കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാസു പിഷാരടിക്ക് കളഹംസം

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം കഥകളി ക്ലബിന്റെ കളഹംസം, തൗര്യത്രികം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കഥകളി നടനുള്ള കളഹംസം പുരസ്കാരത്തിന് കലാമണ്ഡലം വാസു പിഷാരടിയും മദ്ദള വിദഗ്ധനുള്ള തൗര്യത്രികം പുരസ്കാരത്തിന് കലാമണ്ഡലം നെല്ലുവായ് നാരായണന്‍ നായരും അര്‍ഹനായി.

3001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. കഥകളി ക്ലബിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിബ്രവരി 17 ശനിയാഴ്ച വൈകീട്ട് ഏഴിന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. പ്രശസ്ത കഥകളി നടന്‍ മടവൂര്‍ വാസുദേവന്‍ നായരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കുമെന്നും ക്ലബ് പ്രസിഡന്റ് എ.ഡി.കൃഷ്ണനാശാന്‍, സെക്രട്ടറി ഡി.ഡി.പണിക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1943ല്‍ പാലക്കാട് തൃക്കോവില്‍ പിഷാരത്ത് ജനിച്ച വാസു പിഷാരടി ഒറ്റപ്പാലം കേരള കലാലയം , പി.എസ്.വി നാട്യസംഘം എന്നിവിടങ്ങളിലാണ് പ്രാഥമിക ശിക്ഷണം നേടിയത്. തുടര്‍ന്ന് കേരള കലാമണ്ഡലത്തിലും അഭ്യസനം നടത്തി. പിഷാരടിയുടെ പച്ച, കത്തി, മിനുക്ക് വേഷങ്ങള്‍ ഏറെ പ്രശസ്തമാണ്. കലാമണ്ഡലത്തില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്.

1947ല്‍ ജനിച്ച നെല്ലുവായ് നാരായണന്‍ നായരും മദ്ദളം അഭ്യസിച്ചത് കലാമണ്ഡലത്തില്‍ നിന്നാണ്. ഇരിങ്ങാലക്കുട കലാനിലയം, അഹമ്മദാബാദ് ദര്‍പ്പണ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ഡന്മാര്‍ക്ക്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X