• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2 തവണ ഹൃദയാഘാതം, ഭാര്യ ഉപേക്ഷിച്ചു, സഹായിച്ചത് യൂസഫലി, ജീവിതം പറഞ്ഞ് ആന്റണിയുടെ 'ഡ്യൂപ്പ്'

Google Oneindia Malayalam News

രാജീവ് കളമശ്ശേരി, ആ പേര് ഒരുപക്ഷേ നിങ്ങള്‍ക്കാര്‍ക്കും അറിയുന്നുണ്ടാവില്ല. പക്ഷേ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡ്യൂപ്പ് എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയാം. മിമിക്രി-സ്റ്റേജ് ഷോകളിലെല്ലാം നിറസാന്നിധ്യമായിരുന്നു രാജീവ്. അതിലെ ക്ലാസിക് ഐറ്റമായിരുന്നു ആന്റണിയുടെ അപരനായുള്ള പെര്‍ഫോമന്‍സുകള്‍.

ആന്റണി മാത്രമല്ല, ഒ രാജഗോപാലും കെആര്‍ ഗൗരിയമ്മയും ഭരത് ഗോപിയുമൊക്കെ രാജീവില്‍ നിന്ന് പിറന്നിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ നേരിട്ട തിരിച്ചടികളും രോഗങ്ങളും ഒക്കെ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഇനിയൊരു തിരിച്ചുവരവ് വേണമെന്നും രാജീവ് പ്രത്യാശയോടെ പറയുന്നു.

1

ജീവിതത്തില്‍ ഹൃദയാഘാതവും പക്ഷാതവും തളര്‍ത്തിയ ഒരാളാണ് താനെന്ന് രാജീവ് പറയുന്നു. തന്നെ ആളുകള്‍ തിരിച്ചറിയുന്നത് ശരിക്കും എകെ ആന്റണിയും അപരനായി എത്തിയതോടെയാണ്. ഒരു ടിവി പരിപാടിക്ക് വേണ്ടിയായിരുന്നു ആ വേഷം ചെയ്തത്. അത് വളരെ കൃത്യമായി ചെയ്‌തൊരു വേഷമായിരുന്നു. ആളുകള്‍ക്ക് അത് ശരിക്കും ഇഷ്ടപ്പെട്ടു എന്നതാണ് സത്യം. ടിനി ടോമാണ് ആ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലേക്ക് എന്നെ കൊണ്ടുപോകുന്നത്. ഞാന്‍ അവിടേക്ക് വന്നതാകട്ടെ എകെ ആന്റണിയും വേഷത്തിലും. ആളുകള്‍ അന്ന് എനിക്ക് ചുറ്റും കൂടി. ശരിക്കും പറഞ്ഞാല്‍ വലിയ അഭിമാനം തോന്നിയ നിമിഷമാണ് അതെന്നും രാജീവ് പറയുന്നു.

2

ഇതൊക്കെയായി ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ജീവിതം പരീക്ഷണങ്ങളെ ഒന്നൊന്നായി നേരിടാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീണതിലൂടെയായിരുന്നു തുടക്കം. പെട്ടിയില്‍ കാല് കുടുങ്ങിയിട്ടായിരുന്നു തന്റെ വീഴ്ച്ച. മൂന്ന് ദിവസത്തോളം ആശുപത്രിയായിരുന്നു. പക്ഷേ എന്തോ ഭാഗ്യം കൊണ്ട് ആ പരിക്കില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചുവെന്ന് രാജീവ് വ്യക്തമാക്കി. ഇതിനിടയില്‍ സ്വന്തമായി ഷോ ചെയ്യാന്‍ തീരുമാനിച്ചു. മൂന്ന് എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തു. പക്ഷേ അത് മുടങ്ങി, പിന്നീട് കടബാധ്യതയായിരുന്നു തനിക്കൊന്നും രാജീവ് പറഞ്ഞു.

3

ജീവിതം പിന്നെയും രണ്ട് കരയും തൊടാതെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ തന്റെ ആദ്യ ഭാര്യ ഇതിനിടെ ഉപേക്ഷിച്ച ്‌പോയി. ആ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. തന്റെ ഉമ്മയാണ് അവരെ പിന്നീട് നോക്കിയതെന്ന് രാജീവ് വെളിപ്പെടുത്തി. പക്ഷേ അവിടെയും ഭാഗ്യം എനിക്കൊപ്പം നിന്നില്ല. ഉമ്മ ക്യാന്‍സര്‍ രോഗബാധിതയായി. വീട് പണയം വെക്കേണ്ടി വന്നു. പിന്നീടുള്ള ജീവിതം തന്റെ കൂടെപിറപ്പുകള്‍ക്കൊപ്പമായിരുന്നു. സഹോദരി സജിദയുടെയും സഹോദരന്‍ നജീബിന്റെയും വീടുകളിലായിട്ടാണ് ഞാനും മക്കളും താമസിച്ച് പോന്നിരുന്നതെന്നും രാജീവ് വെളിപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് തനിക്ക്് നല്ലതായ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് രാജീവ് വ്യക്തമാക്കി.

