കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യ മേളയ്ക്ക് തുടക്കമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു മാസം നീണ്ടു നില്‍ക്കുന്ന സൂര്യയുടെ ചലച്ചിത്ര- സാംസ്ക്കാരിക മേള 24 വിശിഷ്ട വ്യക്തികള്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍, പബ്ലിക്ക് റിലേഷന്‍സ് മന്ത്രി എം. എം. ഹസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭൂപന്‍ ഹസാരിക, അനുപംഖേര്‍, മധു, മമ്മൂട്ടി, ബാലചന്ദ്രമേനോന്‍, കല്‍പനാ ലജ്മി, ജയറാം, കമല്‍, സത്യന്‍ അന്തിക്കാട്, രാജസേനന്‍, ബീനാ ആന്റണി, എം. ആര്‍. ഗോപകുമാര്‍, നെടുമുടി വേണു, സുമാ ജോസണ്‍, പ്രിയനന്ദന്‍, അനില്‍ബാനര്‍ജി തുടങ്ങിയവര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചത്.

ചലച്ചിത്രമേള, ചിത്ര ശില്‍പ പ്രദര്‍ശനം, നൃത്തസംഗീതോത്സവം, പ്രസംഗമേള, നാടകമേള, കഥയരങ്ങ് എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ അവസാന ദിവസമായ ഒക്ടോബര്‍ 21 ഗുരുപൂജാ ദിനമായി ആചരിക്കുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരചന്ദ്രമറാത്തേക്ക് സദസ്യരും സംഘടനകളും ഗുരുദക്ഷിണ അര്‍പ്പിക്കുന്നു. തുടര്‍ന്ന് പത്മാ സുബ്രഹ്മണ്യം ഭഗവത് ഗീത നൃത്തശില്‍പ്പം ശരത്ചന്ദ്ര മറാത്തേക്ക് ദക്ഷിണയായി സമര്‍പ്പിക്കുന്നു.

മേളയില്‍ 40 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. റിതുപര്‍ണഘോഷ്, ഖാലിദ് മുഹമ്മദ്, ജഗ്മോഹന്‍ മുണ്ഡ്ര, ഓംപുരി എന്നിവര്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി മുന്‍ഷി പരമ്പരയിലെ കലാകാരന്മാര്‍ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X