കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു; രൂക്ഷമായ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി, ഇതാണോ പ്ലാന്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം അതിവേഗം നടക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. കേന്ദ്രം ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാമെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. തൊട്ടുപിന്നാലെയാണ് സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്.

p

ദില്ലിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. യുപിയില്‍ പല നഗരങ്ങളിലും ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങള്‍. കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയും ലോക്ക്ഡൗണ്‍ വരുമെന്ന ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലാകുന്നത് കുടിയേറ്റ തൊഴിലാളികളാണ്. ലോക്ക്ഡൗണ്‍ ഭയന്ന് അവര്‍ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങുകയാണ്.

ഇന്ത്യയിലെ പല നഗരങ്ങളില്‍ നിന്നുമുള്ള കാഴ്ച അതാണ്. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും നാട്ടിലേക്ക് പോകാന്‍ എത്തിയ കുടിയേറ്റ തൊഴിലാളികള്‍ നിറഞ്ഞിരിക്കുന്നു. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്ന് പറഞ്ഞ പ്രിയങ്ക കുടിയേറ്റ തൊഴിലാളികളെ സര്‍ക്കാര്‍ വീണ്ടും കൈവിട്ടുവെന്ന് കുറ്റപ്പെടുത്തി.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

2020ല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലെ സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതാണോ നിങ്ങളുടെ പദ്ധതി എന്നും പ്രിയങ്ക ചോദിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് എടുക്കേണ്ടത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും പണം ആവശ്യമുള്ള സമയമാണിത്. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

English summary
Congress leader Priyanka Gandhi demands cash help for poor, laborers and street vendors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X