കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

Google Oneindia Malayalam News

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നടനും നിര്‍മാതാവുമായ സുരേഷ് കുമാര്‍. അതേസമയം ആ ചിത്രത്തില്‍ ഒരു വേഷം ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു.

'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി

അതേസമയം കീര്‍ത്തി സുരേഷിനെ തെറി പറഞ്ഞവനെ വെറുതെ വിടില്ലെന്ന് അടക്കം അദ്ദേഹം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മരക്കാര്‍ തിയേറ്ററുകളില്‍ വലിയ ജനത്തിരക്കുണ്ടെന്നും, നഷ്ടമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

1

മരക്കാര്‍ ഇഷ്ടമായി എന്നത് സത്യമാണ്. പക്ഷേ അതില്‍ താന്‍ അഭിനയിച്ച കൊച്ചിരാജാവിന്റെ വേഷം ചെയ്യേണ്ടതില്ലെന്ന് തോന്നിയെന്ന് സുരേഷ് കുമാര്‍ പറയുന്നു. പ്രിയദര്‍ശന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ആ വേഷം എനിക്ക് ഇഷ്ടപ്പെട്ടതേയില്ല. ഒരു ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ നില്‍ക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. സിനിമയില്‍ എന്നെ കണ്ടപ്പോഴും അത്ര സുഖം തോന്നിയില്ല. മരക്കാറിലെ ബാക്കി എല്ലാവരും നല്ല രീതിയിലാണ് ചെയ്തത്. രാമലീലയില്‍ അഭിനയിക്കാന്‍ എത്തിയത് തന്നെ യാദൃശ്ചികമായിട്ടാണ്. എന്റെ പണി അഭിനയമല്ലെന്നും സുരേഷ് കുമാര്‍ പറയുന്നു. എന്നെ വിളിക്കുന്നവരോട് എന്തിന് ഞാന്‍ എന്ന് ചോദിക്കാറുണ്ട്.

2

മരക്കാറിനെ പറ്റി മോശമായി എനിക്കൊന്നും പറയാനില്ല. ദാമോദരന്‍ മാഷാണ് ആ ചിത്രത്തിനായി പ്രിയന് പ്രചോദനം നല്‍കിയത്. മരക്കാറെ കുറിച്ച് പ്രിയദര്‍ശന്‍ ഒരുപാട് പഠിച്ചിരുന്നു. അതിന് ശേഷം സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയ്ക്ക് കുറച്ച് നീളം കൂടി പോയി എന്ന് എനിക്ക് തോന്നി. നടന്ന കാര്യങ്ങള്‍ ചരിത്രത്തില്‍ നിന്നെടുത്ത് സിനിമയാക്കുക എന്നത് പ്രയാസമാണ്. പ്രിയദര്‍ശന്‍ ഈ സിനിമയ്ക്കായി വളരെയധികം കഷ്ടപ്പെട്ടിരുന്നു. പക്ഷേ മരക്കാറിന് ഒരുപാട് നെഗറ്റീവ് റിവ്യൂസാണ് വരുന്നത്. അത് ശരിക്കും സങ്കടമുള്ള കാര്യമാണ്. മരക്കാര്‍ ഒരു ചരിത്ര പുരുഷനാണ്. അങ്ങനൊരാളേ കുറിച്ച് ചിത്രം ചെയ്യുമ്പോള്‍ അദ്ദേഹം ആരായിരുന്നു, എന്തായിരുന്നു എന്നൊക്കെയേ കാണിക്കാനാവൂ.

3

ഇതിലെ മരക്കാറെ ഒരിക്കലും അമാനുഷിക കഥാപാത്രമാക്കാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ ഹീറോയിസം കാണിക്കാനുള്ള സിനിമയല്ല മരക്കാര്‍. മോഹന്‍ലാലിന്റെ കൊല്ലാന്‍ കൊണ്ടുപോകാന്‍ അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പോകുന്നതും ഇതില്‍ കാണിക്കാന്‍ സാധിക്കില്ല. നടന്ന സംഭവം മാത്രമേ സിനിമയിലും കാണിക്കാന്‍ സാധിക്കൂ. പറയുന്ന കഥ മനസ്സിലാക്കുന്നവര്‍ അത് കണ്ട് ഇഷ്ടപ്പെടും. ആരൊക്കെയോ മനപ്പൂര്‍വം നെഗറ്റീവ് എഴുതി വിടുന്നുണ്ട്. സിനിമ കാണാത്തവര്‍ പോലും മരക്കാറിനെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ നടത്തുന്നുന്നുണ്ടെന്നും സുരേഷ് കുമാര്‍ തുറന്നടിച്ചു.