4

ചെറിയ ഷോകളും മറ്റും തനിക്ക് കിട്ടിയിരുന്നു. ജീവിതം തട്ടിയും മുട്ടിയുമാണ് മുന്നോട്ട് പൊയ്‌കൊണ്ടിരുന്നത്. രണ്ടാം വിവാഹം ഇതിനിടെയുണ്ടായി. അതില്‍ മകളുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. 2019 ജൂലായില്‍ കൈവേദന പരിശോധിക്കാനായി ആശുപത്രിയില്‍ പോയിരുന്നു. അപ്പോഴാണ് രണ്ട് തവണ ഹൃദയാഘാതം വന്നു എന്ന് അറിയുന്നത്. ആ ഹൃദയ സ്തംഭനം പിന്നീട് ജീവിതത്തിന്റെ താളം തെറ്റിച്ചു. ഹൃദയവാല്‍വുകളില്‍ ബ്ലോക്ക് വന്നതോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. അതിന് ശേഷം പിന്നെ ഓരോന്നായി ദുരന്തങ്ങളാണ് വന്നുകൊണ്ടിരുന്നതെന്നും രാജീവ് പറയുന്നു.

 5

ആശുപത്രിയിലെ സര്‍ജറി എല്ലാം കഴിഞ്ഞു തിരിച്ച് വീട്ടില്‍ വന്നപ്പോഴായിരുന്നു മറ്റൊരു പ്രശ്‌നം. അടുത്ത ദിവസം തന്നെ ഞാന്‍ കുളിമുറിയില്‍ തലയടിച്ച് വീണു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആ ഞെട്ടിച്ച കാര്യം അറിഞ്ഞത്. പക്ഷാഘാതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതൊന്നുമായിരുന്നില്ല വലിയ പ്രശ്‌നം. പലതും മറന്നുപോകുന്നതായിരുന്നു അവസ്ഥ. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേരുകള്‍ പോലും എനിക്ക് മറന്ന് പോകുന്ന അവസ്ഥയായിരുന്നു. വരുന്ന കൂട്ടുകാരെയൊന്നും എനിക്ക് തിരിച്ചറിയാനാവില്ലായിരുന്നു. അവര്‍ വന്ന ഓര്‍മകള്‍ മനസ്സിലുണ്ടെന്ന് മാത്രം. ഒരുപാട് സമയം അങ്ങനെ പോയെന്നും, രാജീവ് വ്യക്തമാക്കി.

6

ഇന്ന് ജീവിച്ചിരിക്കുന്നതിന് പലരോടും കടപ്പാടുണ്ട്. നല്ലവരായ കുറേ ആളുകള്‍ സഹായിച്ചിട്ടുണ്ട്. എംഎ യൂസഫലി അതിലൊരാളാണ്. ടിനി ടോമും ജെ മുരളിയും ശ്രീകണ്ഠന്‍ നായരൊക്കെ അതില്‍ വരും. അവര്‍ മാത്രമല്ല ശാന്തിവിള ദിനേശന്‍, പോള്‍ കറുകപ്പിള്ളി എന്നിവരൊക്കെ ഈ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടമായ ഓര്‍മ തിരിച്ചുപിടിക്കണം. അതിനാണ് രാജീവ് ഇപ്പോള്‍ കഷ്ടപ്പെടുന്നത്. ചികിത്സയിലൂടെയും പാട്ടുകളിലൂടെയും ഡയലോഗുകള്‍ പറഞ്ഞ് പഠിച്ചും ഓര്‍മ തിരിച്ചുപിടിക്കാനാണ് രാജീവ് ശ്രമിക്കുന്നത്. മുമ്പ് തനിക്ക് പത്രത്തിലേക്ക് നോക്കാന്‍ പോലും പറ്റില്ലായിരുന്നുവെന്ന് താരം പറയുന്നു.

cmsvideo
  38 വര്‍ഷം കൊണ്ട് യൂസഫലി വളര്‍ന്നതെങ്ങനെ..ആ വിജയരഹസ്യമിതാ| Oneindia Malayalam
  7

  വായിച്ചതും പറയുന്നതുമൊക്കെ മുമ്പ് എല്ലാം മറന്നുപോകുമായിരുന്നു. അതോടെ തനിക്ക് എല്ലാത്തിനോടും ദേഷ്യം വരും. ഇപ്പോള്‍ അതൊക്കെ കുറച്ച് കൊണ്ടുവരികയാണ്. തന്റെ മാസ്റ്റര്‍ പീസ്് വേഷമായ ആന്റണിയെ രാജീവ് മറന്നിട്ടില്ല. പണ്ടത്തെ പോലെ ആന്റണി സാറിന്റെ ഡ്യൂപ്പായി പരിപാടികള്‍ ചെയ്യണമെന്നാണ് രാജീവ് കരുതുന്നത്. തനിക്ക് ഇനിയും സ്‌ക്രിപ്റ്റുകള്‍ എഴുതണമെന്ന ആഗ്രഹവും രാജീവിനുണ്ട്. രണ്ടാം ഭാര്യയും ഒപ്പം കരുത്തായി പെണ്‍കുട്ടികളും തനിക്കൊപ്പമുണ്ട്. അവരുടെ എല്ലാം പിന്തുണയോടെ തിരിച്ചുവരുമെന്നാണ് രാജീവും പ്രതീക്ഷിക്കുന്നത്.

  English summary
  actor rajeev kalamassery talks about life experience and how ma yusuff ali and others helps him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X