്തിൻ്റെ തുടക്കത്തിലാണ് കഴിച്ചത്. അല്ലാതെ ഇപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്നില്ല. ഉത്കണ്ഠ ഭയങ്കരമായി പ്രശ്നമായി തുടങ്ങിയപ്പോഴാണ് ഡോക്ടറെ കണ്ടത്.അപ്പോൾ ചെറയ രീതിയിൽമരുന്ന് കഴിച്ചിരുന്നു. പക്ഷെ ആ മരുന്നുകൾ തുടരേണ്ടി വന്നിട്ടില്ല.താൻ പൂർണമായ ഡിപ്രഷനിലേക്കൊന്നും പോയിട്ടും ഇല്ലെന്നും വർഷ രമേശ് പറഞ്ഞു.
മലപ്പുറത്തുള്ള സ്വന്തം വീട്ടിലാണ് ഇപ്പോൾ താൻ ഉള്ളതെന്നും വർഷ പറഞ്ഞു. ഞാൻ വീഡിയോയിൽ പറഞ്ഞതൊക്കെ വാർത്തകളായി വന്നത് കാരണം വീട്ടികാർക്ക് ബുദ്ധിമുട്ടായോ എന്നചിന്ത ഉണ്ടായിരുന്നു. പക്ഷെ അവർ കൂളായിട്ടാണ് ഇതിനെ കണ്ടത്. എന്നെ അറിയാവുന്നവര്‍ക്ക് ഈ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. ഞാന്‍ എന്താണ് ആ വീഡിയോയില്‍ പറഞ്ഞതെന്നും, എന്താണ് സത്യാവസ്ഥയെന്നും അവർക്ക് അറിയാം.
ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ വേറൊരാളെയും കൂടി അതിൽ പിടിച്ചിടുകയാണ് ചെയ്യുന്നത് .ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുന്നില്ല, ഫോട്ടോസ് ഡിലീറ്റ് ചെയ്തു എന്നൊക്കെ റെഡ്ഡിറ്റിൽ ആരോപണങ്ങൾ വന്നു. ഞാൻ ഇപ്പോൾ ചെയ്ത വീഡിയോയില് ഇങ്ങനെ ഒരു കാര്യം മെന്ഷന് ചെയ്തതുകൊണ്ടാണ് പണ്ട് അവര്ക്ക് തോന്നിയ കാര്യവും കൂടി ചേര്‍ത്ത് ഇങ്ങനെ ഓരോ വാർത്തകൾ ഇപ്പോൾ വരുന്നതാണ്. ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്.. അതുകൊണ്ട് എനിക്ക് എന്തായാലും ഇതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ല. കാരണം അത് രണ്ടുപേരെയും ബാധിക്കുന്ന കാര്യങ്ങളാണ്',വർഷ വ്യക്തമാക്കി.












Click it and Unblock the Notifications