4

ഇത് മരക്കാറിന് മാത്രമുള്ള പ്രശ്‌നമല്ല. സുരേഷ് ഗോപിയുടെ കാവലിനെതിരെയും ഇത്തരത്തില്‍ ആക്രമണം നടക്കുന്നുണ്ട്. പടം നന്നായിരുന്നു എന്നത് സത്യമാണ്. എന്നിട്ടും ആ ചിത്രത്തിനെതിരെ മോശമാണെന്ന തരത്തില്‍ ഓരോന്ന് എഴുതി വിടുകയാണ്. ഇതിനെല്ലാം പുറമേ സുരേഷ് ഗോപിയുടെ രാഷ്ട്രീയം പറഞ്ഞും ആക്രമിക്കുന്നവരുണ്ട്. സിനിമയെ സിനിമയായി മാത്രം കാണുക. കലാകാരന്റെ കഴിവിനെ അംഗീകരിക്കണം. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അടുത്തിടെ കീര്‍ത്തിയെ തെറി പറഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നു. അതിനെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.

5

മോഹന്‍ലാല്‍ ആണ് കീര്‍ത്തിയെ തെറി പറഞ്ഞുള്ള ആ വീഡിയോ എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അണ്ണാത്തെ എന്ന ചിത്രം കണ്ടിട്ട് ഒരാള്‍ കീര്‍ത്തിയെ പച്ചത്തെറി വിളിക്കുകയാണ്. കുമ്മം എന്ന ഉള്ള ഒരു യുട്യൂബ് ചാനല്‍ ആ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഒരുത്തന്‍ വെള്ളമടിച്ച് ചീത്ത പറയുക, അത് എടുത്ത് പ്രചരിപ്പിക്കുന്നവനെ വേണം ആദ്യം പിടിക്കാന്‍. അഭിനയം ഇഷ്ടമായില്ലെങ്കില്‍ ആര്‍ക്കും വിമര്‍ശിക്കാം. അതല്ലാതെ നമ്മുടെ കുട്ടികളെ തെറി വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. ലാല്‍ എന്നോട് പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. നീ കേസ് കൊടുക്കണം. കൊടുത്തിട്ട്, എന്നെ വിളിച്ച് പറയണമെന്നും പറഞ്ഞു. എഡിജിപി മനോജ് എബ്രഹാമിനാണ് പരാതി നല്‍കിയതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

6

ഈ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരന്‍ പാലക്കാടോ മറ്റോ ഉള്ളതാണ്. അവനെ ഇപ്പോള്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുകയാണ്. ഒരുത്തന്‍ ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അപ്പോള്‍ അവനും ചീത്തപറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. മരക്കാര്‍ തിയേറ്ററില്‍ നഷ്ടമാകും എന്ന് തോന്നുന്നില്ല. നെഗറ്റീവ് റിവ്യൂ എത്ര വന്നാലും പടം കാണാന്‍ ആള് കയറുന്നുണ്ട്. അടുത്ത ഞായറാഴ്ച്ച വരെ തിയേറ്ററുകള്‍ ഫുള്‍ ആണ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ തിയേറ്ററില്‍ തന്നെ വന്ന് സിനിമ കാണും. 50 ശതമാനം കപ്പാസിറ്റിയെ ഉള്ളൂവെങ്കിലും ആ സീറ്റ് മുഴുവന്‍ ഹൗസ്ഫുള്‍ ആണ്. മരക്കാര്‍ തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്. നെഗറ്റീവ് റിവ്യൂകള്‍ കുറേയധികം തുടക്കത്തില്‍ വന്നെങ്കിലും, ജനങ്ങളെ അതിനെ തള്ളി. സത്യം മനസ്സിലാക്കി അവര്‍ തിയേറ്ററില്‍ എത്തുന്നുണ്ട്.

7

കീര്‍ത്തിയെ കുറിച്ച് ആരും മോശം പറയരുതെന്നാണ് എന്റെ ആഗ്രഹം. അവള്‍ സമയനിഷ്ഠയുടെ കാര്യത്തില്‍ കണിശക്കാരിയാണ്. മേനകയും അങ്ങനെയായിരുന്നു. ആരും നിന്നെ പറ്റി പരാതി പറയാന്‍ ഇടയാക്കരുതെന്നായിരുന്നു കീര്‍ത്തി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മേനക പറഞ്ഞത്. ഒരു നിര്‍മാതാവ് എന്റെ മകളെ കുറിച്ച് പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും. അവള്‍ ഷൂട്ടിന് വരില്ല, ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നൊക്കെ പറയുന്നത് പ്രയാസമുണ്ടാക്കും. നിര്‍മാതാക്കളെ വിഷമിപ്പിക്കരുതെന്ന് എന്ന് അവളോട് പറഞ്ഞതാണ്. അവരാണ് നമുക്ക് അന്നം തരുന്നതെന്ന് മനസ്സില്‍ എപ്പോഴും ഉണ്ടാകണം. എന്റെ പടമല്ലേ പതിയെ വന്നാല്‍ മതി എന്നൊന്നും അവള്‍ കരുതില്ല. ഏഴ് മണി എന്ന് പറഞ്ഞാല്‍ ആ സമയത്ത് കീര്‍ത്തി വന്നിരിക്കും.

8

സിനിമയിലെ പ്രതിഫല കാര്യം വലിയ കഷ്ടമാണ്. നടനായാലും സംവിധായകനായാലും നിര്‍മാതാവിന്റെ അവസ്ഥ അറിഞ്ഞ് പെരുമാറണം. എനിക്ക് മാത്രം പണം കിട്ടണം എന്ന ചിന്ത നിര്‍ത്തണം. നസീര്‍ സര്‍ ഒക്കെ പടം പൊട്ടിയാല്‍ അടുത്ത പടം ഫ്രീ ആയി ചെയ്ത് കൊടുക്കുമായിരുന്നു. പക്ഷേ അതൊന്നും വേണ്ട. ഒരു പടം പരാജയമായാല്‍ അവന് പോയി തകരട്ടെ എന്ന് കരുതരുത്. നിര്‍മാതാവിന് ഒന്നും കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ന് സിനിമയിലുണ്ട്. മലയാളത്തില്‍ 150 പടമിറങ്ങിയാല്‍ അത് കാശ് ഉണ്ടാക്കുന്ത് 20 പടമായിരിക്കും. ബാക്കി എല്ലാം പരാജയാണ്. കുറേ പേര്‍ കാശ് കളയാനും വരുന്നുണ്ട്. ഇപ്പോഴത്തെ ആളുകള്‍ക്ക് ആരോടും പ്രതിബദ്ധത ഇല്ലത. പലരും സിനിമയെടുത്ത് തകര്‍ന്ന് പോയിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞ നിര്‍മാതാക്കള്‍ക്ക് 5000 രൂപ പെന്‍ഷന്‍ നിര്‍മാതാക്കളുടെ സംഘടന നല്‍കുന്നുണ്ടെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

മമതയുടെ ലക്ഷ്യം ജി23, ഒപ്പം പ്രാദേശിക പാര്‍ട്ടികളും, കോണ്‍ഗ്രസ് നേരിടുക ഇങ്ങനെ, പ്ലാനൊരുക്കി രാഹുല്‍മമതയുടെ ലക്ഷ്യം ജി23, ഒപ്പം പ്രാദേശിക പാര്‍ട്ടികളും, കോണ്‍ഗ്രസ് നേരിടുക ഇങ്ങനെ, പ്ലാനൊരുക്കി രാഹുല്‍

Recommended Video

cmsvideo
Marakar might not satisfy my fans but won awards says Mohanlal | Oneindia Malayalam

English summary
actor producer suresh kumar says marakkar have two mistakes, his remarks on keerthy goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X